📚 എല്ലാ പുസ്തകങ്ങളും

📖 ആമോസ് : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആമോസ് : അധ്യായം 3 >>

ആമോസ് 3:1
യിസ്രായേല്‍മക്കളേ, നിങ്ങളെക്കുറിച്ചും ഞാന്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച സര്‍വ്വവംശത്തെക്കുറിച്ചും യഹോവ[46] അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേള്‍പ്പിന്‍ !(Add Ref)|(Add Notes)
ആമോസ് 3:2
ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാന്‍ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളില്‍ സന്ദര്‍ശിക്കും.(Add Ref)|(Add Notes)
ആമോസ് 3:3
രണ്ടുപേ‍ര്‍ തമ്മില്‍ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോള്‍ സിംഹം കാട്ടില്‍ അലറുമോ?(Add Ref)|(Add Notes)
ആമോസ് 3:4
ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയില്‍നിന്നു ഒച്ച പുറപ്പെടുവിക്കുമോ?(Add Ref)|(Add Notes)
ആമോസ് 3:5
കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കണിയില്‍ അകപ്പെടുമോ? ഒന്നും പിടിപെടാതെ കണി നിലത്തുനിന്നു പൊങ്ങുമോ?(Add Ref)|(Add Notes)
ആമോസ് 3:6
നഗരത്തില്‍ കാഹളം ഊതുമ്പോള്‍ ജനം പേടിക്കാതിരിക്കുമോ? യഹോവ[46] വരുത്തീട്ടല്ലാതെ നഗരത്തില്‍ അനര്‍ത്ഥം ഭവിക്കുമോ?(Add Ref)|(Add Notes)
ആമോസ് 3:7
യഹോവയായ കര്‍ത്താവു പ്രവാചകന്മാരായ തന്‍റെ ദാസന്മാര്‍ക്കും തന്‍റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.(Add Ref)|(Add Notes)
ആമോസ് 3:8
സിംഹം ഗര്‍ജ്ജിച്ചിരിക്കുന്നു; ആര്‍ ഭയപ്പെടാതിരിക്കും? യഹോവയായ കര്‍ത്താവു അരുളിച്ചെയ്തിരിക്കുന്നു; ആര്‍ പ്രവചിക്കാതിരിക്കും?(Add Ref)|(Add Notes)
ആമോസ് 3:9
ശമര്യാപര്‍വ്വതങ്ങളില്‍ വന്നുകൂടി അതിന്‍റെ നടുവിലുള്ള മഹാ കലഹങ്ങളെയും അതിന്‍റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിന്‍ എന്നു അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിന്‍ !(Add Ref)|(Add Notes)
ആമോസ് 3:10
തങ്ങളുടെ അരമനകളില്‍ അന്യായവും സാഹസവും സംഗ്രഹിച്ചുവെക്കുന്നവര്‍ ന്യായം പ്രവര്‍ത്തിപ്പാന്‍ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
ആമോസ് 3:11
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേശത്തിന്നു ചുറ്റും ഒരു വൈരി ഉണ്ടാകും; അവന്‍ നിന്‍റെ ഉറപ്പു നിങ്കല്‍നിന്നു താഴ്ത്തിക്കളയും; നിന്‍റെ അരമനകള്‍ കൊള്ളയായ്യ്തീരും.(Add Ref)|(Add Notes)
ആമോസ് 3:12
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു ഇടയന്‍ രണ്ടു കാലോ ഒരു കാതോ സിംഹത്തിന്‍റെ വായില്‍നിന്നു വലിച്ചെടുക്കുന്നതുപോലെ ശമര്യയില്‍ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേല്‍മക്കള്‍ വിടുവിക്കപ്പെടും.(Add Ref)|(Add Notes)
ആമോസ് 3:13
നിങ്ങള്‍ കേട്ടു യാക്കോബ്ഗൃഹത്തോടു സാക്ഷീകരിപ്പിന്‍ എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
ആമോസ് 3:14
ഞാന്‍ യിസ്രായേലിന്‍റെ അതിക്രമങ്ങള്‍നിമിത്തം അവനെ സന്ദര്‍ശിക്കുന്ന നാളില്‍ ബലിപീഠത്തിന്‍റെ കൊമ്പുകള്‍ മുറിഞ്ഞു നിലത്തു വീഴുവാന്തക്കവണ്ണം ഞാന്‍ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദര്‍ശിക്കും.(Add Ref)|(Add Notes)
ആമോസ് 3:15
ഞാന്‍ ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ഒരുപോലെ തകര്‍ത്തുകളയും; ദന്തഭവനങ്ങള്‍ നശിച്ചുപോകും; പലവീടുകളും മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)