ആമോസ് 7:1
യഹോവയായ കര്‍ത്താവു എനിക്കു കാണിച്ചു തന്നതെന്തെന്നാല്‍ : പുല്ലു രണ്ടാമതു മുളെച്ചു തുടങ്ങിയപ്പോള്‍ അവന്‍ വിട്ടിലുകളെ നിര്‍മ്മിച്ചു: അതു രാജാവിന്‍റെ വക പുല്ലു അരിഞ്ഞ ശേഷം മുളെച്ച രണ്ടാമത്തെ പുല്ലു ആയിരുന്നു.(Add Ref)|(Add Notes)
ആമോസ് 7:2
എന്നാല്‍ അവ ദേശത്തിലെ സസ്യം തിന്നുതീര്‍ന്നപ്പോള്‍ ഞാന്‍ : യഹോവയായ കര്‍ത്താവേ, ക്ഷമിക്കേണമേ; യാക്കോബ് എങ്ങനെ നിവിര്‍ന്നുനിലക്കും? അവന്‍ ചെറിയവനല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ആമോസ് 7:3
യഹോവ[46] അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവ[46] അരുളിച്ചെയ്തു.(Add Ref)|(Add Notes)
ആമോസ് 7:4
യഹോവയായ കര്‍ത്താവു എനിക്കു കാണിച്ചുതന്നതെന്തെന്നാല്‍ : യഹോവയായ കര്‍ത്താവു തീയാല്‍ വ്യവഹരിപ്പാന്‍ അതിനെ വിളിച്ചു; അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഓഹരിയെയും തിന്നുകളവാന്‍ ഭാവിച്ചു.(Add Ref)|(Add Notes)
ആമോസ് 7:5
അപ്പോള്‍ ഞാന്‍ : യഹോവയായ കര്‍ത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിര്‍ന്നുനിലക്കും? അവന്‍ ചെറിയവനല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ആമോസ് 7:6
യഹോവ[46] അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ആമോസ് 7:7
അവന്‍ എനിക്കു കാണിച്ചുതന്നതെന്തെന്നാല്‍ : കര്‍ത്താവു കയ്യില്‍ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേല്‍ നിന്നു.(Add Ref)|(Add Notes)
ആമോസ് 7:8
യഹോവ[46] എന്നോടു: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു ഒരു തൂക്കുകട്ട എന്നു ഞാന്‍ പറഞ്ഞു. അതിന്നു കര്‍ത്താവു: ഞാന്‍ എന്‍റെ ജനമായ യിസ്രായേലിന്‍റെ നടുവില്‍ ഒരു തൂക്കുകട്ട പിടിക്കും; ഞാന്‍ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;(Add Ref)|(Add Notes)
ആമോസ് 7:9
യിസ്ഹാക്കിന്‍റെ പൂജാഗിരികള്‍ പാഴും യിസ്രായേലിന്‍റെ വിശുദ്ധമന്ദിരങ്ങള്‍ ശൂന്യവുമായ്തീരും; ഞാന്‍ യൊരോബെയാംഗൃഹത്തോടു വാളുമായി എതിര്‍ത്തുനിലക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ആമോസ് 7:10
എന്നാല്‍ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേല്‍രാജാവായ യൊരോബെയാമിന്‍റെ അടുക്കല്‍ ആളയച്ചു: ആമോസ് യിസ്രായേല്‍ഗൃഹത്തിന്‍റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്‍റെ വാക്കു ഒക്കെയും സഹിപ്പാന്‍ ദേശത്തിന്നു കഴിവില്ല.(Add Ref)|(Add Notes)
ആമോസ് 7:11
യൊരോബെയാം വാള്‍കൊണ്ടു മരിക്കും; യിസ്രായേല്‍ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.(Add Ref)|(Add Notes)
ആമോസ് 7:12
എന്നാല്‍ ആമോസിനോടു അമസ്യാവു: എടോ ദര്‍ശകാ, യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊള്‍ക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊള്‍ക.(Add Ref)|(Add Notes)
ആമോസ് 7:13
ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്‍റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ആമോസ് 7:14
അതിന്നു ആമോസ് അമസ്യാവോടു: ഞാന്‍ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.(Add Ref)|(Add Notes)
ആമോസ് 7:15
ഞാന്‍ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ യഹോവ[46] എന്നെ പിടിച്ചു: നീ ചെന്നു എന്‍റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ[46] എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ആമോസ് 7:16
ആകയാല്‍ നീ യഹോവയുടെ വചനം കേള്‍ക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്ഹാക്ഗൃഹത്തിന്നു നിന്‍റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ.(Add Ref)|(Add Notes)
ആമോസ് 7:17
അതുകൊണ്ടു യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ ഭാര്യ നഗരത്തില്‍ വേശ്യയാകും; നിന്‍റെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും; നിന്‍റെ ദേശം അളവു നൂല്‍കൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേല്‍ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.(Add Ref)|(Add Notes)