📚 എല്ലാ പുസ്തകങ്ങളും

📖 ദാനീയേൽ : അധ്യായം 10

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ദാനീയേൽ : അധ്യായം 10 >>

ദാനീയേൽ 10:1
പാര്‍സിരാജാവായ കോരെശിന്‍റെ മൂന്നാം ആണ്ടില്‍ ബേല്‍ത്ത് ശസ്സര്‍ എന്നു പേരുള്ള ദാനീയേലിന്നു ഒരു കാര്യം വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവന്‍ ആ കാര്യം ചിന്തിച്ചു ദര്‍ശനത്തിന്നു ശ്രദ്ധവെച്ചു.(Add Ref)|(Add Notes)
ദാനീയേൽ 10:2
ആ കാലത്തു ദാനീയേല്‍ എന്ന ഞാന്‍ മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.(Add Ref)|(Add Notes)
ദാനീയേൽ 10:3
മൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാന്‍ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.(Add Ref)|(Add Notes)
ദാനീയേൽ 10:4
എന്നാല്‍ ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാന്‍ ഹിദ്ദേക്കല്‍ എന്ന മഹാ നദീതീരത്തു ഇരിക്കയില്‍ തലപൊക്കി നോക്കിപ്പോള്‍ .(Add Ref)|(Add Notes)
ദാനീയേൽ 10:5
ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.(Add Ref)|(Add Notes)
ദാനീയേൽ 10:6
അവന്‍റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നല്‍ പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്‍റെ വര്‍ണ്ണംപോലെയും അവന്‍റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്‍റെ ആരവംപോലെയും ആയിരുന്നു.(Add Ref)|(Add Notes)
ദാനീയേൽ 10:7
ദാനീയേല്‍ എന്ന ഞാന്‍ മാത്രം ഈ ദര്‍ശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകള്‍ ദര്‍ശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവര്‍ക്കും പിടിച്ചിട്ടു അവര്‍ ഓടിയൊളിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 10:8
അങ്ങനെ ഞാന്‍ തനിച്ചു ശേഷിച്ചിരുന്നു ഈ മഹാദര്‍ശനം കണ്ടു; എന്നില്‍ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്‍റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി.(Add Ref)|(Add Notes)
ദാനീയേൽ 10:9
എന്നാല്‍ ഞാന്‍ അവന്‍റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്‍റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ബോധംകെട്ടു നിലത്തു കവിണ്ണുവീണു.(Add Ref)|(Add Notes)
ദാനീയേൽ 10:10
എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നിലക്കുമാറാക്കി.(Add Ref)|(Add Notes)
ദാനീയേൽ 10:11
അവന്‍ എന്നോടു: ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാന്‍ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിര്‍ന്നുനില്‍ക്ക; ഞാന്‍ ഇപ്പോള്‍ നിന്‍റെ അടുക്കല്‍ അയക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവന്‍ ഈ വാക്കു എന്നോടു സംസാരിച്ചപ്പോള്‍ ഞാന്‍ വിറെച്ചുകൊണ്ടു നിവിര്‍ന്നുനിന്നു.(Add Ref)|(Add Notes)
ദാനീയേൽ 10:12
അവന്‍ എന്നോടു പറഞ്ഞതു: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്‍റെ ദൈവത്തിന്‍റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതല്‍ നിന്‍റെ വാക്കു കേട്ടിരിക്കുന്നു; നിന്‍റെ വാക്കു ഹേതുവായി തന്നേ ഞാന്‍ വന്നിരിക്കുന്നു.(Add Ref)|(Add Notes)
ദാനീയേൽ 10:13
പാര്‍സിരാജ്യത്തിന്‍റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിര്‍ത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരില്‍ ഒരുത്തനായ മീഖായേല്‍ എന്നെ സഹായിപ്പാന്‍ വന്നു: അവനെ ഞാന്‍ പാര്‍സിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,(Add Ref)|(Add Notes)
ദാനീയേൽ 10:14
നിന്‍റെ ജനത്തിന്നു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോള്‍ വന്നിരിക്കുന്നു; ദര്‍ശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.(Add Ref)|(Add Notes)
ദാനീയേൽ 10:15
അവന്‍ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോള്‍ ഞാന്‍ മുഖം കുനിച്ചു ഊമനായ്തീര്‍ന്നു.(Add Ref)|(Add Notes)
ദാനീയേൽ 10:16
അപ്പോള്‍ മനുഷ്യരോടു സദൃശനായ ഒരുത്തന്‍ എന്‍റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു; എന്‍റെ മുമ്പില്‍ നിന്നവനോടു: യജമാനനേ, ഈ ദര്‍ശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.(Add Ref)|(Add Notes)
ദാനീയേൽ 10:17
അടിയന്നു യജമാനനോടു സംസാരിപ്പാന്‍ എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
ദാനീയേൽ 10:18
അപ്പോള്‍ മനുഷ്യസാദൃശ്യത്തിലുള്ളവന്‍ പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി:(Add Ref)|(Add Notes)
ദാനീയേൽ 10:19
ഏറ്റവും പ്രിയപുരുഷാ, ഭിയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു; അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ഞാന്‍ ബലപ്പെട്ടു: യജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ദാനീയേൽ 10:20
അതിന്നു അവന്‍ എന്നോടു പറഞ്ഞതു: ഞാന്‍ നിന്‍റെ അടുക്കല്‍ വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാന്‍ ഇപ്പോള്‍ പാര്‍സിപ്രഭുവിനോടു യുദ്ധംചെയ്‍വാന്‍ മടങ്ങിപ്പോകും; ഞാന്‍ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.(Add Ref)|(Add Notes)
ദാനീയേൽ 10:21
എന്നാല്‍ സത്യഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതു ഞാന്‍ നിന്നെ അറിയിക്കാം: നിങ്ങളുടെ പ്രഭുവായ മീഖായേല്‍ അല്ലാതെ ഈ കാര്യങ്ങളില്‍ എന്നോടുകൂടെ ഉറെച്ചുനില്ക്കുന്നവന്‍ ആരും ഇല്ല.(Add Ref)|(Add Notes)