📚 എല്ലാ പുസ്തകങ്ങളും

📖 ദാനീയേൽ : അധ്യായം 7

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ദാനീയേൽ : അധ്യായം 7 >>

ദാനീയേൽ 7:1
ബാബേല്‍രാജാവായ ബേല്‍ശസ്സരിന്‍റെ ഒന്നാം ആണ്ടില്‍ ദാനീയേല്‍ ഒരു സ്വപ്നം കണ്ടു, അവന്നു കിടക്കയില്‍വെച്ചു ദര്‍ശനങ്ങള്‍ ഉണ്ടായി; അവന്‍ സ്വപ്നം എഴുതി കാര്യത്തിന്‍റെ സാരം വിവരിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 7:2
ദാനീയേല്‍ വിവരച്ചുപറഞ്ഞതെന്തെന്നാല്‍ : ഞാന്‍ രാത്രിയില്‍ എന്‍റെ ദര്‍ശനത്തില്‍ കണ്ടതു: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്‍റെ നേരെ അടിക്കുന്നതു ഞാന്‍ കണ്ടു.(Add Ref)|(Add Notes)
ദാനീയേൽ 7:3
അപ്പോള്‍ തമ്മില്‍ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങള്‍ സമുദ്രത്തില്‍നിന്നു കരേറിവന്നു.(Add Ref)|(Add Notes)
ദാനീയേൽ 7:4
ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിന്‍ ചിറകുള്ളതുമായിരുന്നു; ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അതിന്‍റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവര്‍ത്തുനിര്‍ത്തി, അതിന്നു മാനുഷഹൃദയവും കൊടത്തു.(Add Ref)|(Add Notes)
ദാനീയേൽ 7:5
രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാര്‍ശ്വം ഉയര്‍ത്തിയും വായില്‍ പല്ലിന്‍റെ ഇടയില്‍ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവര്‍ അതിനോടു: എഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ദാനീയേൽ 7:6
പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്‍റെ മുതുകത്തു പക്ഷിയുടെ നാലു ചുറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 7:7
രാത്രിദര്‍ശനത്തില്‍ ഞാന്‍ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകര്‍ക്കുംകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാല്‍കൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ദാനീയേൽ 7:8
ഞാന്‍ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ , അവയുടെ ഇടയില്‍ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാല്‍ മുമ്പിലത്തെ കൊമ്പുകളില്‍ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പില്‍ മനുഷ്യന്‍റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ദാനീയേൽ 7:9
ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അവര്‍ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തന്‍ ഇരുന്നു. അവന്‍റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്‍റെ തലമുടി നിര്‍മ്മലമായ ആട്ടുരോമംപോലെയും അവന്‍റെ സിംഹാസനം അഗ്നിജ്വാലയും അവന്‍റെ രഥചക്രങ്ങള്‍ കത്തുന്ന തീയും ആയിരുന്നു.(Add Ref)|(Add Notes)
ദാനീയേൽ 7:10
ഒരു അഗ്നിനദി അവന്‍റെ മുമ്പില്‍നിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേ‍ര്‍ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേ‍ര്‍ അവന്‍റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങള്‍ തുറന്നു.(Add Ref)|(Add Notes)
ദാനീയേൽ 7:11
കൊമ്പു സംസാരിച്ച വലിലയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാന്‍ അന്നേരം നോക്കി; അവര്‍ മൃഗത്തെ കൊല്ലുകയും അതിന്‍റെ ഉടലിനെ നശിപ്പിച്ചു തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാന്‍ നോക്കിക്കൊണ്ടിരുന്നു.(Add Ref)|(Add Notes)
ദാനീയേൽ 7:12
ശേഷം മൃഗങ്ങളോ--അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.(Add Ref)|(Add Notes)
ദാനീയേൽ 7:13
രാത്രിദര്‍ശനങ്ങളില്‍ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തന്‍ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവന്‍ വയോധികന്‍റെ അടുക്കല്‍ ചെന്നു; അവര്‍ അവനെ അവന്‍റെ മുമ്പില്‍ അടുത്തുവരുമാറാക്കി.(Add Ref)|(Add Notes)
ദാനീയേൽ 7:14
സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.(Add Ref)|(Add Notes)
ദാനീയേൽ 7:15
ദാനീയേല്‍ എന്ന ഞാനോ എന്‍റെ ഉള്ളില്‍ എന്‍റെ മനസ്സു വ്യസനിച്ചു: എനിക്കു ഉണ്ടായ ദര്‍ശനങ്ങളാല്‍ ഞാന്‍ പരവശനായി.(Add Ref)|(Add Notes)
ദാനീയേൽ 7:16
ഞാന്‍ അരികെ നില്ക്കുന്നവരില്‍ ഒരുത്തന്‍റെ അടുക്കല്‍ ചെന്നു അവനോടു ഈ എല്ലാറ്റിന്‍റെയും സാരം ചോദിച്ചു; അവന്‍ കാര്യങ്ങളുടെ അര്‍ത്ഥം പറഞ്ഞുതന്നു.(Add Ref)|(Add Notes)
ദാനീയേൽ 7:17
ആ നാലു മഹാമൃഗങ്ങള്‍ ഭൂമിയില്‍ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു.(Add Ref)|(Add Notes)
ദാനീയേൽ 7:18
എന്നാല്‍ അത്യുന്നതനായവന്‍റെ വിശുദ്ധന്മാര്‍ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.(Add Ref)|(Add Notes)
ദാനീയേൽ 7:19
എന്നാല്‍ മറ്റെ സകലമൃഗങ്ങളിലും വെച്ചു വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകര്‍ക്കയും ശേഷിച്ചതിനെ കാല്‍കൊണ്ടു ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും(Add Ref)|(Add Notes)
ദാനീയേൽ 7:20
അതിന്‍റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചു മുളെച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാള്‍ കാഴ്ചെക്കു വണ്ണമേറിയതുമായ മറ്റെ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാന്‍ ഞാന്‍ ഇച്ഛിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 7:21
വയോധികനായവന്‍ വന്നു അത്യുന്നതനായവന്‍റെ വിശുദ്ധന്മാര്‍ക്കും ന്യായാധിപത്യം നലകുകയും വിശുദ്ധന്മാര്‍ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം(Add Ref)|(Add Notes)
ദാനീയേൽ 7:22
ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാന്‍ കണ്ടു.(Add Ref)|(Add Notes)
ദാനീയേൽ 7:23
അവന്‍ പറഞ്ഞതോ: നാലാമത്തെ മൃഗം ഭൂമിയില്‍ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സര്‍വ്വഭൂമിയെയും തിന്നു ചവിട്ടിത്തകര്‍ത്തുകളയും.(Add Ref)|(Add Notes)
ദാനീയേൽ 7:24
ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തന്‍ എഴുന്നേലക്കും; അവന്‍ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.(Add Ref)|(Add Notes)
ദാനീയേൽ 7:25
അവന്‍ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്‍റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാന്‍ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവര്‍ അവന്‍റെ കയ്യില്‍ ഏല്പിക്കപ്പെട്ടിരിക്കും.(Add Ref)|(Add Notes)
ദാനീയേൽ 7:26
എന്നാല്‍ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്‍റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.(Add Ref)|(Add Notes)
ദാനീയേൽ 7:27
പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിന്‍ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.(Add Ref)|(Add Notes)
ദാനീയേൽ 7:28
ഇങ്ങനെയാകുന്നു കാര്യത്തിന്‍റെ സമാപ്തി; ദാനീയേല്‍ എന്ന ഞാനോ എന്‍റെ വിചാരങ്ങളാല്‍ അത്യന്തം പരവശനായി എന്‍റെ മുഖഭാവവും മാറി; എങ്കിലും ഞാന്‍ ആ കാര്യം എന്‍റെ ഹൃദയത്തില്‍ സംഗ്രഹിച്ചുവെച്ചു.(Add Ref)|(Add Notes)