📚 എല്ലാ പുസ്തകങ്ങളും

📖 ദാനീയേൽ : അധ്യായം 5

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ദാനീയേൽ : അധ്യായം 5 >>

ദാനീയേൽ 5:1
ബേല്‍ശസ്സര്‍രാജാവു തന്‍റെ മഹത്തുക്കളില്‍ ആയിരം പേ‍ര്‍ക്കും ഒരു വലിയ വിരുന്നു ഒരുക്കി അവര്‍ കാണ്‍കെ വീഞ്ഞു കുടിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 5:2
ബേല്‍ശസ്സര്‍ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോള്‍ , തന്‍റെ അപ്പനായ നെബൂഖദ്നേസര്‍ യെരൂശലേമിലെ മന്ദിരത്തില്‍നിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊന്‍ വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്‍റെ ഭാര്യമാരും വെപ്പാട്ടികളും അവയില്‍ കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാന്‍ കല്പിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 5:3
അങ്ങനെ അവര്‍ യെരൂശലേമിലെ ദൈവാലയത്തിന്‍റെ മന്ദിരത്തില്‍നിന്നു കൊണ്ടുവന്നിരുന്ന പൊന്‍ പാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്‍റെ ഭാര്യമാരും വെപ്പാട്ടികളും അവയില്‍ കുടിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 5:4
അവര്‍ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 5:5
തല്‍ക്ഷണം ഒരു മനുഷ്യന്‍റെ കൈവിരലുകള്‍ പറുപ്പെട്ടു വിളക്കിന്നു നേരെ രാജധാനിയുടെ ചുവരിന്‍റെ വെള്ളമേല്‍ എഴുതി; എഴുതി പ്പെത്തി രാജാവു കണ്ടു.(Add Ref)|(Add Notes)
ദാനീയേൽ 5:6
ഉടനെ രാജാവിന്‍റെ മുഖഭാവം മാറി; അവന്‍ വിചാരങ്ങളാല്‍ പരവശനായി: അരയുടെ ഏപ്പു അഴിഞ്ഞു കാല്‍മുട്ടുകള്‍ ആടിപ്പോയി.(Add Ref)|(Add Notes)
ദാനീയേൽ 5:7
രാജാവു ഉറക്കെ വിളിച്ചു: ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാന്‍ കല്പിച്ചു. രാജാവു ബാബേലിലെ വിദ്വാന്മാരോടു: ആരെങ്കിലും ഈ എഴുത്തു വായിച്ചു അര്‍ത്ഥം അറിയിച്ചാല്‍, അവന്‍ ധൂമ്രവസ്ത്രവും കഴുത്തില്‍ പൊന്‍ മാലയും ധരിച്ചു, രാജ്യത്തില്‍ മൂന്നാമനായി വാഴും എന്നു കല്പിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 5:8
അങ്ങനെ രാജാവിന്‍റെ വിദ്വാന്മാരൊക്കെയും അകത്തുവന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അര്‍ത്ഥം അറിയിപ്പാനും അവര്‍ക്കും കഴിഞ്ഞില്ല.(Add Ref)|(Add Notes)
ദാനീയേൽ 5:9
അപ്പോള്‍ ബേല്‍ശസ്സര്‍രാജാവു അത്യന്തം വ്യാകുലപ്പെട്ടു, അവന്‍റെ മുഖഭാവം മാറി, അവന്‍റെ മഹത്തുക്കള്‍ അമ്പരന്നു പോയി.(Add Ref)|(Add Notes)
ദാനീയേൽ 5:10
രാജാവിന്‍റെ മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയില്‍ വന്നു: രാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാല്‍ പരവശനാകരുതു; മുഖഭാവം മാറുകയും അരുതു.(Add Ref)|(Add Notes)
ദാനീയേൽ 5:11
വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷന്‍ തിരുമനസ്സിലെ രാജ്യത്തുണ്ടു; തിരുമേനിയുടെ അപ്പന്‍റെ കാലത്തു പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനില്‍ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസര്‍രാജാവു, രാജാവേ, തിരുമേനിയുടെ അപ്പന്‍ തന്നേ,(Add Ref)|(Add Notes)
ദാനീയേൽ 5:12
ബേല്‍ത്ത് ശസ്സര്‍ എന്നു പേരുവിളിച്ച ദാനീയേലില്‍ ഉല്‍കൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാര്‍ത്ഥവാക്യ പ്രദര്‍ശനവും സംശയച്ഛേദനവും കണ്ടിരിക്കയാല്‍ , രാജാവു അവനെ മന്ത്രവാദികള്‍ക്കും ആഭിചാരകന്മാര്‍ക്കും കല്ദയര്‍ക്കും ശകുനവാദികള്‍ക്കും അധിപതിയാക്കിവെച്ചു; ഇപ്പോള്‍ ദാനീയേലിനെ വിളിക്കട്ടെ; അവന്‍ അര്‍ത്ഥം ബോധിപ്പിക്കും എന്നു ഉണര്‍ത്തിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 5:13
അങ്ങനെ അവര്‍ ദാനീയേലിനെ രാജസന്നിധിയില്‍ കൊണ്ടു വന്നു; രാജാവു ദാനീയേലിനോടു കല്പിച്ചതു: എന്‍റെ അപ്പനായ രാജാവു യെഹൂദയില്‍നിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളില്‍ ഉള്ളവനായ ദാനീയേല്‍ നീ തന്നേയോ?(Add Ref)|(Add Notes)
ദാനീയേൽ 5:14
ദേവന്മാരുടെ ആത്മാവു നിന്നില്‍ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നില്‍ കണ്ടിരിക്കുന്നു എന്നും ഞാന്‍ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
ദാനീയേൽ 5:15
ഇപ്പോള്‍ ഈ എഴുത്തു വായിച്ചു അര്‍ത്ഥം അറിയിക്കേണ്ടതിന്നു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്‍റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്‍റെ അര്‍ത്ഥം അറിയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.(Add Ref)|(Add Notes)
ദാനീയേൽ 5:16
എന്നാല്‍ അര്‍ത്ഥം പറവാനും സംശയച്ഛേദനം ചെയ്‍വാനും നീ പ്രാപ്തനെന്നു ഞാന്‍ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാല്‍ ഈ എഴുത്തു വായിച്ചു, അതിന്‍റെ അര്‍ത്ഥം അറിയിപ്പാന്‍ നിനക്കു കഴിയുമെങ്കില്‍ നീ ധൂമ്രവസ്ത്രവും കഴുത്തില്‍ പൊന്മാലയും ധരിച്ചു, രാജ്യത്തിലെ മൂന്നാമനായി വാഴും.(Add Ref)|(Add Notes)
ദാനീയേൽ 5:17
ദാനീയേല്‍ രാജസന്നിധിയില്‍ ഉത്തരം ഉണര്‍ത്തിച്ചതു: ദാനങ്ങള്‍ തിരുമേനിക്കു തന്നേ ഇരിക്കട്ടെ; സമ്മാനങ്ങള്‍ മറ്റൊരുത്തന്നു കൊടുത്താലും; എഴുത്തു ഞാന്‍ രാജാവിനെ വായിച്ചുകേള്‍പ്പിച്ചു അര്‍ത്ഥം ബോധിപ്പിക്കാം;(Add Ref)|(Add Notes)
ദാനീയേൽ 5:18
രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ് നേസരിന്നു രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി.(Add Ref)|(Add Notes)
ദാനീയേൽ 5:19
അവന്നു നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവന്‍റെ മുമ്പില്‍ ഭയപ്പെട്ടു വിറെച്ചു; തനിക്കു ബോധിച്ചവനെ അവന്‍ കൊല്ലുകയും ബോധിച്ചവനെ ജീവനോടെവെക്കയും ബോധിച്ചവനെ ഉയര്‍ത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.(Add Ref)|(Add Notes)
ദാനീയേൽ 5:20
എന്നാല്‍ അവന്‍റെ ഹൃദയം ഗര്‍വ്വിച്ചു, അവന്‍റെ മനസ്സു അഹങ്കാരത്താല്‍ കഠിനമായിപ്പോയ ശേഷം അവന്‍ രാജാസനത്തില്‍നിന്നു നീങ്ങിപ്പോയി; അവര്‍ അവന്‍റെ മഹത്വം അവങ്കല്‍നിന്നു എടുത്തുകളഞ്ഞു.(Add Ref)|(Add Notes)
ദാനീയേൽ 5:21
അങ്ങനെ അവന്‍ മനുഷ്യരുടെ ഇടയില്‍നിന്നു നീങ്ങി; അവന്‍റെ ഹൃദയം മൃഗപ്രായമായ്തീര്‍ന്നു; അവന്‍റെ പാര്‍പ്പു കാട്ടുകഴുതകളോടുകൂടെ ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേല്‍ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിന്നു നിയമിക്കയും ചെയ്യുന്നു എന്നു അവന്‍ അറിഞ്ഞതുവരെ അവന്‍റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.(Add Ref)|(Add Notes)
ദാനീയേൽ 5:22
അവന്‍റെ മകനായ ബേല്‍ശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടു തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ(Add Ref)|(Add Notes)
ദാനീയേൽ 5:23
സ്വര്‍ഗ്ഗസ്ഥനായ കര്‍ത്താവിന്‍റെ നേരെ തന്നെത്താന്‍ ഉയര്‍ത്തി അവന്‍റെ ആലയത്തിലെ പാത്രങ്ങളെ അവര്‍ തിരുമുമ്പില്‍ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയില്‍ വീഞ്ഞുകടിച്ചു; കാണ്മാനും കേള്‍പ്പാനും അറിവാനും വഹിയാത്ത പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, മരം, കല്ലു എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും എല്ലാവഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്വീകരിച്ചചതുമില്ല.(Add Ref)|(Add Notes)
ദാനീയേൽ 5:24
ആകയാല്‍ അവന്‍ ആ കൈപ്പത്തി അയച്ചു ഈ എഴുത്തു എഴുതിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 5:25
എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേല്‍ , ഊഫര്‍സീന്‍ .(Add Ref)|(Add Notes)
ദാനീയേൽ 5:26
കാര്യത്തിന്‍റെ അര്‍ത്ഥമാവിതു: മെനേ എന്നുവെച്ചാല്‍: ദൈവം നിന്‍റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു.(Add Ref)|(Add Notes)
ദാനീയേൽ 5:27
തെക്കേല്‍ എന്നുവെച്ചാല്‍ : തുലാസില്‍ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.(Add Ref)|(Add Notes)
ദാനീയേൽ 5:28
പെറേസ് എന്നുവെച്ചാല്‍: നിന്‍റെ രാജ്യം വിഭാഗിച്ചു മേദ്യര്‍ക്കും പാര്‍സികള്‍ക്കും കൊടുത്തിരിക്കുന്നു.(Add Ref)|(Add Notes)
ദാനീയേൽ 5:29
അപ്പോള്‍ ബേല്‍ശസ്സരിന്‍റെ കല്പനയാല്‍ അവര്‍ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തില്‍ പൊന്മാലയും ധരിപ്പിച്ചു; അവന്‍ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി.(Add Ref)|(Add Notes)
ദാനീയേൽ 5:30
ആ രാത്രിയില്‍ തന്നെ കല്ദയരാജാവായ ബേല്‍ശസ്സര്‍ കൊല്ലപ്പെട്ടു.(Add Ref)|(Add Notes)
ദാനീയേൽ 5:31
മേദ്യനായ ദാര്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.(Add Ref)|(Add Notes)