ദാനീയേൽ 2:1
നെബൂഖദ് നേസരിന്‍റെ വാഴ്ചയുടെ രണ്ടാം ആണ്ടില്‍ നെബൂഖദ് നേസര്‍ സ്വപ്നം കണ്ടു; അവന്‍റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.(Add Ref)|(Add Notes)
ദാനീയേൽ 2:2
രാജാവിനോടു സ്വപ്നം അറിയിപ്പാന്‍ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാന്‍ രാജാവു കല്പിച്ചു; അവര്‍ വന്നു രാജസന്നിധിയില്‍ നിന്നു.(Add Ref)|(Add Notes)
ദാനീയേൽ 2:3
രാജാവു അവരോടു: ഞാന്‍ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഔര്‍ക്കാഞ്ഞിട്ടു എന്‍റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 2:4
അതിന്നു കല്ദയര്‍ അരാമ്യഭാഷയില്‍ രാജാവിനോടു: രാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ത്ഥം ബോധിപ്പിക്കാം എന്നുണര്‍ത്തിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 2:5
രാജാവു കല്ദയരോടു ഉത്തരം അരുളിയതു: വിധി കല്പിച്ചു പോയി; സ്വപ്നവും അര്‍ത്ഥവും അറിയിക്കാഞ്ഞാല്‍ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും,(Add Ref)|(Add Notes)
ദാനീയേൽ 2:6
സ്വപ്നവും അര്‍ത്ഥവും അറിയിച്ചാലോ നിങ്ങള്‍ക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അര്‍ത്ഥവും അറിയിപ്പിന്‍ .(Add Ref)|(Add Notes)
ദാനീയേൽ 2:7
അവര്‍ പിന്നെയും: രാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ത്ഥം ബോധിപ്പിക്കാം എന്നു ഉണര്‍ത്തിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 2:8
അതിന്നു രാജാവു മറുപടി കല്പിച്ചതു: വിധികല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങള്‍ കാലതാമസം വരുത്തുവാന്‍ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.(Add Ref)|(Add Notes)
ദാനീയേൽ 2:9
നിങ്ങള്‍ സ്വപ്നം അറിയിക്കാഞ്ഞാല്‍ നിങ്ങള്‍ക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്‍റെ മുമ്പില്‍ വ്യാജവും പൊളിവാക്കും പറവാന്‍ നിങ്ങള്‍ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിന്‍ ; എന്നാല്‍ അര്‍ത്ഥവും അറിയിപ്പാന്‍ നിങ്ങള്‍ക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.(Add Ref)|(Add Notes)
ദാനീയേൽ 2:10
കല്ദയര്‍ രാജസന്നിധിയില്‍ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്‍റെ കാര്യം അറിയിപ്പാന്‍ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയില്‍ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.(Add Ref)|(Add Notes)
ദാനീയേൽ 2:11
രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പില്‍ അതു അറിയിപ്പാന്‍ ജഡവാസമില്ലാത്ത ദേവന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴികയില്ല.(Add Ref)|(Add Notes)
ദാനീയേൽ 2:12
ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാന്‍ കല്പന കൊടുത്തു .(Add Ref)|(Add Notes)
ദാനീയേൽ 2:13
അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീര്‍പ്പു പുറപ്പെട്ടു; അവര്‍ ദാനീയേലിനെയും കൂട്ടുകാരനെയും കൂടെ കൊല്ലുവാന്‍ അന്വേഷിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 2:14
എന്നാല്‍ രാജാവിന്‍റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാന്‍ പുറപ്പെട്ടു അര്‍യ്യോക്കിനോടു ദാനീയേല്‍ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ദാനീയേൽ 2:15
രാജ സന്നിധിയില്‍നിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാന്‍ സംഗതി എന്തു എന്നു അവന്‍ രാജാവിന്‍റെ സേനാപതിയായ അര്‍യ്യോക്കിനോടു ചോദിച്ചു; അര്‍യ്യോക്‍ ദാനീയേലിനോടു കാര്യം അറിയിച്ചു;(Add Ref)|(Add Notes)
ദാനീയേൽ 2:16
ദാനീയേല്‍ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താന്‍ രാജാവിനോടു അര്‍ത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 2:17
പിന്നെ ദാനീയേല്‍ വീട്ടില്‍ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു(Add Ref)|(Add Notes)
ദാനീയേൽ 2:18
ഈ രഹസ്യത്തെക്കുറിച്ചു സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ കരുണ അപേക്ഷിപ്പാന്‍ തക്കവണ്ണം കൂട്ടുകാരനായ ഹനന്യാവോടും മീശായേലിനോടും അസര്യാവോടും കാര്യം അറിയിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 2:19
അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദര്‍ശനത്തില്‍ വെളിപ്പെട്ടു; ദാനീയേല്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു:(Add Ref)|(Add Notes)
ദാനീയേൽ 2:20
ദൈവത്തിന്‍റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.(Add Ref)|(Add Notes)
ദാനീയേൽ 2:21
അവന്‍ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവന്‍ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവന്‍ ജ്ഞാനികള്‍ക്കു ജ്ഞാനവും വിവേകികള്‍ക്കു ബുദ്ധിയും കൊടുക്കുന്നു.(Add Ref)|(Add Notes)
ദാനീയേൽ 2:22
അവന്‍ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവന്‍ ഇരുട്ടില്‍ ഉള്ളതു അറിയുന്നു; വെളിച്ചം[50] അവനോടുകൂടെ വസിക്കുന്നു.(Add Ref)|(Add Notes)
ദാനീയേൽ 2:23
എന്‍റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങള്‍ നിന്നോടു അപേക്ഷിച്ചതു ഇപ്പോള്‍ എന്നെ അറിയിച്ചു രാജാവിന്‍റെ കാര്യം ഞങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു.(Add Ref)|(Add Notes)
ദാനീയേൽ 2:24
അതുകൊണ്ടു ദാനീയേല്‍ , ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാന്‍ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്‍റെ അടുക്കല്‍ ചെന്നു അവനോടു: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയില്‍ കൊണ്ടുപോകേണം; ഞാന്‍ രാജാവിനെ അര്‍ത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ദാനീയേൽ 2:25
അര്യോക്‍ ദാനീയേലിനെ വേഗം രാജസന്നിധിയില്‍ കൊണ്ടുചെന്നു: രാജാവിനെ അര്‍ത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളില്‍ ഒരുത്തനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു എന്നു ഉണര്‍ത്തിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 2:26
ബേല്‍ത്ത് ശസ്സര്‍ എന്നും പേരുള്ള ദാനീയേലിനോടു രാജാവു: ഞാന്‍ കണ്ട സ്വപ്നവും അര്‍ത്ഥവും അറിയിപ്പാന്‍ നിനക്കു കഴിയുമോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 2:27
ദാനീയേല്‍ രാജസാന്നിധിയില്‍ ഉത്തരം ബോധിപ്പിച്ചതു: രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാര്‍ക്കും ആഭിചാരകന്മാര്‍ക്കും മന്ത്രവാദികള്‍ക്കും ശകുനവാദികള്‍ക്കും രാജാവിനെ അറിയിപ്പാന്‍ കഴിയുന്നതല്ല.(Add Ref)|(Add Notes)
ദാനീയേൽ 2:28
എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; അവന്‍ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസര്‍ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയില്‍വെച്ചു തിരുമനസ്സില്‍ ഉണ്ടായ ദര്‍ശനങ്ങളും ആവിതു:(Add Ref)|(Add Notes)
ദാനീയേൽ 2:29
രാജാവേ, ഇനിമേല്‍ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയില്‍വെച്ചു തിരുമനസ്സില്‍ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവന്‍ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
ദാനീയേൽ 2:30
എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അര്‍ത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു.(Add Ref)|(Add Notes)
ദാനീയേൽ 2:31
രാജാവു കണ്ട ദര്‍ശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശഷശോഭ യുള്ളതുമായ ആ ബിംബം തിരുമുമ്പില്‍ നിന്നു; അതിന്‍റെ രൂപം ഭയങ്കരമായിരുന്നു.(Add Ref)|(Add Notes)
ദാനീയേൽ 2:32
ബിംബത്തിന്‍റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടു(Add Ref)|(Add Notes)
ദാനീയേൽ 2:33
കാല്‍ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയയിരുന്നു.(Add Ref)|(Add Notes)
ദാനീയേൽ 2:34
തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലില്‍ അടിച്ചു തകര്‍ത്തുകളഞ്ഞു.(Add Ref)|(Add Notes)
ദാനീയേൽ 2:35
ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകര്‍ന്നു വേനല്‍ക്കാലത്തു കളത്തിലെ പതിര്‍പോലെ ആയിത്തീര്‍ന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപര്‍വ്വതമായിത്തീര്‍ന്നു ഭൂമിയില്‍ ഒക്കെയും നിറഞ്ഞു.(Add Ref)|(Add Notes)
ദാനീയേൽ 2:36
ഇതത്രേ സ്വപ്നം; അര്‍ത്ഥവും അടിയങ്ങള്‍ തിരുമനസ്സു അറിയിക്കാം.(Add Ref)|(Add Notes)
ദാനീയേൽ 2:37
രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വര്‍ഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.(Add Ref)|(Add Notes)
ദാനീയേൽ 2:38
മനുഷ്യര്‍ പാര്‍ക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവന്‍ തൃക്കയ്യില്‍ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.(Add Ref)|(Add Notes)
ദാനീയേൽ 2:39
തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാള്‍ താണതായ മറ്റൊരു രാജത്വവും സര്‍വ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.(Add Ref)|(Add Notes)
ദാനീയേൽ 2:40
നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകര്‍ത്തു കീഴടക്കുന്നുവല്ലോ. തകര്‍ക്കുംന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകര്‍ത്തുകളയും.(Add Ref)|(Add Notes)
ദാനീയേൽ 2:41
കാലും കാല്‍ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്‍റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലര്‍ന്നതായി കണ്ടതുപോലെ അതില്‍ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.(Add Ref)|(Add Notes)
ദാനീയേൽ 2:42
കാല്‍വിരല്‍ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.(Add Ref)|(Add Notes)
ദാനീയേൽ 2:43
ഇരിമ്പും കളിമണ്ണും ഇടകലര്‍ന്നതായി കണ്ടതിന്‍റെ താല്പര്യമോ: അവര്‍ മനുഷ്യബീജത്താല്‍ തമ്മില്‍ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മില്‍ ചേരാതിരിക്കുന്നതുപോലെ അവര്‍ തമ്മില്‍ ചേരുകയില്ല.(Add Ref)|(Add Notes)
ദാനീയേൽ 2:44
ഈ രാജാക്കന്മാരുടെ കാലത്തു സ്വര്‍ഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകര്‍ത്തു നശിപ്പിക്കയും എന്നേക്കും നിലനില്‍ക്കയും ചെയ്യും.(Add Ref)|(Add Notes)
ദാനീയേൽ 2:45
കൈ തൊടാതെ ഒരു കല്ലു പര്‍വ്വതത്തില്‍നിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകര്‍ത്തുകളഞ്ഞതായി കണ്ടതിന്‍റെ താല്പര്യമോ: മഹാദൈവം മേലാല്‍ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അര്‍ത്ഥം സത്യവും ആകുന്നു.(Add Ref)|(Add Notes)
ദാനീയേൽ 2:46
അപ്പോള്‍ നെബൂഖദ്നേസര്‍രാജാവു സാഷ്ടാംഗം വീണു ദാനീയേലിനെ നമസ്കരിച്ചു, അവന്നു ഒരു വഴിപാടും സൌരഭ്യവാസനയും അര്‍പ്പിക്കേണമെന്നു കല്പിച്ചു. രാജാവു ദാനീയേലിനോടു:(Add Ref)|(Add Notes)
ദാനീയേൽ 2:47
നീ ഈ രഹസ്യം വെളിപ്പെടുത്തുവാന്‍ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികര്‍ത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 2:48
രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേല്‍സംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാര്‍ക്കും പ്രധാനവിചാരകനും ആക്കിവെച്ചു.(Add Ref)|(Add Notes)
ദാനീയേൽ 2:49
ദാനീയേലിന്‍റെ അപേക്ഷപ്രകാരം രാജാവു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേല്‍ സംസ്ഥാനത്തിലെ കാര്യാദികള്‍ക്കു മേല്‍വിചാരകരാക്കി; ദാനീയേലോ രാജാവിന്‍റെ കോവിലകത്തു പാര്‍ത്തു.(Add Ref)|(Add Notes)