ദാനീയേൽ 8:1
ദാനീയേല്‍ എന്ന എനിക്കു ആദിയില്‍ ഉണ്ടായതിന്‍റെ ശേഷം, ബേല്‍ശസ്സര്‍രാജാവിന്‍റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ ഒരു ദര്‍ശനം ഉണ്ടായി.(Add Ref)|(Add Notes)
ദാനീയേൽ 8:2
ഞാന്‍ ഒരു ദര്‍ശനം കണ്ടു, ഏലാം സംസ്ഥാനത്തിലെ ശൂശന്‍ രാജധാനിയില്‍ ആയിരുന്നപ്പോള്‍ അതു കണ്ടു; ഞാന്‍ ഊലായി നദീതീരത്തു നില്ക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു.(Add Ref)|(Add Notes)
ദാനീയേൽ 8:3
ഞാന്‍ തലപൊക്കിയപ്പോള്‍ , രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റന്‍ നദീതീരത്തു നില്ക്കുന്നതു കണ്ടു; ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു.(Add Ref)|(Add Notes)
ദാനീയേൽ 8:4
ആ ആട്ടുകൊറ്റന്‍ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിന്നും അതിന്‍റെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; അതിന്‍റെ കയ്യില്‍നിന്നു രക്ഷിക്കാകുന്നവനും ആരുമില്ല; അതു ഇഷ്ടംപോലെ ചെയ്തു വമ്പു കാട്ടിപ്പോന്നു.(Add Ref)|(Add Notes)
ദാനീയേൽ 8:5
ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ , ഒരു കോലാട്ടുകൊറ്റന്‍ പടിഞ്ഞാറു നിന്നു നിലം തൊടാതെ സര്‍വ്വ ഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊറ്റന്നു കണ്ണുകളുടെ നടുവില്‍ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.(Add Ref)|(Add Notes)
ദാനീയേൽ 8:6
അതു നദീതീരത്തു നില്ക്കുന്നതായി ഞാന്‍ കണ്ട രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്‍റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞു ചെന്നു.(Add Ref)|(Add Notes)
ദാനീയേൽ 8:7
അതു ആട്ടുകൊറ്റനോടു അടുക്കുന്നതു ഞാന്‍ കണ്ടു; അതു ആട്ടുകൊറ്റനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ചു അതിന്‍റെ കൊമ്പു രണ്ടും തകര്‍ത്തുകളഞ്ഞു; അതിന്‍റെ മുമ്പില്‍ നില്പാന്‍ ആട്ടുകൊറ്റന്നു ശക്തിയില്ലാതെയിരുന്നു; അതു അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു; അതിന്‍റെ കയ്യില്‍നിന്നു ആട്ടുകൊറ്റനെ രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല.(Add Ref)|(Add Notes)
ദാനീയേൽ 8:8
കോലാട്ടുകൊറ്റന്‍ ഏറ്റവും വലുതായിത്തീര്‍ന്നു; എന്നാല്‍ അതു ബലപ്പെട്ടപ്പോള്‍ വലിയ കൊമ്പു തകര്‍ന്നുപോയി; അതിന്നു പകരം ആകാശത്തിലെ നാലു കാറ്റിന്നു നേരെ ഭംഗിയുള്ള നാലു കൊമ്പു മുളെച്ചുവന്നു.(Add Ref)|(Add Notes)
ദാനീയേൽ 8:9
അവയില്‍ ഒന്നില്‍നിന്നു ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന്നു നേരെയും ഏറ്റവും വലുതായിത്തീര്‍ന്നു.(Add Ref)|(Add Notes)
ദാനീയേൽ 8:10
അതു ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീര്‍ന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു.(Add Ref)|(Add Notes)
ദാനീയേൽ 8:11
അതു സൈന്യത്തിന്‍റെ അധിപതിയോളം തന്നെത്താന്‍ വലുതാക്കി, അവന്നുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്‍റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു.(Add Ref)|(Add Notes)
ദാനീയേൽ 8:12
അതിക്രമം ഹേതുവായി നിരന്തരഹോമയാഗത്തിന്നെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.(Add Ref)|(Add Notes)
ദാനീയേൽ 8:13
അനന്തരം ഒരു വിശുദ്ധന്‍ സംസാരിക്കുന്നതു ഞാന്‍ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോടു മറ്റൊരു വിശുദ്ധന്‍ : വിശുദ്ധമന്ദിരത്തെയും സേവയെയും ചവിട്ടിക്കളയേണ്ടതിന്നു ഏല്പിച്ചുകൊടുപ്പാന്‍ തക്കവണ്ണം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ചു ദര്‍ശനത്തില്‍ കണ്ടിരിക്കുന്നതു എത്രത്തോളം നിലക്കും എന്നു ചോദിച്ചു.(Add Ref)|(Add Notes)
ദാനീയേൽ 8:14
അതിന്നു അവന്‍ അവനോടു: രണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.(Add Ref)|(Add Notes)
ദാനീയേൽ 8:15
എന്നാല്‍ ദാനീയേലെന്ന ഞാന്‍ ഈ ദര്‍ശനം കണ്ടിട്ടു അര്‍ത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പുരുഷരൂപം എന്‍റെ മുമ്പില്‍ നില്ക്കുന്നതു കണ്ടു.(Add Ref)|(Add Notes)
ദാനീയേൽ 8:16
ഗബ്രീയേലേ, ഇവന്നു ഈ ദര്‍ശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്‍റെ ശബ്ദം ഞാന്‍ കേട്ടു.(Add Ref)|(Add Notes)
ദാനീയേൽ 8:17
അപ്പോള്‍ ഞാന്‍ നിന്നെടത്തു അവന്‍ അടുത്തുവന്നു; അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാല്‍ അവന്‍ എന്നോടു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്‍ക; ഈ ദര്‍ശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ദാനീയേൽ 8:18
അവന്‍ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവന്‍ എന്നെ തൊട്ടു എഴുന്നേല്പിച്ചു നിര്‍ത്തി.(Add Ref)|(Add Notes)
ദാനീയേൽ 8:19
പിന്നെ അവന്‍ പറഞ്ഞതു: കോപത്തിന്‍റെ അന്ത്യകാലത്തിങ്കല്‍ സംഭവിപ്പാനിരിക്കുന്നതു ഞാന്‍ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.(Add Ref)|(Add Notes)
ദാനീയേൽ 8:20
രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റന്‍ പാര്‍സ്യ രാജാക്കന്മാരെ കുറിക്കുന്നു.(Add Ref)|(Add Notes)
ദാനീയേൽ 8:21
പരുപരുത്ത കോലാട്ടുകൊറ്റന്‍ യവനരാജാവും അതിന്‍റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു.(Add Ref)|(Add Notes)
ദാനീയേൽ 8:22
അതു തകര്‍ന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയില്‍നിന്നുത്ഭവിക്കും; അതിന്‍റെ ശക്തിയോടെ അല്ലതാനും.(Add Ref)|(Add Notes)
ദാനീയേൽ 8:23
എന്നാല്‍ അവരുടെ രാജത്വത്തിന്‍റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോള്‍ , ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേലക്കും.(Add Ref)|(Add Notes)
ദാനീയേൽ 8:24
അവന്‍റെ അധികാരം വലുതായിരിക്കും; സ്വന്ത ശക്തിയാല്‍ അല്ലതാനും; അവന്‍ അതിശയമാംവണ്ണം നാശം പ്രവര്‍ത്തിക്കയും കൃതാര്‍ത്ഥനായി അതു അനുഷ്ഠിക്കയും പലരെയും വിശുദ്ധ ജനത്തെയും നശിപ്പിക്കയും ചെയ്യും.(Add Ref)|(Add Notes)
ദാനീയേൽ 8:25
അവന്‍ നയബുദ്ധിയാല്‍ തന്‍റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തില്‍ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കര്‍ത്താധികര്‍ത്താവിനോടു എതിര്‍ത്തുനിന്നു കൈ തൊടാതെ തകര്‍ന്നുപോകയും ചെയ്യും.(Add Ref)|(Add Notes)
ദാനീയേൽ 8:26
സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചു പറഞ്ഞിരിക്കുന്ന ദര്‍ശനം സത്യമാകുന്നു; ദര്‍ശനം ബഹുകാലത്തേക്കുള്ളതാകയാല്‍ അതിനെ അടെച്ചുവെക്ക.(Add Ref)|(Add Notes)
ദാനീയേൽ 8:27
എന്നാല്‍ ദാനിയേലെന്ന ഞാന്‍ ബോധംകെട്ടു, കുറെ ദിവസം ദീനമായ്ക്കിടന്നു; അതിന്‍റെ ശേഷം ഞാന്‍ എഴുന്നേറ്റു രാജാവിന്‍റെ പ്രവൃത്തിനോക്കി; ഞാന്‍ ദര്‍ശനത്തെക്കുറിച്ചു വിസ്മയിച്ചു; ആര്‍ക്കും അതു മനസ്സിലായില്ലതാനും.(Add Ref)|(Add Notes)