📚 എല്ലാ പുസ്തകങ്ങളും

📖 എസ്ഥേർ : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< എസ്ഥേർ : അധ്യായം 3 >>

എസ്ഥേർ 3:1
അനന്തരം അഹശ്വേരോശ്രാജാവു ആഗാഗ്യനായ ഹമ്മെദാഥയുടെ മകന്‍ ഹാമാന്നു കയറ്റവും ഉന്നതപദവിയും കൊടുത്തു അവന്‍റെ ഇരിപ്പിടം തന്നോടുകൂടെ ഇരിക്കുന്ന സകലപ്രഭുക്കന്മാരുടെയും ഇരിപ്പിടങ്ങള്‍ക്കു മേലായി വെച്ചു.(Add Ref)|(Add Notes)
എസ്ഥേർ 3:2
രാജാവിന്‍റെ വാതില്‍ക്കലെ രാജഭൃത്യന്മാര്‍ ഒക്കെയും ഹാമാനെ കുമ്പിട്ടു നമസ്കരിച്ചു; രാജാവു അവനെ സംബന്ധിച്ചു അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊര്‍ദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്ക്കുരിച്ചതുമില്ല.(Add Ref)|(Add Notes)
എസ്ഥേർ 3:3
അപ്പോള്‍ രാജാവിന്‍റെ വാതില്‍ക്കലെ രാജഭൃത്യന്മാര്‍ മൊര്‍ദ്ദെഖായിയോടു: നീ രാജകല്പന ലംഘിക്കുന്നതു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
എസ്ഥേർ 3:4
അവര്‍ ഇങ്ങനെ ദിവസംപ്രതി അവനോടു പറഞ്ഞിട്ടും അവന്‍ അവരുടെ വാക്കു കേള്‍ക്കാതിരുന്നതിനാല്‍ മൊര്‍ദ്ദെഖായിയുടെ പെരുമാറ്റം നിലനിലക്കുമോ എന്നു കാണേണ്ടതിന്നു അവര്‍ അതു ഹാമാനോടു അറിയിച്ചു; താന്‍ യെഹൂദന്‍ എന്നു അവന്‍ അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു.(Add Ref)|(Add Notes)
എസ്ഥേർ 3:5
മൊര്‍ദ്ദെഖായി തന്നെ കുമ്പിട്ടു നമസ്കരിക്കുന്നില്ലെന്നു കണ്ടിട്ടു ഹാമാന്‍ കോപംകൊണ്ടു നിറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 3:6
എന്നാല്‍ മൊര്‍ദ്ദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നതു അവന്നു പുച്ഛകാര്യമായി തോന്നി; മൊര്‍ദ്ദെഖായിയുടെ ജാതി ഇന്നതെന്നു അവന്നു അറിവു കിട്ടീട്ടുണ്ടായിരുന്നു; അതുകൊണ്ടു അഹശ്വേരോശിന്‍റെ രാജ്യത്തെല്ലാടവും ഉള്ള മൊര്‍ദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന്നു ഹാമാന്‍ തരം അന്വേഷിച്ചു.(Add Ref)|(Add Notes)
എസ്ഥേർ 3:7
അഹശ്വേരോശ്രാജാവിന്‍റെ പന്ത്രണ്ടാം ആണ്ടില്‍ നീസാന്‍ മാസമായ ഒന്നാം മാസത്തില്‍ അവര്‍ ആദാര്‍ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഓ‍രോ ദിവസത്തെയും ഓ‍രോ മാസത്തെയും കുറിച്ചു ഹാമാന്‍റെ മുമ്പില്‍വെച്ചു പൂര് എന്ന ചീട്ടിട്ടു നോക്കി.(Add Ref)|(Add Notes)
എസ്ഥേർ 3:8
പിന്നെ ഹാമാന്‍ അഹശ്വേരോശ്രാജാവിനോടു: നിന്‍റെ രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയില്‍ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങള്‍ മറ്റുള്ള സകലജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു; അവര്‍ രാജാവിന്‍റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ടു അവരെ അങ്ങനെ വിടുന്നതു രാജാവിന്നു യോഗ്യമല്ല.(Add Ref)|(Add Notes)
എസ്ഥേർ 3:9
രാജാവിന്നു സമ്മതമുണ്ടെങ്കില്‍ അവരെ നശിപ്പിക്കേണ്ടതിന്നു സന്ദേശം എഴുതി അയക്കേണം; എന്നാല്‍ ഞാന്‍ കാര്യവിചാരകന്മാരുടെ കയ്യില്‍ പതിനായിരം താലന്ത് വെള്ളി രാജാവിന്‍റെ ഭണ്ഡാരത്തിലേക്കു കൊടുത്തയക്കാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 3:10
അപ്പോള്‍ രാജാവു തന്‍റെ മോതിരം കയ്യില്‍നിന്നു ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന്നു കൊടുത്തു.(Add Ref)|(Add Notes)
എസ്ഥേർ 3:11
രാജാവു ഹാമാനോടു: ഞാന്‍ ആ വെള്ളിയെയും ആ ജാതിയെയും നിനക്കു ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊള്‍ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 3:12
അങ്ങനെ ഒന്നാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്‍റെ രായസക്കാരെ വിളിച്ചു; ഹാമാന്‍ കല്പിച്ചതുപോലെ ഒക്കെയും അവര്‍ രാജപ്രതിനിധികള്‍ക്കും ഓ‍രോ സംസ്ഥാനത്തിലെ ദേശാധിപധികള്‍ക്കും അതതു ജനത്തിന്‍റെ പ്രഭുക്കന്മാര്‍ക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജനത്തിന്നും അവരുടെ ഭാഷയിലും എഴുതി; അഹശ്വേരോശ്രാജാവിന്‍റെ നാമത്തില്‍ അതെഴുതി രാജമോതിരംകൊണ്ടു മുദ്ര ഇട്ടു.(Add Ref)|(Add Notes)
എസ്ഥേർ 3:13
ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ സകലയെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂടെ നശിപ്പിച്ചു കൊന്നുമുടിക്കയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്നു രാജാവിന്‍റെ സകലസംസ്ഥാനങ്ങളിലേക്കും അഞ്ചല്‍ക്കാര്‍വശം എഴുത്തു അയച്ചു.(Add Ref)|(Add Notes)
എസ്ഥേർ 3:14
അന്നത്തേക്കു ഒരുങ്ങിയിരിക്കേണമെന്നു സകലജാതികള്‍ക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീര്‍പ്പിന്‍റെ പകര്‍പ്പു ഓ‍രോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.(Add Ref)|(Add Notes)
എസ്ഥേർ 3:15
അഞ്ചല്‍ക്കാര്‍ രാജ കല്പന പ്രമാണിച്ചു ക്ഷണത്തില്‍ പുറപ്പെട്ടു പോയി; ശൂശന്‍ രാജധാനിയിലും ആ തീര്‍പ്പു പരസ്യം ചെയ്തു; രാജാവും ഹാമാനും കുടിപ്പാന്‍ ഇരുന്നു; ശൂശമ്പട്ടണമോ കലങ്ങിപ്പോയി.(Add Ref)|(Add Notes)