📚 എല്ലാ പുസ്തകങ്ങളും

📖 എസ്ഥേർ : അധ്യായം 8

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< എസ്ഥേർ : അധ്യായം 8 >>

എസ്ഥേർ 8:1
അന്നു അഹശ്വേരോശ്രാജാവു യെഹൂദന്മാരുടെ ശത്രുവായ ഹാമാന്‍റെ വീടു എസ്ഥേര്‍രാജ്ഞിക്കു കൊടുത്തു; മൊര്‍ദ്ദെഖായിക്കു തന്നോടുള്ള ചാര്‍ച്ച ഇന്നതെന്നു എസ്ഥേര്‍ അറിയിച്ചതുകൊണ്ടു അവന്‍ രാജസന്നിധിയില്‍ പ്രവേശം പ്രാപിച്ചു.(Add Ref)|(Add Notes)
എസ്ഥേർ 8:2
രാജാവു ഹാമാന്‍റെ പക്കല്‍നിന്നു എടുത്ത തന്‍റെ മോതിരം ഊരി മൊര്‍ദ്ദെഖായിക്കു കൊടുത്തു; എസ്ഥേര്‍ മൊര്‍ദ്ദെഖായിയെ ഹാമാന്‍റെ വീട്ടിന്നു മേല്‍വിചാരകനാക്കിവെച്ചു.(Add Ref)|(Add Notes)
എസ്ഥേർ 8:3
എസ്ഥേര്‍ പിന്നെയും രാജാവിനോടു സംസാരിച്ചു അവന്‍റെ കാല്‍ക്കല്‍ വീണു, ആഗാഗ്യനായ ഹാമാന്‍റെ ദുഷ്ടതയും അവന്‍ യെഹൂദന്മാര്‍ക്കും വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞു അപേക്ഷിച്ചു.(Add Ref)|(Add Notes)
എസ്ഥേർ 8:4
രാജാവു പൊന്‍ ചെങ്കോല്‍ എസ്ഥേരിന്‍റെ നേരെ നീട്ടി; എസ്ഥേര്‍ എഴുന്നേറ്റു രാജസന്നിധിയില്‍നിന്നു പറഞ്ഞതു:(Add Ref)|(Add Notes)
എസ്ഥേർ 8:5
രാജാവിന്നു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിന്നു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണില്‍ ഞാനും പ്രിയയായിരിക്കുന്നുവെങ്കില്‍ രാജാവിന്‍റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്നു ആഗാഗ്യനായ ഹമ്മെദാഥയുടെ മകന്‍ ഹാമാന്‍ എഴുതിയ ഉപായലേഖനങ്ങളെ ദുര്‍ബ്ബലപ്പെടുത്തേണ്ടതിന്നു കല്പന അയക്കേണമേ.(Add Ref)|(Add Notes)
എസ്ഥേർ 8:6
എന്‍റെ ജനത്തിന്നു വരുന്ന അനര്‍ത്ഥം ഞാന്‍ എങ്ങനെ കണ്ടു സഹിക്കും? എന്‍റെ വംശത്തിന്‍റെ നാശവും ഞാന്‍ എങ്ങനെ കണ്ടു സഹിക്കും.(Add Ref)|(Add Notes)
എസ്ഥേർ 8:7
അപ്പോള്‍ അഹശ്വേരോശ്രാജാവു എസ്ഥേര്‍രാജ്ഞിയോടും യെഹൂദനായ മൊര്‍ദ്ദെഖായിയോടും കല്പിച്ചതു: ഞാന്‍ ഹാമാന്‍റെ വീടു എസ്ഥോരിന്നു കൊടുത്തുവല്ലോ; അവന്‍ യെഹൂദന്മാരെ കയ്യേറ്റം ചെയ്‍വാന്‍ പോയതുകൊണ്ടു അവനെ കഴുമരത്തിന്മേല്‍ തൂക്കിക്കളഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 8:8
നിങ്ങള്‍ക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്‍റെ നാമത്തില്‍ യെഹൂദന്മാര്‍ക്കുംവേണ്ടി എഴുതി രാജാവിന്‍റെ മോതിരംകൊണ്ടു മുദ്രയിടുവിന്‍ ; രാജനാമത്തില്‍ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുര്‍ബ്ബലപ്പെടുത്തുവാന്‍ ആര്‍ക്കും പാടില്ലല്ലോ.(Add Ref)|(Add Notes)
എസ്ഥേർ 8:9
അങ്ങനെ സീവാന്‍ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തിയ്യതി തന്നേ രാജാവിന്‍റെ രായസക്കാരെ വിളിച്ചു; മെര്‍ദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവര്‍ യെഹൂദന്മാര്‍ക്കും ഹിന്തുദേശം മുതല്‍ കൂശ്വരെയുള്ള നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികള്‍ക്കും ദേശാധിപതിമാര്‍ക്കും സംസ്ഥാനപ്രഭുക്കന്മാര്‍ക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യെഹൂദന്മാര്‍ക്കും അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.(Add Ref)|(Add Notes)
എസ്ഥേർ 8:10
അവന്‍ അഹശ്വേരോശ്രാജാവിന്‍റെ നാമത്തില്‍ എഴുതിച്ചു രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്‍റെ അശ്വഗണത്തില്‍ വളര്‍ന്നു രാജകാര്യത്തിന്നു ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തു കയറി ഓടിക്കുന്ന അഞ്ചല്‍ക്കാരുടെ കൈവശം കൊടുത്തയച്ചു.(Add Ref)|(Add Notes)
എസ്ഥേർ 8:11
അവയില്‍ രാജാവു അഹശ്വേരോശ്രാജാവിന്‍റെ സകലസംസ്ഥാനങ്ങളിലും ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ,(Add Ref)|(Add Notes)
എസ്ഥേർ 8:12
അതതു പട്ടണത്തിലേ യെഹൂദന്മാര്‍ ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കു വേണ്ടി പൊരുതു നില്പാനും തങ്ങളെ ഉപദ്രവിപ്പാന്‍ വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്‍റെയും സകലസൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ചു കൊന്നുമുടിപ്പാനും അവരുടെ സമ്പത്തു കൊള്ളയിടുവാനും യെഹൂദന്മാര്‍ക്കും അധികാരം കൊടുത്തു.(Add Ref)|(Add Notes)
എസ്ഥേർ 8:13
അന്നത്തേക്കു യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയചെയ്‍വാന്‍ ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികള്‍ക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീര്‍പ്പിന്‍റെ പകര്‍പ്പു ഓ‍രോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.(Add Ref)|(Add Notes)
എസ്ഥേർ 8:14
അങ്ങനെ അഞ്ചല്‍ക്കാര്‍ രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്‍റെ കല്പനയാല്‍ നിര്‍ബന്ധിതരായി ബദ്ധപ്പെട്ടു ഓടിച്ചുപോയി. ശൂശന്‍ രാജധാനിയിലും തീര്‍പ്പു പരസ്യം ചെയ്തു.(Add Ref)|(Add Notes)
എസ്ഥേർ 8:15
എന്നാല്‍ മൊര്‍ദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊന്‍ കിരീടവും ചണനൂല്‍കൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു; ശൂശന്‍ പട്ടണം ആര്‍ത്തു സന്തോഷിച്ചു.(Add Ref)|(Add Notes)
എസ്ഥേർ 8:16
യെഹൂദന്മാര്‍ക്കും പ്രകാശവും സന്തോഷവും ആനന്ദവും ബഹുമാനവും ഉണ്ടായി.(Add Ref)|(Add Notes)
എസ്ഥേർ 8:17
രാജാവിന്‍റെ കല്പനയും തീര്‍പ്പും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാര്‍ക്കും ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി; യെഹൂദന്മാരെയുള്ള പേടി ദേശത്തെ ജാതികളിന്മേല്‍ വീണിരുന്നതുകൊണ്ടു അവര്‍ പലരും യെഹൂദന്മാരായിത്തീര്‍ന്നു.(Add Ref)|(Add Notes)