📚 എല്ലാ പുസ്തകങ്ങളും

📖 എസ്ഥേർ : അധ്യായം 5

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< എസ്ഥേർ : അധ്യായം 5 >>

എസ്ഥേർ 5:1
മൂന്നാം ദിവസം എസ്ഥേര്‍ രാജവസ്ത്രം ധരിച്ചുംകൊണ്ടു രാജധാനിയുടെ അകത്തെ പ്രാകാരത്തില്‍ ചെന്നു രാജഗൃഹത്തിന്‍റെ നേരെ നിന്നു; രാജാവു രാജധാനിയില്‍ രാജഗൃഹത്തിന്‍റെ വാതിലിന്നു നേരെ തന്‍റെ സിംഹാസനത്തില്‍ ഇരിക്കയായിരുന്നു.(Add Ref)|(Add Notes)
എസ്ഥേർ 5:2
എസ്ഥേര്‍രാജ്ഞി പ്രാകാരത്തില്‍ നില്ക്കുന്നതു രാജാവു കണ്ടപ്പോള്‍ അവന്നു അവളോടു കൃപതോന്നി തന്‍റെ കയ്യില്‍ ഇരുന്ന പൊന്‍ ചെങ്കോല്‍ രാജാവു എസ്ഥേരിന്‍റെ നേരെ നീട്ടി; എസ്ഥേര്‍ അടുത്തുചെന്നു ചെങ്കോലിന്‍റെ അഗ്രം തൊട്ടു.(Add Ref)|(Add Notes)
എസ്ഥേർ 5:3
രാജാവു അവളോടു: എസ്ഥേര്‍രാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്‍റെ അപേക്ഷ? രാജ്യത്തില്‍ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 5:4
അതിന്നു എസ്ഥേര്‍ : രാജാവിന്നു തിരുവുള്ളം ഉണ്ടായിട്ടു ഞാന്‍ ഒരുക്കിയിരിക്കുന്ന വിരുന്നിന്നു രാജാവും ഹാമാനും ഇന്നു വരേണം എന്നു അപേക്ഷിച്ചു.(Add Ref)|(Add Notes)
എസ്ഥേർ 5:5
എസ്ഥേര്‍ പറഞ്ഞതുപോലെ ചെയ്‍വാന്‍ ഹാമാനെ വേഗം വരുത്തുവിന്‍ എന്നു രാജാവു കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍ ഒരുക്കിയ വിരുന്നിന്നു ചെന്നു.(Add Ref)|(Add Notes)
എസ്ഥേർ 5:6
വീഞ്ഞുവിരുന്നില്‍ രാജാവു എസ്ഥേരിനോടു: നിന്‍റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്‍റെ ആഗ്രഹവും എന്തു? രാജ്യത്തില്‍ പാതിയോളമായാലും അതു നിവര്‍ത്തിച്ചുതരാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 5:7
അതിന്നു എസ്ഥേര്‍ : എന്‍റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു:(Add Ref)|(Add Notes)
എസ്ഥേർ 5:8
രാജാവിന്നു എന്നോടു കൃപയുണ്ടെങ്കില്‍ എന്‍റെ അപേക്ഷ നലകുവാനും എന്‍റെ ആഗ്രഹം നിവര്‍ത്തിപ്പാനും രാജാവിന്നു തിരുവുള്ളം ഉണ്ടെങ്കില്‍ രാജാവും ഹാമാനും ഞാന്‍ ഇനിയും ഒരുക്കുന്ന വിരുന്നിന്നു വരേണം; നാളെ ഞാന്‍ രാജാവു കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 5:9
അന്നു ഹാമാന്‍ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി; എന്നാല്‍ രാജാവിന്‍റെ വാതില്‍ക്കല്‍ മൊര്‍ദ്ദെഖായി എഴുന്നേല്‍ക്കാതെയും തന്നെ കൂശാതെയും ഇരിക്കുന്നതു കണ്ടു ഹാമാന്‍ മൊര്‍ദ്ദെഖായിയുടെ നേരെ കോപം നിറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 5:10
എങ്കിലും ഹാമാന്‍ തന്നെത്താന്‍ അടക്കിക്കൊണ്ടു തന്‍റെ വീട്ടില്‍ ചെന്നു സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.(Add Ref)|(Add Notes)
എസ്ഥേർ 5:11
ഹാമാന്‍ അവരോടു തന്‍റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവു തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാര്‍ക്കും രാജഭൃത്യന്മാര്‍ക്കും മേലായി തന്നെ ഉയര്‍ത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 5:12
എസ്ഥേര്‍രാജ്ഞിയും താന്‍ ഒരുക്കിയ വിരുന്നിന്നു എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാന്‍ അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിന്നു ചെല്ലുവാന്‍ എന്നെ ക്ഷണിച്ചിരിക്കുന്നു.(Add Ref)|(Add Notes)
എസ്ഥേർ 5:13
എങ്കിലും യെഹൂദനായ മൊര്‍ദ്ദെഖായി രാജാവിന്‍റെ വാതില്‍ക്കല്‍ ഇരിക്കുന്നതു കാണുന്നേടത്തോളം ഇതൊന്നുംകൊണ്ടു എനിക്കു ഒരു തൃപ്തിയും ഇല്ല എന്നും ഹാമാന്‍ പറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 5:14
അതിന്നു അവന്‍റെ ഭാര്യ സേരെശും അവന്‍റെ സകല സ്നേഹിതന്മാരും അവനോടു: അമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊര്‍ദ്ദെഖായിയെ അതിന്മേല്‍ തൂക്കിക്കളയേണ്ടതിന്നു നാളെ രാവിലെ നീ രാജാവിനോടു അപേക്ഷിക്കേണം; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിന്നു പോകാം എന്നു പറഞ്ഞു. ഈ കാര്യം ഹാമാന്നു ബോധിച്ചു; അവന്‍ കഴുമരം ഉണ്ടാക്കിച്ചു.(Add Ref)|(Add Notes)