📚 എല്ലാ പുസ്തകങ്ങളും

📖 എസ്ഥേർ : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< എസ്ഥേർ : അധ്യായം 6 >>

എസ്ഥേർ 6:1
അന്നു രാത്രി രാജാവിന്നു ഉറക്കം വരായ്കയാല്‍ അവന്‍ ദിനവൃത്താന്തങ്ങള്‍ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാന്‍ കല്പിച്ചു; അതു രാജാവിനെ വായിച്ചു കോള്‍പ്പിച്ചു;(Add Ref)|(Add Notes)
എസ്ഥേർ 6:2
ഉമ്മരിപ്പടി കാവല്‍ക്കാരായി രാജാവിന്‍റെ ഷണ്ഡന്മാരില്‍ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേ‍ര്‍ അഹശ്വേരോശ്രാജാവിനെ കയ്യേറ്റം ചെയ്‍വാന്‍ ശ്രമിച്ചിരുന്ന സംഗതി മൊര്‍ദ്ദെഖായി അറിവു തന്നപ്രകാരം അതില്‍ എഴുതിയിരിക്കുന്നതു കണ്ടു.(Add Ref)|(Add Notes)
എസ്ഥേർ 6:3
ഇതിന്നു വേണ്ടി മൊര്‍ദ്ദെഖായിക്കു എന്തു ബഹുമാനവും പദവിയും കൊടുത്തു എന്നു രാജാവു ചോദിച്ചു. ഒന്നും കൊടുത്തിട്ടില്ല എന്നു രാജാവിനെ സേവിച്ചുനിന്ന ഭൃത്യന്മാര്‍ പറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 6:4
പ്രാകാരത്തില്‍ ആരുള്ളു എന്നു രാജാവു ചോദിച്ചു. എന്നാല്‍ ഹാമാന്‍ മൊര്‍ദ്ദെഖായിക്കു വേണ്ടി താന്‍ തീര്‍പ്പിച്ച കഴുവിന്മേല്‍ അവനെ തൂക്കിക്കളയേണ്ടതിന്നു രാജാവിനോടു അപേക്ഷിപ്പാന്‍ രാജധാനിയുടെ പുറത്തു പ്രാകാരത്തില്‍ വന്നു നില്‍ക്കയായിരുന്നു.(Add Ref)|(Add Notes)
എസ്ഥേർ 6:5
രാജാവിന്‍റെ ഭൃത്യന്മാര്‍ അവനോടു: ഹാമാന്‍ പ്രാകാരത്തില്‍ നില്ക്കുന്നു എന്നു പറഞ്ഞു. അവന്‍ അകത്തു വരട്ടെ എന്നു രാജാവു കല്പിച്ചു.(Add Ref)|(Add Notes)
എസ്ഥേർ 6:6
ഹാമാന്‍ അകത്തു വന്നപ്പോള്‍ രാജാവു അവനോടു: രാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷന്നു എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടതു എന്നു ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവു അത്ര അധികം ബഹുമാനിപ്പാന്‍ ഇച്ഛിക്കും എന്നു ഹാമാന്‍ ഉള്ളുകൊണ്ടു വിചാരിച്ചു.(Add Ref)|(Add Notes)
എസ്ഥേർ 6:7
ഹാമാന്‍ രാജാവിനോടു: രാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷന്നു വേണ്ടി(Add Ref)|(Add Notes)
എസ്ഥേർ 6:8
രാജാവു ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവു കയറുന്ന കുതിരയും അവന്‍റെ തലയില്‍ വെക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ.(Add Ref)|(Add Notes)
എസ്ഥേർ 6:9
വസ്ത്രവും കുതിരയും രാജാവിന്‍റെ അതിശ്രേഷ്ഠപ്രഭുക്കന്മാരില്‍ ഒരുത്തന്‍റെ കയ്യില്‍ ഏല്പിക്കേണം; രാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്നു പുരുഷനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയില്‍ കൂടെ കൊണ്ടുനടന്നു: രാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്‍റെ മുമ്പില്‍ വിളിച്ചുപറയേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 6:10
രാജാവു ഹാമാനോടു: നീ വേഗം ചെന്നു വസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്നു രാജാവിന്‍റെ വാതില്‍ക്കല്‍ ഇരിക്കുന്ന യെഹൂദനായ മൊര്‍ദ്ദെഖായിക്കു അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതില്‍ ഒന്നും കുറെച്ചുകളയരുതു എന്നു കല്പിച്ചു.(Add Ref)|(Add Notes)
എസ്ഥേർ 6:11
അപ്പോള്‍ ഹാമാന്‍ വസ്ത്രവും കുതിരയും കൊണ്ടുവന്നു മൊര്‍ദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയില്‍കൂടെ കൊണ്ടുനടന്നു: രാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്‍റെ മുമ്പില്‍ വിളിച്ചുപറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 6:12
മൊര്‍ദ്ദെഖായി രാജാവിന്‍റെ വാതില്‍ക്കല്‍ മടങ്ങിവന്നു. ഹാമാനോ ദുഃഖിതനായി തലമൂടിയുംകൊണ്ടു വേഗത്തില്‍ വീട്ടിലേക്കു പോയി.(Add Ref)|(Add Notes)
എസ്ഥേർ 6:13
തനിക്കു സംഭവിച്ചതൊക്കെയും ഹാമാന്‍ ഭാര്യയായ സേരെശിനോടും തന്‍റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്‍റെ വിദ്വാന്മാരും അവന്‍റെ ഭാര്യ സേരെശും അവനോടു: മൊര്‍ദ്ദെഖായിയുടെ മുമ്പില്‍ നീ വീഴുവാന്‍ തുടങ്ങി; അവന്‍ യെഹൂദ്യവംശക്കാരനാകുന്നു എങ്കില്‍ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 6:14
അവര്‍ അവനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവിന്‍റെ ഷണ്ഡന്മാര്‍ വന്നു എസ്ഥേര്‍ ഒരുക്കിയവിരുന്നിന്നു ഹാമാനെ വേഗത്തില്‍ കൂട്ടിക്കൊണ്ടുപോയി.(Add Ref)|(Add Notes)