📚 എല്ലാ പുസ്തകങ്ങളും

📖 എസ്ഥേർ : അധ്യായം 7

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< എസ്ഥേർ : അധ്യായം 7 >>

എസ്ഥേർ 7:1
അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍രാജ്ഞിയോടുകൂടെ വിരുന്നു കഴിവാന്‍ ചെന്നു.(Add Ref)|(Add Notes)
എസ്ഥേർ 7:2
രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്‍റെ സമയത്തു രാജാവു എസ്ഥേരിനോടു: എസ്ഥേര്‍ രാജ്ഞിയേ, നിന്‍റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്‍റെ ആഗ്രഹം എന്തു? രാജ്യത്തില്‍ പാതിയോളമായാലും അതു നിവര്‍ത്തിച്ചു തരാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 7:3
അതിന്നു എസ്ഥേര്‍രാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കില്‍ രാജാവിന്നു തിരുവുള്ളമുണ്ടെങ്കില്‍ എന്‍റെ അപേക്ഷ കേട്ടു എന്‍റെ ജീവനെയും എന്‍റെ ആഗ്രഹം ഓ‍ര്‍ത്തു എന്‍റെ ജനത്തെയും എനിക്കു നല്കേണമേ.(Add Ref)|(Add Notes)
എസ്ഥേർ 7:4
ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന്നു എന്നെയും എന്‍റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാല്‍ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കില്‍ വൈരിക്കു രാജാവിന്‍റെ നഷ്ടത്തിന്നു തക്ക പ്രതിശാന്തി കൊടുപ്പാന്‍ കഴിവില്ലെന്നു വരികിലും ഞാന്‍ മിണ്ടാതെ ഇരിക്കുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
എസ്ഥേർ 7:5
അഹശ്വേരോശ്രാജാവു എസ്ഥേര്‍രാജ്ഞിയോടു: അവന്‍ ആര്‍ ‍? ഇങ്ങനെ ചെയ്‍വാന്‍ തുനിഞ്ഞവന്‍ എവിടെ എന്നു ചോദിച്ചു.(Add Ref)|(Add Notes)
എസ്ഥേർ 7:6
അതിന്നു എസ്ഥേര്‍ : വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാന്‍ തന്നേ എന്നു പറഞ്ഞു. അപ്പോള്‍ ഹാമാന്‍ രാജാവിന്‍റെയും രാജ്ഞിയുടെയും മുമ്പില്‍ ഭ്രമിച്ചുപോയി.(Add Ref)|(Add Notes)
എസ്ഥേർ 7:7
രാജാവു ക്രോധത്തോടെ വീഞ്ഞുവിരുന്നു വിട്ടു എഴുന്നേറ്റു ഉദ്യാനത്തിലേക്കു പോയി; എന്നാല്‍ രാജാവു തനിക്കു അനര്‍ത്ഥം നിശ്ചയിച്ചു എന്നു കണ്ടിട്ടു ഹാമാന്‍ തന്‍റെ ജീവരക്ഷെക്കായി എസ്ഥേര്‍രാജ്ഞിയോടു അപേക്ഷിപ്പാന്‍ നിന്നു.(Add Ref)|(Add Notes)
എസ്ഥേർ 7:8
രാജാവു ഉദ്യാനത്തില്‍നിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോള്‍ എസ്ഥേര്‍ ഇരിക്കുന്ന മെത്തമേല്‍ ഹാമാന്‍ വീണുകിടന്നിരുന്നു; അന്നേരം രാജാവു: ഇവന്‍ എന്‍റെ മുമ്പാകെ അരമനയില്‍വെച്ചു രാജ്ഞിയെ ബലാല്‍ക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്കു രാജാവിന്‍റെ വായില്‍ നിന്നു വീണ ഉടനെ അവര്‍ ഹാമാന്‍റെ മുഖം മൂടി.(Add Ref)|(Add Notes)
എസ്ഥേർ 7:9
അപ്പോള്‍ രാജാവിന്‍റെ ഷണ്ഡന്മാരില്‍ ഒരുത്തനായ ഹര്‍ബ്ബോനാ: ഇതാ, രാജാവിന്‍റെ നന്മെക്കായി സംസാരിച്ച മൊര്‍ദ്ദെഖായിക്കു ഹാമാന്‍ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്‍റെ വീട്ടില്‍ നില്ക്കുന്നു എന്നു രാജസന്നിധിയില്‍ ബോധിപ്പിച്ചു; അതിന്മേല്‍ തന്നേ അവനെ തൂക്കിക്കളവിന്‍ എന്നു രാജാവു കല്പിച്ചു.(Add Ref)|(Add Notes)
എസ്ഥേർ 7:10
അവര്‍ ഹാമാനെ അവന്‍ മൊര്‍ദ്ദെഖായിക്കു വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേല്‍ തന്നേ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്‍റെ ക്രോധം ശമിച്ചു.(Add Ref)|(Add Notes)