പ്രവൃത്തികൾ 1:1
തെയോഫിലൊസേ, ഞാന്‍ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാര്‍ക്കും പരിശുദ്ധാത്മാവിനാല്‍ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്തനാള്‍വരെ അവന്‍ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:2
അവന്‍ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവര്‍ക്കും പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞുകൊണ്ടു(Add Ref)|(Add Notes)
പ്രവൃത്തികൾ 1:3
താന്‍ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാല്‍ അവര്‍ക്കും കാണിച്ചു കൊടുത്തു.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:4
അങ്ങനെ അവന്‍ അവരുമായി കൂടിയിരിക്കുമ്പോള്‍ അവരോടു: നിങ്ങള്‍ യെരൂശലേമില്‍നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്‍റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;(Add Ref)|(Add Notes)
പ്രവൃത്തികൾ 1:5
യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങള്‍ക്കോ ഇനി ഏറെനാള്‍ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:6
ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ അവര്‍ അവനോടു: കര്‍ത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:7
അവന്‍ അവരോടു: പിതാവു തന്‍റെ സ്വന്ത അധികാരത്തില്‍ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങള്‍ക്കുള്ളതല്ല.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:8
എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:9
ഇതു പറഞ്ഞശേഷം അവര്‍ കാണ്‍കെ അവന്‍ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവന്‍ അവരുടെ കാഴ്ചെക്കു മറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:10
അവന്‍ പോകുന്നേരം അവര്‍ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അവരുടെ അടുക്കല്‍നിന്നു:(Add Ref)|(Add Notes)
പ്രവൃത്തികൾ 1:11
ഗലീലാപുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനിലക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നേ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:12
അവര്‍ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:13
അവിടെ എത്തിയപ്പോള്‍ അവര്‍ പാര്‍ത്ത മാളികമുറിയില്‍ കയറിപ്പോയി, പത്രൊസ്, യോഹന്നാന്‍ , യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബര്‍ത്തൊലൊമായി, മത്തായി, അല്‍ഫായുടെ മകനായ യക്കോബ്, എരിവുകരനായ ശിമോന്‍ , യാക്കോബിന്‍റെ മകനായ യൂദാ ഇവര്‍ എല്ലാവരും(Add Ref)|(Add Notes)
പ്രവൃത്തികൾ 1:14
സ്ത്രീകളോടും യേശുവിന്‍റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാര്‍ത്ഥന കഴിച്ചു പോന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:15
ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോള്‍ പത്രൊസ് സഹോദരന്മാരുടെ നടുവില്‍ എഴുന്നേറ്റുനിന്നു പറഞ്ഞതു:(Add Ref)|(Add Notes)
പ്രവൃത്തികൾ 1:16
സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കും വഴികാട്ടിയായിത്തീര്‍ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന്‍പറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:17
അവന്‍ ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ഈ ശുശ്രൂഷയില്‍ പങ്കുലഭിച്ചിരുന്നുവല്ലോ.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:18
അവന്‍ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്‍ന്നു അവന്‍റെ കുടലെല്ലാം തുറിച്ചുപോയി.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:19
അതു യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയില്‍ രക്തനിലം എന്നര്‍ത്ഥമുള്ള അക്കല്‍ദാമാ എന്നു പേര്‍ ആയി.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:20
സങ്കീര്‍ത്തനപുസ്തകത്തില്‍ : “അവന്‍റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” എന്നും“അവന്‍റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:21
ആകയാല്‍ കര്‍ത്താവായ യേശു യോഹന്നാന്‍റെ സ്നാനം മുതല്‍ നമ്മെ വിട്ടു ആരോഹണം ചെയ്ത നാള്‍ വരെ നമ്മുടെ ഇടയില്‍ സഞ്ചരിച്ചുപോന്ന കാലത്തെല്ലൊം(Add Ref)|(Add Notes)
പ്രവൃത്തികൾ 1:22
ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരില്‍ ഒരുത്തന്‍ ഞങ്ങളോടു കൂടെ അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.(Add Ref)|(Add Notes)
പ്രവൃത്തികൾ 1:23
അങ്ങനെ അവര്‍ യുസ്തൊസ് എന്നു മറുപേരുള്ള ബര്‍ശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:(Add Ref)|(Add Notes)
പ്രവൃത്തികൾ 1:24
സകല ഹൃദയങ്ങളെയും അറിയുന്ന കര്‍ത്താവേ, തന്‍റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്‍റെയും സ്ഥാനം ലഭിക്കേണ്ടതിന്നു(Add Ref)|(Add Notes)
പ്രവൃത്തികൾ 1:25
ഈ ഇരുവരില്‍ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാര്‍ത്ഥിച്ചു അവരുടെ പേര്‍ക്കും ചീട്ടിട്ടു:(Add Ref)|(Add Notes)
പ്രവൃത്തികൾ 1:26
ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു.(Add Ref)|(Add Notes)