📚 എല്ലാ പുസ്തകങ്ങളും

📖 പ്രവൃത്തികൾ : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പ്രവൃത്തികൾ : അധ്യായം 11 >>

പ്രവൃത്തികൾ 11:1
ജാതികളും ദൈവവചനം കൈകൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:2
പത്രൊസ് യെരൂശലേമില്‍ എത്തിയപ്പോള്‍ പരിച്ഛേദനക്കാര്‍ അവനോടു വാദിച്ചു:(Add Ref)|(Add Notes)
പ്രവൃത്തികൾ 11:3
നീ അഗ്രചര്‍മ്മികളുടെ അടുക്കല്‍ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:4
പത്രൊസ് കാര്യം ആദിമുതല്‍ ക്രമമായി അവരോടു വിവരിച്ചുപറഞ്ഞതു:(Add Ref)|(Add Notes)
പ്രവൃത്തികൾ 11:5
ഞാന്‍ യോപ്പാപട്ടണത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവശതയില്‍ ഒരുദര്‍ശനം കണ്ടു: ആകാശത്തില്‍നിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്‍റെ അടുക്കലോളം വന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:6
അതില്‍ ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ഭൂമിയിലെ നാല്‍ക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു:(Add Ref)|(Add Notes)
പ്രവൃത്തികൾ 11:7
പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു എന്നോടു പറയുന്നോരു ശബ്ദവും കേട്ടു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:8
അതിന്നു ഞാന്‍ : ഒരിക്കലും പാടില്ല, കര്‍ത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്‍റെ വായില്‍ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:9
ആ ശബ്ദം പിന്നെയും ആകാശത്തില്‍ നിന്നു: ദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്നു വിചാരിക്കരുതു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:10
ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:11
അപ്പോള്‍ തന്നേ കൈസര്യയില്‍ നിന്നു എന്‍റെ അടുക്കല്‍ അയച്ചിരുന്ന മൂന്നു പുരുഷന്മാര്‍ ഞങ്ങള്‍ പാര്‍ത്ത വീട്ടിന്‍റെ മുമ്പില്‍ നിന്നിരുന്നു;(Add Ref)|(Add Notes)
പ്രവൃത്തികൾ 11:12
ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാന്‍ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങള്‍ ആ പുരുഷന്‍റെ വീട്ടില്‍ ചെന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:13
അവന്‍ തന്‍റെ വീട്ടില്‍ ഒരു ദൂതന്‍ നിലക്കുന്നതു കണ്ടു എന്നും നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക;(Add Ref)|(Add Notes)
പ്രവൃത്തികൾ 11:14
നീയും നിന്‍റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവന്‍ നിന്നോടു സംസാരിക്കും എന്നു ദൂതന്‍ എന്നു പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:15
ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയില്‍ നമ്മുടെമേല്‍ എന്നപോലെ അവരുടെ മേലും വന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:16
അപ്പോള്‍ ഞാന്‍ : യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങള്‍ക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കര്‍ത്താവു പറഞ്ഞ വാക്കു ഓ‍ര്‍ത്തു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:17
ആകയാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവര്‍ക്കും ദൈവം കൊടുത്തു എങ്കില്‍ ദൈവത്തെ തടുപ്പാന്‍ തക്കവണ്ണം ഞാന്‍ ആര്‍ ?(Add Ref)|(Add Notes)
പ്രവൃത്തികൾ 11:18
അവര്‍ ഇതു കേട്ടപ്പോള്‍ മിണ്ടാതിരുന്നു: അങ്ങനെ ആയാല്‍ ദൈവം ജാതികള്‍ക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:19
സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാല്‍ ചിതറിപ്പോയവര്‍ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:20
അവരില്‍ ചിലര്‍ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവര്‍ അന്ത്യൊക്ക്യയില്‍എത്തിയശേഷം യവനന്മാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:21
കര്‍ത്താവിന്‍റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:22
അവരെക്കുറിച്ചുള്ള ഈ വര്‍ത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയില്‍ എത്തിയപ്പോള്‍ അവര്‍ ബര്‍ന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:23
അവന്‍ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിര്‍ണ്ണയത്തോടെ കര്‍ത്താവിനോടു ചേര്‍ന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:24
അവന്‍ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കര്‍ത്താവിനോടു ചേര്‍ന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:25
അവന്‍ ശൌലിനെ തിരവാന്‍ തര്‍സൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:26
അവര്‍ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളില്‍ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയില്‍വെച്ചു ശിഷ്യന്മാര്‍ക്കും ക്രിസ്ത്യാനികള്‍ എന്നു പേര്‍ ഉണ്ടായി.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:27
ആ കാലത്തു യെരൂശലേമില്‍ നിന്നു പ്രവാചകന്മാര്‍ അന്ത്യൊക്ക്യയിലേക്കു വന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:28
അവരില്‍ അഗബൊസ് എന്നു പേരുള്ളൊരുവന്‍ എഴുന്നേറ്റു ലോകത്തില്‍ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാല്‍ പ്രവചിച്ചു; അതു ക്ളൌദ്യൊസിന്‍റെ കാലത്തു സംഭവിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:29
അപ്പോള്‍ യെഹൂദ്യയില്‍ പാര്‍ക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരില്‍ ഔരോരുത്തന്‍ പ്രാപ്തിപോലെ കൊടുത്തയപ്പാന്‍ നിശ്ചയിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 11:30
അവര്‍ അതു നടത്തി, ബര്‍ന്നബാസിന്‍റെയും ശൌലിന്‍റെയും കയ്യില്‍ മൂപ്പന്മാര്‍ക്കും കൊടുത്തയച്ചു.(Add Ref)|(Add Notes)