📚 എല്ലാ പുസ്തകങ്ങളും

📖 പ്രവൃത്തികൾ : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പ്രവൃത്തികൾ : അധ്യായം 6 >>

പ്രവൃത്തികൾ 6:1
ആ കാലത്തു ശിഷ്യന്മാര്‍ പെരുകിവരുമ്പോള്‍ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയില്‍ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാര്‍ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.(Add Ref)|(Add Notes)
പ്രവൃത്തികൾ 6:2
പന്തിരുവര്‍ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങള്‍ ദൈവവചനം ഉപേക്ഷിച്ചു മേശകളില്‍ ശുശ്രൂഷ ചെയ്യുന്നതു യോഗ്യമല്ല.(Add Ref)|(Add Notes)
പ്രവൃത്തികൾ 6:3
ആകയാല്‍ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളില്‍ തന്നേ തിരഞ്ഞുകൊള്‍വിന്‍ ; അവരെ ഈ വേലെക്കു ആക്കാം.(Add Ref)|(Add Notes)
പ്രവൃത്തികൾ 6:4
ഞങ്ങളോ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 6:5
ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോര്‍ . തിമോന്‍ , പര്‍മ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരന്‍ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,(Add Ref)|(Add Notes)
പ്രവൃത്തികൾ 6:6
അപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവര്‍ പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവെച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 6:7
ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിര്‍ന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 6:8
അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തില്‍ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.(Add Ref)|(Add Notes)
പ്രവൃത്തികൾ 6:9
ലിബര്‍ത്തീനര്‍ എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലര്‍ എഴുന്നേറ്റു സ്തെഫനൊസിനോടു തര്‍ക്കിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 6:10
എന്നാല്‍ അവന്‍ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിര്‍ത്തുനില്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.(Add Ref)|(Add Notes)
പ്രവൃത്തികൾ 6:11
അപ്പോള്‍ അവര്‍ ചില പുരുഷന്മാരെ വശത്താക്കി: ഇവന്‍ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു,(Add Ref)|(Add Notes)
പ്രവൃത്തികൾ 6:12
ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്‍റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തില്‍ കൊണ്ടു പോയി(Add Ref)|(Add Notes)
പ്രവൃത്തികൾ 6:13
കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യന്‍ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;(Add Ref)|(Add Notes)
പ്രവൃത്തികൾ 6:14
ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മാര്യാദകളെ മാറ്റിക്കളയും എന്നു അവന്‍ പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 6:15
ന്യായധിപസംഘത്തില്‍ ഇരുന്നവര്‍ എല്ലാവരും അവനെ ഉറ്റുനോക്കി അവന്‍റെ മുഖം ഒരു ദൈവദൂതന്‍റെ മുഖം പോലെ കണ്ടു.(Add Ref)|(Add Notes)