📚 എല്ലാ പുസ്തകങ്ങളും

📖 പ്രവൃത്തികൾ : അധ്യായം 21

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പ്രവൃത്തികൾ : അധ്യായം 21 >>

പ്രവൃത്തികൾ 21:1
അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങള്‍ നേരെ ഓ‍ടി കോസിലും പിറ്റെന്നാള്‍ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:2
ഫൊയ്നീക്ക്യയിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ടിട്ടു ഞങ്ങള്‍ അതില്‍ കയറി ഓ‍ടി.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:3
കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓ‍ടി സോരില്‍ വന്നിറങ്ങി; കപ്പല്‍ അവിടെ ചരകൂ ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങള്‍ ശിഷ്യന്മാരെ കണ്ടെത്തി, ഏഴുനാള്‍ അവിടെ പാര്‍ത്തു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:4
അവര്‍ പൌലൊസിനോടു യെരൂശലേമില്‍ പോകുരുതു എന്നു ആത്മാവിനാല്‍ പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:5
അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ വിട്ടുപോകുമ്പോള്‍ അവര്‍ എല്ലാവരും സ്ത്രീകളും കുട്ടികളുമായി(Add Ref)|(Add Notes)
പ്രവൃത്തികൾ 21:6
പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടല്‍ക്കരയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു തമ്മില്‍ യാത്ര പറഞ്ഞിട്ടു ഞങ്ങള്‍ കപ്പല്‍ കയറി; അവര്‍ വീട്ടിലേക്കു മടങ്ങിപ്പോയി.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:7
ഞങ്ങള്‍ സോര്‍ വിട്ടു കപ്പലോട്ടം തികെച്ചു പ്തൊലെമായിസില്‍ എത്തി സഹോദരന്മാരെ വന്ദനം ചെയ്തു ഒരു ദിവസം അവരോടുകൂടെ പാര്‍ത്തു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:8
പിറ്റെന്നാള്‍ ഞങ്ങള്‍ പുറപ്പെട്ടു കൈസര്യയില്‍ എത്തി, ഏഴുവരില്‍ ഒരുവനായ ഫിലപ്പൊസ് എന്ന സുവിശേഷകന്‍റെ വീട്ടില്‍ ചെന്നു അവനോടുകൂടെ പാര്‍ത്തു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:9
അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാര്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:10
ഞങ്ങള്‍ അവിടെ വളരെ ദിവസം പാര്‍ത്തിരിക്കുമ്പോള്‍ അഗബൊസ് എന്ന ഒരു പ്രവാചകന്‍ യെഹൂദ്യയില്‍ നിന്നു വന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:11
അവന്‍ ഞങ്ങളുടെ അടുക്കല്‍ വന്നു പൌലൊസിന്‍റെ അരക്കച്ച എടുത്തു തന്‍റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാര്‍ യെരൂശലേമില്‍ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യില്‍ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:12
ഇതു കേട്ടാറെ യെരൂശലേമില്‍ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:13
അതിന്നു പൌലൊസ്: നിങ്ങള്‍ കരഞ്ഞു എന്‍റെ ഹൃദയം ഇങ്ങനെ തകര്‍ക്കുംന്നതു എന്തു? കര്‍ത്താവായ യേശുവിന്‍റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാന്‍ മാത്രമല്ല യെരൂശലേമില്‍ മരിപ്പാനും ഞാന്‍ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:14
അവനെ സമ്മതിപ്പിച്ചുകൂടായ്കയാല്‍ : കര്‍ത്താവിന്‍റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങള്‍ മിണ്ടാതിരുന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:15
അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:16
കൈസര്യയിലെ ശിഷ്യന്മാരില്‍ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോന്‍ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാര്‍ക്കേണ്ടതിന്നു ഞങ്ങളെ അവന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടുപോയി.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:17
യെരൂശലേമില്‍ എത്തിപ്പോള്‍ സഹോദരന്മാര്‍ ഞങ്ങളെ സന്തോഷത്തോട കൈക്കൊണ്ടു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:18
പിറ്റെന്നു പൌലെസും ഞങ്ങളും യാക്കോബിന്‍റെ അടുക്കല്‍ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നു കൂടി.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:19
അവന്‍ അവരെ വന്ദനം ചെയ്തു തന്‍റെ ശുശ്രൂഷയാല്‍ ദൈവം ജാതികളുടെ ഇടയില്‍ ചെയ്യിച്ചതു ഓ‍രോന്നായി വിവരിച്ചു പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:20
അവര്‍ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതു: സഹോദരാ, യെഹൂദന്മാരുടെ ഇടയില്‍ വിശ്വസിച്ചിരിക്കുന്നവര്‍ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവര്‍ എല്ലാവരും ന്യായ പ്രമാണതല്പരന്മാര്‍ ആകുന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:21
മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നീ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാന്‍ ഉപദേശിക്കുന്നു എന്നു അവര്‍ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:22
ആകയാല്‍ എന്താകുന്നു വേണ്ടതു? നീവന്നിട്ടുണ്ടു എന്നു അവര്‍ കേള്‍ക്കും നിശ്ചയം.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:23
ഞങ്ങള്‍ നിന്നോടു ഈ പറയുന്നതു ചെയ്ക; നേര്‍ച്ചയുള്ള നാലു പുരുഷന്മാര്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:24
അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവര്‍ക്കും വേണ്ടി ചെലവു ചെയ്ക; എന്നാല്‍ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവന്‍ എന്നും എല്ലാവരും അറിയും.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:25
വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവര്‍ വിഗ്രഹാര്‍പ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ചു എഴുതി അയച്ചിട്ടുണ്ടല്ലോ.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:26
അങ്ങനെ പൌലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാള്‍ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തില്‍ ചെന്നു; അവരില്‍ ഓ‍രോരുത്തന്നുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:27
ആ ഏഴു ദിവസം തീരാറായപ്പോള്‍ ആസ്യയില്‍ നിന്നു വന്ന യെഹൂദന്മാര്‍ അവനെ ദൈവാലയത്തില്‍ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു;(Add Ref)|(Add Notes)
പ്രവൃത്തികൾ 21:28
യിസ്രായേല്‍പുരുഷന്മാരേ, സഹായിപ്പിന്‍ ഇവന്‍ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവന്‍ ; അവന്‍ യവനന്മാരെയും ദൈവാലയത്തില്‍ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുക്കുകി.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:29
അവര്‍ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തില്‍ കണ്ടതിനാല്‍ പൌലൊസ് അവനെ ദൈവാലത്തില്‍ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:30
നഗരം എല്ലാം ഇളകി ജനം ഓ‍ടിക്കൂടി പൌലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകള്‍ അടെച്ചുകളഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:31
അവര്‍ അവനെ കൊല്ലുവാന്‍ ശ്രമിക്കുമ്പോള്‍ യെരൂശലേം ഒക്കെയും കലക്കത്തില്‍ ആയി എന്നു പട്ടാളത്തിന്‍റെ സഹസ്രാധിപന്നു വര്‍ത്തമാനം എത്തി.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:32
അവന്‍ ക്ഷണത്തില്‍ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവര്‍ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോള്‍ പൌലൊസിനെ അടിക്കുന്നതു നിറുത്തി.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:33
സഹസ്രാധിപന്‍ അടത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാന്‍ കല്പിച്ചു; ആര്‍ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:34
പുരുഷാരത്തില്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാല്‍ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:35
പടിക്കെട്ടിന്മേല്‍ആയപ്പോള്‍ : അവനെ കൊന്നുകളക എന്നു ആര്‍ത്തുകൊണ്ടു ജന സമൂഹം പിന്‍ ചെല്ലുകയാല്‍(Add Ref)|(Add Notes)
പ്രവൃത്തികൾ 21:36
പുരുഷാരത്തിന്‍റെ ബലാല്‍ക്കാരം പേടിച്ചിട്ടു പടയാളികള്‍ അവനെ എടുക്കേണ്ടിവന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:37
കോട്ടയില്‍ കടക്കുമാറായപ്പോള്‍ പൌലൊസ് സഹസ്രാധിപനോടു: എനിക്കു നിന്നോടു ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന്നു അവന്‍ : നിനക്കു യവനഭാഷ അറിയാമോ?(Add Ref)|(Add Notes)
പ്രവൃത്തികൾ 21:38
കുറെ നാള്‍ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യന്‍ നീ അല്ലയോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:39
അതിന്നു പൌലൊസ്: ഞാന്‍ കിലിക്യയില്‍ തര്‍സൊസ് എന്ന പ്രസിദ്ധനഗരത്തിലെ പൌരനായോരു യെഹൂദന്‍ ആകുന്നു. ജനത്തോടു സംസാരിപ്പാന്‍ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 21:40
അവന്‍ അനുവദിച്ചപ്പോള്‍ പൌലൊസ് പടിക്കെട്ടിന്മേല്‍ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൌനമായ ശേഷം എബ്രായഭാഷയില്‍ വിളിച്ചുപറഞ്ഞതാവിതു:(Add Ref)|(Add Notes)