പ്രവൃത്തികൾ 12:1
ആ കാലത്തു ഹെരോദാരാജാവു സഭയില്‍ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:2
യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ അവന്‍ വാള്‍കൊണ്ടു കൊന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:3
അതു യെഹൂദന്മാര്‍ക്കും പ്രസാദമായി എന്നു കണ്ടു അവന്‍ പത്രൊസിനെയും പിടിച്ചു. അപ്പോള്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാള്‍ ആയിരുന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:4
അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്‍റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാന്‍ നന്നാലു ചേവകര്‍ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:5
ഇങ്ങനെ പത്രൊസിനെ തടവില്‍ സൂക്ഷിച്ചുവരുമ്പോള്‍ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥന കഴിച്ചുപോന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:6
ഹെരോദാവു അവനെ ജനത്തിന്‍റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചതിന്‍റെ തലെരാത്രിയില്‍ പത്രൊസ് രണ്ടു ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവില്‍ ഉറങ്ങുകയായിരുന്നു; വാതിലിന്‍റെ മുമ്പില്‍ കാവല്‍ക്കാര്‍ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:7
പെട്ടെന്നു കര്‍ത്താവിന്‍റെ ദൂതന്‍ അവിടെ പ്രത്യക്ഷനായി, അറയില്‍ ഒരു വെളിച്ചം[50] പ്രകാശിച്ചു. അവന്‍ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേല്‍ക്ക എന്നു പറഞ്ഞു അവനെ ഉണര്‍ത്തി; ഉടനെ അവന്‍റെ ചങ്ങല കൈമേല്‍ നിന്നു വീണു പോയി.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:8
ദൂതന്‍ അവനോടു: അര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു; നിന്‍റെ വസ്ത്രം പുതെച്ചു എന്‍റെ പിന്നാലെ വരിക എന്നു പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:9
അവന്‍ പിന്നാലെ ചെന്നു, ദൂതന്‍ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താന്‍ ഒരു ദര്‍ശനം കാണുന്നു എന്നു നിരൂപിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:10
അവര്‍ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തില്‍ ചെല്ലുന്ന ഇരിമ്പു വാതില്‍ക്കല്‍ എത്തി. അതു അവര്‍ക്കും സ്വതവെ തുറന്നു; അവര്‍ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതന്‍ അവനെ വിട്ടുപോയി.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:11
പത്രൊസിന്നു സുബോധം വന്നിട്ടു കര്‍ത്താവു തന്‍റെ ദൂതനെ അയച്ചു ഹെരോദാവിന്‍റെ കയ്യില്‍നിന്നും യെഹൂദജനത്തിന്‍റെ സകല പ്രതീക്ഷിയില്‍നിന്നും എന്നെ വിടുവിച്ചു എന്നു ഞാന്‍ ഇപ്പോള്‍ വാസ്തവമായി അറിയുന്നു എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:12
ഇങ്ങനെ ഗ്രഹിച്ച ശേഷം അവന്‍ മര്‍ക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്‍റെ അമ്മ മറിയയുടെ വീട്ടില്‍ ചെന്നു. അവിടെ അനേകര്‍ ഒരുമിച്ചു കൂടി പ്രാര്‍ത്ഥിച്ചുകെണ്ടിരുന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:13
അവന്‍ പടിപ്പുരവാതില്‍ക്കല്‍ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേള്‍പ്പാന്‍ അടുത്തുവന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:14
പത്രൊസിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താല്‍ പടിവാതില്‍ തുറക്കാതെ അകത്തേക്കു ഓടി, പത്രൊസ് പടിപ്പുരെക്കല്‍ നിലക്കുന്നുഎന്നു അറിയിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:15
അവര്‍ അവളോടു: നിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോള്‍ അവന്‍റെ ദൂതന്‍ ആകുന്നു എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:16
പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവര്‍ തുറന്നപ്പോള്‍ അവനെ കണ്ടു വിസ്മയിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:17
അവര്‍ മിണ്ടാതിരിപ്പാന്‍ അവന്‍ ആംഗ്യം കാട്ടി, കര്‍ത്താവു തന്നെ തടവില്‍നിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേള്‍പ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിന്‍ എന്നു പറഞ്ഞു; പിന്നെ അവന്‍ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:18
നേരം വെളുത്തപ്പോള്‍ പത്രൊസ് എവിടെ പോയി എന്നു പടയാളികള്‍ക്കു അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി(Add Ref)|(Add Notes)
പ്രവൃത്തികൾ 12:19
ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാല്‍ കാവല്‍ക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാന്‍ കല്പിച്ചു; പിന്നെ അവന്‍ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാര്‍ത്തു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:20
അവന്‍ സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോള്‍ രാജാവിന്‍റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാല്‍ അവര്‍ ഏകമനസ്സോടെ അവന്‍റെ അടുക്കല്‍ ചെന്നു, രാജാവിന്‍റെ പള്ളിയറക്കാരനായ ബ്ളസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:21
നിശ്ചയിച്ച ദിവസത്തില്‍ ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തില്‍ ഇരുന്നു അവരോടു പ്രസംഗം കഴിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:22
ഇതു മനുഷ്യന്‍റെ ശബ്ദമല്ല ഒരു ദേവന്‍റെ ശബ്ദം അത്രേ എന്നു ജനം ആര്‍ത്തു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:23
അവന്‍ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാല്‍ കര്‍ത്താവിന്‍റെ ദൂതന്‍ ഉടനെ അവനെ അടിച്ചു, അവന്‍ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:24
എന്നാല്‍ ദൈവ വചനം മേലക്കുമേല്‍ പരന്നുകൊണ്ടിരുന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 12:25
ബര്‍ന്നാബാസും ശൌലും ശുശ്രൂഷ നിവര്‍ത്തിച്ച ശേഷം മര്‍ക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.(Add Ref)|(Add Notes)