പ്രവൃത്തികൾ 18:1
അനന്തരം അവന്‍ അഥേന വിട്ടു കൊരിന്തില്‍ ചെന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:2
യെഹൂദന്മാര്‍ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതു കൊണ്ടു ഇത്തല്യയില്‍ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരന്‍ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്‍റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കല്‍ ചെന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:3
തൊഴില്‍ ഒന്നാകകൊണ്ടു അവന്‍ അവരോടുകൂടെ പാര്‍ത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:4
എന്നാല്‍ ശബ്ബത്ത് തോറും അവന്‍ പള്ളിയില്‍ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:5
ശീലാസും തിമൊഥെയൊസും മക്കെദോന്യയില്‍ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തില്‍ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാര്‍ക്കും സാക്ഷീകരിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:6
അവര്‍ എതിര്‍ പറയുകയും ദുഷിക്കയും ചെയ്കയാല്‍ അവന്‍ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിന്നു നിങ്ങള്‍ തന്നേ ഉത്തരവാദികള്‍ ; ഞാന്‍ നിര്‍മ്മലന്‍ : ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുക്കല്‍ പോകും എന്നു അവരോടു പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:7
അവന്‍ അവിടം വിട്ടു തീത്തൊസ് യുസ്കൊസ് എന്ന ഒരു ദൈവഭക്തന്‍റെ വീട്ടില്‍ ചെന്നു; അവന്‍റെ വീടു പള്ളിയോടു തൊട്ടിരുന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:8
പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്‍റെ സകല കുടുംബത്തോടുംകൂടെ കര്‍ത്താവില്‍ വിശ്വസിച്ചു; കൊരിന്ത്യരില്‍ അനേകര്‍ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:9
;രാത്രിയില്‍ കര്‍ത്താവു ദര്‍ശനത്തില്‍ പൌലൊസിനോടും നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു(Add Ref)|(Add Notes)
പ്രവൃത്തികൾ 18:10
ഞാ൯ നിന്നോടുക്കുടെ ഉണ്ടു; ആരും നന്നേ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല;ഈ പട്ടണത്തില്‍ എനിക്കു വളരെ ജനം ഉണു എന്നു അരുളിചെയ്തു(Add Ref)|(Add Notes)
പ്രവൃത്തികൾ 18:11
അങ്ങനെ അവന്‍ ഒരാണ്ടും ആറുമാസവും അവരുടെ ഇടയില്‍ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:12
ഗല്ലിയോന്‍ അഖായയില്‍ ദേശഅധിപതിയായി വാഴുമ്പോള്‍ യെഹൂദന്മാര്‍ പൌലൊസിന്‍റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്‍റെ മുമ്പാകെ കൊണ്ടു ചെന്നു:(Add Ref)|(Add Notes)
പ്രവൃത്തികൾ 18:13
ഇവന്‍ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാന്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:14
പൌലൊസ് വായ്തുറപ്പാന്‍ ഭാവിക്കുമ്പോള്‍ ഗല്ലിയോന്‍ യെഹൂദന്മാരോടു: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കില്‍ ഞാന്‍ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേള്‍ക്കുമായിരുന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:15
വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തര്‍ക്കസംഗതികള്‍ എങ്കിലോ നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ ; ഈ വകെക്കു ന്യായാധിപതി ആകുവാന്‍ എനിക്കു മനസ്സില്ല എന്നു പറഞ്ഞു(Add Ref)|(Add Notes)
പ്രവൃത്തികൾ 18:16
അവരെ ന്യായാസനത്തിങ്കല്‍നിന്നു പുറത്താക്കി.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:17
എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്‍റെ മുമ്പില്‍ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോന്‍ കൂട്ടാക്കിയില്ല.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:18
പൌലൊസ് പിന്നെയും കുറെനാള്‍ പാര്‍ത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയയില്‍ വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പല്‍ കയറി സുറിയയിലേക്കു പുറപ്പെട്ടു(Add Ref)|(Add Notes)
പ്രവൃത്തികൾ 18:19
എഫെസോസില്‍ എത്തി അവരെ അവിടെ വിട്ടു, അവന്‍ പള്ളിയില്‍ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:20
കുറെ കൂടെ താമസിക്കേണം എന്നു അവര്‍ അപേക്ഷിച്ചിട്ടു അവന്‍ സമ്മതിക്കാതെ:(Add Ref)|(Add Notes)
പ്രവൃത്തികൾ 18:21
ദൈവഹിതമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസില്‍നിന്നു കപ്പല്‍ നീക്കി,(Add Ref)|(Add Notes)
പ്രവൃത്തികൾ 18:22
കൈസര്യയില്‍ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:23
അവിടെ കുറെനാള്‍ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:24
അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളില്‍ സാമര്‍ത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദന്‍ എഫെസോസില്‍ എത്തി.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:25
അവന്‍ കര്‍ത്താവിന്‍റെ മാര്‍ഗ്ഗത്തില്‍ ഉപദേശം ലഭിച്ചവന്‍ ആയിരുന്നു; യോഹന്നാന്‍റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവില്‍ എരിവുള്ളവനാകയാല്‍ അവന്‍ യേശുവിന്‍റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:26
അവന്‍ പള്ളിയില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്‍റെ പ്രസംഗം കേട്ടാറെ അവനെ ചേര്‍ത്തുകൊണ്ടു ദൈവത്തിന്‍റെ മാര്‍ഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:27
അവന്‍ അഖായയിലേക്കു പോകുവാന്‍ ഇച്ഛിച്ചപ്പോള്‍ സഹോദരന്മാര്‍ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാര്‍ക്കും എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവന്‍ ദൈവകൃപയാല്‍ വിശ്വസിച്ചവര്‍ക്കും വളരെ പ്രയോജനമായിത്തിര്‍ന്നു.(Add Ref)|(Add Notes)
പ്രവൃത്തികൾ 18:28
യേശു തന്നേ ക്രിസ്തു എന്നു അവന്‍ തിരുവെഴുത്തുകളാല്‍ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.(Add Ref)|(Add Notes)