ഹോശേയ 10:1
യിസ്രായേല്‍ പടര്‍ന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവന്‍ ഫലം കായിക്കുന്നു; തന്‍റെ ഫലത്തിന്‍റെ ബഹുത്വത്തിന്നു തക്കവണ്ണം അവന്‍ ബലിപീഠങ്ങളെ വര്‍ദ്ധിപ്പിച്ചു; തന്‍റെ ദേശത്തിന്‍റെ നന്മെക്കു തക്കവണ്ണം അവന്‍ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.(Add Ref)|(Add Notes)
ഹോശേയ 10:2
അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോള്‍ അവര്‍ കുറ്റക്കാരായ്തീരും; അവന്‍ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.(Add Ref)|(Add Notes)
ഹോശേയ 10:3
ഇപ്പോള്‍ അവന്‍ : നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും.(Add Ref)|(Add Notes)
ഹോശേയ 10:4
അവര്‍ വ്യര്‍ത്ഥവാക്കുകള്‍ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതില്‍ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളില്‍ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു.(Add Ref)|(Add Notes)
ഹോശേയ 10:5
ശമര്യാ നിവാസികള്‍ ബേത്ത്-ആവെനിലെ കാളക്കുട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്‍റെ പൂജാരികള്‍ അതിനെക്കുറിച്ചും അതിന്‍റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 10:6
അതിനെയും യുദ്ധതല്പരനായ രാജാവിന്നു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേല്‍ തന്‍റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.(Add Ref)|(Add Notes)
ഹോശേയ 10:7
ശമര്യയോ, അതിന്‍റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.(Add Ref)|(Add Notes)
ഹോശേയ 10:8
യിസ്രായേലിന്‍റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികള്‍ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേല്‍ മുളെക്കും; അവര്‍ മലകളോടു: ഞങ്ങളുടെ മേല്‍ വീഴുവിന്‍ എന്നും പറയും.(Add Ref)|(Add Notes)
ഹോശേയ 10:9
യിസ്രായേലേ, ഗിബെയയുടെ കാലംമുതല്‍ നീ പാപം ചെയ്തിരിക്കുന്നു; അവര്‍ അവിടെത്തന്നേ നില്ക്കുന്നു; ഗിബെയയില്‍ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;(Add Ref)|(Add Notes)
ഹോശേയ 10:10
ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യംനിമിത്തം ശിക്ഷിക്കുമ്പോള്‍ ജാതികള്‍ അവരുടെ നേരെ കൂടിവരും.(Add Ref)|(Add Notes)
ഹോശേയ 10:11
എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാന്‍ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാന്‍ അതിന്‍റെ ഭംഗിയുള്ള കഴുത്തില്‍ നുകം വേക്കും; ഞാന്‍ എഫ്രയീമിനെ നുകത്തില്‍ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും.(Add Ref)|(Add Notes)
ഹോശേയ 10:12
നീതിയില്‍ വിതെപ്പിന്‍ ; ദയെക്കൊത്തവണ്ണം കൊയ്യുവിന്‍ ; നിങ്ങളുടെ തരിശുനിലം ഉഴുവിന്‍ ; യഹോവ[46] വന്നു നിങ്ങളുടെ മേല നീതി വര്‍ഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.(Add Ref)|(Add Notes)
ഹോശേയ 10:13
നിങ്ങള്‍ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്‍റെ ഫലം തിന്നിരിക്കുന്നു; നീ നിന്‍റെ വഴിയിലും നിന്‍റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 10:14
അതുകൊണ്ടു നിന്‍റെ ജനത്തിന്‍റെ ഇടയില്‍ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തില്‍ ശല്‍മാന്‍ ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്‍റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.(Add Ref)|(Add Notes)
ഹോശേയ 10:15
അങ്ങനെ തന്നേ അവര്‍ നിങ്ങളുടെ മഹാ ദുഷ്ടതനിമിത്തം ബേഥേലില്‍വെച്ചു നിങ്ങള്‍ക്കും ചെയ്യും; പുലര്‍ച്ചെക്കു യിസ്രായേല്‍രാജാവു അശേഷം നശിച്ചുപോകും.(Add Ref)|(Add Notes)