📚 എല്ലാ പുസ്തകങ്ങളും

📖 ഹോശേയ : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഹോശേയ : അധ്യായം 11 >>

ഹോശേയ 11:1
യിസ്രായേല്‍ ബാലനായിരുന്നപ്പോള്‍ ഞാന്‍ അവനെ സ്നേഹിച്ചു; മിസ്രയീമില്‍ നിന്നു ഞാന്‍ എന്‍റെ മകനെ വിളിച്ചു.(Add Ref)|(Add Notes)
ഹോശേയ 11:2
അവരെ വിളിക്കുന്തോറും അവര്‍ വിട്ടകന്നുപോയി; ബാല്‍ബിംബങ്ങള്‍ക്കു അവര്‍ ബലികഴിച്ചു, വിഗ്രഹങ്ങള്‍ക്കു ധൂപം കാട്ടി.(Add Ref)|(Add Notes)
ഹോശേയ 11:3
ഞാന്‍ എഫ്രയീമിനെ നടപ്പാന്‍ ശീലിപ്പിച്ചു; ഞാന്‍ അവരെ എന്‍റെ ഭുജങ്ങളില്‍ എടുത്തു; എങ്കിലും ഞാന്‍ അവരെ സൌഖ്യമാക്കി എന്നു അവര്‍ അറിഞ്ഞില്ല.(Add Ref)|(Add Notes)
ഹോശേയ 11:4
മനുഷ്യപാശങ്ങള്‍കൊണ്ടു, സ്നേഹബന്ധനങ്ങള്‍കൊണ്ടു തന്നേ, ഞാന്‍ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാന്‍ അവര്‍ക്കും ആയിരുന്നു; ഞാന്‍ അവര്‍ക്കും തീന്‍ ഇട്ടുകൊടുത്തു.(Add Ref)|(Add Notes)
ഹോശേയ 11:5
അവന്‍ മിസ്രയീംദേശത്തേക്കു മടങ്ങിപ്പോകയില്ല; എന്നാല്‍ മടങ്ങിവരുവാന്‍ അവര്‍ക്കും മനസ്സില്ലായ്കകൊണ്ടു അശ്ശൂര്യന്‍ അവന്‍റെ രാജാവാകും.(Add Ref)|(Add Notes)
ഹോശേയ 11:6
അവരുടെ ആലോചന നിമിത്തം വാള്‍ അവന്‍റെ പട്ടണങ്ങളിന്മേല്‍ വീണു അവന്‍റെ ഓടാമ്പലുകളെ നശിപ്പിച്ചു ഒടുക്കിക്കളയും.(Add Ref)|(Add Notes)
ഹോശേയ 11:7
എന്‍റെ ജനം എന്നെ വിട്ടു പിന്തിരിവാന്‍ ഒരുങ്ങിയിരിക്കുന്നു; അവരെ മേലോട്ടു വിളിച്ചാലും ആരും നിവിര്‍ന്നുനില്ക്കുന്നില്ല.(Add Ref)|(Add Notes)
ഹോശേയ 11:8
എഫ്രയീമേ, ഞാന്‍ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാന്‍ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാന്‍ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാന്‍ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീര്‍ക്കും? എന്‍റെ ഹൃദയം എന്‍റെ ഉള്ളില്‍ മറിഞ്ഞുകൊള്ളുന്നു; എന്‍റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 11:9
എന്‍റെ ഉഗ്രകോപം ഞാന്‍ നടത്തുകയില്ല; ഞാന്‍ എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാന്‍ മനുഷ്യനല്ല ദൈവം അത്രേ. നിന്‍റെ നടുവില്‍ പരിശുദ്ധന്‍ തന്നേ; ഞാന്‍ ക്രോധത്തോടെ വരികയുമില്ല.(Add Ref)|(Add Notes)
ഹോശേയ 11:10
സിംഹംപോലെ ഗര്‍ജ്ജിക്കുന്ന യഹോവയുടെ പിന്നാലെ അവര്‍ നടക്കും; അവന്‍ ഗര്‍ജ്ജിക്കുമ്പോള്‍ പടിഞ്ഞാറുനിന്നു മക്കള്‍ വിറെച്ചുംകൊണ്ടു വരും.(Add Ref)|(Add Notes)
ഹോശേയ 11:11
അവര്‍ മിസ്രയീമില്‍നിന്നു ഒരു പക്ഷിയെപ്പോലെയും അശ്ശൂര്‍ദേശത്തുനിന്നു ഒരു പ്രാവിനെപ്പോലെയും വിറെച്ചുംകൊണ്ടു വരും; ഞാന്‍ അവരെ അവരുടെ വീടുകളില്‍ പാര്‍പ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
ഹോശേയ 11:12
എഫ്രയീം കപടംകൊണ്ടും യിസ്രായേല്‍ഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിക്കൊള്ളുന്നു; യെഹൂദയും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.(Add Ref)|(Add Notes)