📚 എല്ലാ പുസ്തകങ്ങളും

📖 ഹോശേയ : അധ്യായം 14

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഹോശേയ : അധ്യായം 14

ഹോശേയ 14:1
യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്‍റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു.(Add Ref)|(Add Notes)
ഹോശേയ 14:2
നിങ്ങള്‍ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ അധരാര്‍പ്പണമായ കാളകളെ അര്‍പ്പിക്കും;(Add Ref)|(Add Notes)
ഹോശേയ 14:3
അശ്ശൂര്‍ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈ വേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയില്‍ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിന്‍ .(Add Ref)|(Add Notes)
ഹോശേയ 14:4
ഞാന്‍ അവരുടെ പിന്‍ മാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്‍റെ കോപം അവനെ വിട്ടുമാറിയിരിക്കയാല്‍ ഞാന്‍ അവരെ ഔദാര്യമായി സ്നേഹിക്കും.(Add Ref)|(Add Notes)
ഹോശേയ 14:5
ഞാന്‍ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവന്‍ താമരപോലെ പൂത്തു ലെബാനോന്‍ വനം പോലെ വേരൂന്നും.(Add Ref)|(Add Notes)
ഹോശേയ 14:6
അവന്‍റെ കൊമ്പുകള്‍ പടരും; അവന്‍റെ ഭംഗി ഒലിവുവൃക്ഷത്തിന്‍ ഭംഗിപോലെയും അവന്‍റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.(Add Ref)|(Add Notes)
ഹോശേയ 14:7
അവന്‍റെ നിഴലില്‍ പാര്‍ക്കുന്നവര്‍ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിര്‍ക്കയും ചെയ്യും; അതിന്‍റെ കീര്‍ത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.(Add Ref)|(Add Notes)
ഹോശേയ 14:8
എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങള്‍ക്കും തമ്മില്‍ എന്തു? ഞാന്‍ അവന്നു ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാന്‍ തഴെച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എങ്കല്‍ നിനക്കു ഫലം കണ്ടുകിട്ടും.(Add Ref)|(Add Notes)
ഹോശേയ 14:9
ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനി ആര്‍ ‍? ഇതു അറിവാന്‍ തക്ക വിവേകി ആര്‍ ‍? യഹോവയുടെ വഴികള്‍ ചൊവ്വുള്ളവയല്ലോ; നീതിമാന്മാര്‍ അവയില്‍ നടക്കും; അതിക്രമക്കാരോ അവയില്‍ ഇടറിവീഴും.(Add Ref)|(Add Notes)