ഹോശേയ 8:1
അവര്‍ എന്‍റെ നിയമത്തെ ലംഘിച്ചു എന്‍റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായില്‍ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേല്‍ ചാടിവീഴുക.(Add Ref)|(Add Notes)
ഹോശേയ 8:2
അവര്‍ എന്നോടു: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങള്‍ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 8:3
യിസ്രായേല്‍ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.(Add Ref)|(Add Notes)
ഹോശേയ 8:4
അവര്‍ രാജാക്കന്മാരെ വാഴിച്ചു, ഞാന്‍ മുഖാന്തരം അല്ലതാനും; ഞാന്‍ അറിയാതെ പ്രഭുക്കന്മാരെ അവര്‍ നിയമിച്ചിരിക്കുന്നു; അവര്‍ ഛേദിക്കപ്പെടേണ്ടതിന്നു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങള്‍ക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.(Add Ref)|(Add Notes)
ഹോശേയ 8:5
ശമര്യായോ, നിന്‍റെ പശുക്കിടാവിനെ അവന്‍ വെറുക്കുന്നു; എന്‍റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവര്‍ക്കും കുറ്റമില്ലായ്മ എത്രത്തോളം അസാദ്ധ്യമായിരിക്കും?(Add Ref)|(Add Notes)
ഹോശേയ 8:6
ഇതു യിസ്രായേലിന്‍റെ പണി തന്നേ; ഒരു കൌശലപ്പണിക്കാരന്‍ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്യയുടെ പശുക്കിടാവുനുറുങ്ങിപ്പോകും.(Add Ref)|(Add Notes)
ഹോശേയ 8:7
അവര്‍ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നലകുകയുമില്ല; നല്കിയാലും അന്യജാതികള്‍ അതിനെ വിഴുങ്ങിക്കളയും.(Add Ref)|(Add Notes)
ഹോശേയ 8:8
യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവര്‍ ഇപ്പോള്‍ ജാതികളുടെ ഇടയില്‍ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 8:9
അവര്‍ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 8:10
അവര്‍ ജാതികളുടെ ഇടയില്‍നിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ ഇപ്പോള്‍ അവരെ കൂട്ടും; അവര്‍ പ്രഭുക്കന്മാരുടെ രാജാവിന്‍റെ ചുമടിന്‍ കീഴില്‍ വേഗത്തില്‍ വേദനപ്പെടും.(Add Ref)|(Add Notes)
ഹോശേയ 8:11
എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങള്‍ അവന്നു പാപഹേതുവായി തീര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 8:12
ഞാന്‍ എന്‍റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂര്‍വ്വകാര്യമായി എണ്ണപ്പെടുന്നു.(Add Ref)|(Add Notes)
ഹോശേയ 8:13
അവര്‍ എന്‍റെ അര്‍പ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാല്‍ യഹോവ[46] അവയില്‍ പ്രസാദിക്കുന്നില്ല; ഇപ്പോള്‍ അവന്‍ അവരുടെ അകൃത്യം ഓര്‍ത്തു അവരുടെ പാപം സന്ദര്‍ശിക്കും; അവര്‍ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.(Add Ref)|(Add Notes)
ഹോശേയ 8:14
യിസ്രായേല്‍ തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു; എന്നാല്‍ ഞാന്‍ അവന്‍റെ പട്ടണങ്ങളില്‍ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.(Add Ref)|(Add Notes)