📚 എല്ലാ പുസ്തകങ്ങളും

📖 ഹോശേയ : അധ്യായം 12

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഹോശേയ : അധ്യായം 12 >>

ഹോശേയ 12:1
എഫ്രയീം കാറ്റില്‍ ഇഷ്ടപ്പെട്ടു കിഴക്കന്‍ കാറ്റിനെ പിന്തുടരുന്നു; അവന്‍ ഇടവിടാതെ ഭോഷകും ശൂന്യവും വര്‍ദ്ധിപ്പിക്കുന്നു; അവര്‍ അശ്ശൂര്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 12:2
യഹോവെക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവന്‍ യാക്കോബിനെ അവന്‍റെ നടപ്പിന്നു തക്കവണ്ണം സന്ദര്‍ശിക്കും; അവന്‍റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.(Add Ref)|(Add Notes)
ഹോശേയ 12:3
അവന്‍ ഗര്‍ഭത്തില്‍വെച്ചു തന്‍റെ സഹോദരന്‍റെ കുതികാല്‍ പിടിച്ചു; തന്‍റെ പുരുഷപ്രായത്തില്‍ ദൈവത്തോടു പൊരുതി.(Add Ref)|(Add Notes)
ഹോശേയ 12:4
അവന്‍ ദൂതനോടു പൊരുതി ജയിച്ചു; അവന്‍ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവന്‍ ബേഥേലില്‍വെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവന്‍ നമ്മോടു സംസാരിച്ചു.(Add Ref)|(Add Notes)
ഹോശേയ 12:5
യഹോവ[46] സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ[46] എന്നു ആകുന്നു അവന്‍റെ നാമം.(Add Ref)|(Add Notes)
ഹോശേയ 12:6
അതുകൊണ്ടു നീ നിന്‍റെ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങി വരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്‍റെ ദൈവത്തിന്നായി കാത്തു കൊണ്ടിരിക്ക.(Add Ref)|(Add Notes)
ഹോശേയ 12:7
അവന്‍ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്‍റെ കയ്യില്‍ ഉണ്ടു; പീഡിപ്പിപ്പാന്‍ അവന്‍ ആഗ്രഹിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 12:8
എന്നാല്‍ എഫ്രയീം: ഞാന്‍ സമ്പന്നനായ്തീര്‍ന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്‍റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നില്‍ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.(Add Ref)|(Add Notes)
ഹോശേയ 12:9
ഞാനോ മിസ്രയീംദേശംമുതല്‍ നിന്‍റെ ദൈവമായ യഹോവയാകുന്നു; ഞാന്‍ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളില്‍ വസിക്കുമാറാക്കും.(Add Ref)|(Add Notes)
ഹോശേയ 12:10
ഞാന്‍ പ്രവാചകന്മാരോടു സംസാരിച്ചു ദര്‍ശനങ്ങളെ വര്‍ദ്ധിപ്പിച്ചു; പ്രവാചകന്മാര്‍ മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 12:11
ഗിലെയാദ്യര്‍ നീതികെട്ടവര്‍ എങ്കില്‍ അവര്‍ വ്യര്‍ത്ഥരായ്തീരും; അവര്‍ ഗില്ഗാലില്‍ കാളകളെ ബലികഴിക്കുന്നു എങ്കില്‍ , അവരുടെ ബിലപീഠങ്ങള്‍ വയലിലെ ഉഴച്ചാലുകളില്‍ ഉള്ള കല്‍കൂമ്പാരങ്ങള്‍പോലെ ആകും.(Add Ref)|(Add Notes)
ഹോശേയ 12:12
യാക്കോബ് അരാം ദേശത്തിലേക്കു ഓടിപ്പോയി; യിസ്രായേല്‍ ഒരു ഭാര്യെക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യെക്കുവേണ്ടി ആടുകളെ പാലിച്ചു.(Add Ref)|(Add Notes)
ഹോശേയ 12:13
യഹോവ[46] ഒരു പ്രവാചകന്‍ മുഖാന്തരം യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാല്‍ അവന്‍ പാലിക്കപ്പെട്ടു.(Add Ref)|(Add Notes)
ഹോശേയ 12:14
എഫ്രയീം അവനെ ഏറ്റവും കൈപ്പോടെ കോപിപ്പിച്ചു; ആകയാല്‍ അവന്‍റെ കര്‍ത്താവു അവന്‍റെ രക്തത്തെ അവന്‍റെമേല്‍ വെച്ചേക്കുകയും അവന്‍റെ നിന്ദെക്കു തക്കവണ്ണം അവന്നു പകരം കൊടുക്കയും ചെയ്യും(Add Ref)|(Add Notes)