📚 എല്ലാ പുസ്തകങ്ങളും

📖 ഹോശേയ : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഹോശേയ : അധ്യായം 6 >>

ഹോശേയ 6:1
വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന്‍ സൌഖ്യമാക്കും; അവന്‍ നമ്മെ അടിച്ചിരിക്കുന്നു; അവന്‍ മുറിവു കെട്ടും.(Add Ref)|(Add Notes)
ഹോശേയ 6:2
രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവന്‍ നമ്മെ എഴുന്നേല്പിക്കും; നാം അവന്‍റെ മുമ്പാകെ ജീവിക്കയും ചെയ്യും.(Add Ref)|(Add Notes)
ഹോശേയ 6:3
നാം അറിഞ്ഞുകൊള്‍ക; യഹോവയെ അറിവാന്‍ നാം ഉത്സാഹിക്ക; അവന്‍റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവന്‍ മഴപോലെ ഭൂമിയെ നനെക്കുന്നു പിന്‍ മഴപോലെ തന്നേ, നമ്മുടെ അടുക്കല്‍ വരും.(Add Ref)|(Add Notes)
ഹോശേയ 6:4
എഫ്രയീമേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്‍ച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 6:5
അതുകൊണ്ടു ഞാന്‍ പ്രവാചകന്മാര്‍ മുഖാന്തരം അവരെ വെട്ടി, എന്‍റെ വായിലെ വചനങ്ങളാല്‍ അവരെ കൊന്നുകളഞ്ഞു; എന്‍റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 6:6
യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാള്‍ ദൈവപരിജ്ഞാനത്തിലും ഞാന്‍ പ്രസാദിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 6:7
എന്നാല്‍ അവര്‍ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 6:8
ഗിലയാദ് അകൃത്യം പ്രവര്‍ത്തിക്കുന്നവരുടെപട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 6:9
പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാര്‍ ശെഖേമിലേക്കുള്ള വഴിയില്‍ കുല ചെയ്യുന്നു; അതേ, അവര്‍ ദുഷ്കര്‍മ്മം ചെയ്യുന്നു.(Add Ref)|(Add Notes)
ഹോശേയ 6:10
യിസ്രായേല്‍ഗൃഹത്തില്‍ ഞാന്‍ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു, യിസ്രായേല്‍ മലിനമായുമിരിക്കുന്നു.(Add Ref)|(Add Notes)
ഹോശേയ 6:11
യെഹൂദയേ, ഞാന്‍ എന്‍റെ ജനത്തിന്‍റെ സ്ഥിതി മാറ്റുമ്പോള്‍ , നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.(Add Ref)|(Add Notes)