📚 എല്ലാ പുസ്തകങ്ങളും

📖 ഉത്തമഗീതം : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉത്തമഗീതം : അധ്യായം 2 >>

ഉത്തമഗീതം 2:1
ഞാന്‍ ശാരോനിലെ പനിനീര്‍പുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 2:2
മുള്ളുകളുടെ ഇടയില്‍ താമരപോലെ കന്യകമാരുടെ ഇടയില്‍ എന്‍റെ പ്രിയ ഇരിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 2:3
കാട്ടുമരങ്ങളുടെ ഇടയില്‍ ഒരു നാരകംപോലെ യൌവനക്കാരുടെ ഇടയില്‍ എന്‍റെ പ്രിയന്‍ ഇരിക്കുന്നു; അതിന്‍റെ നിഴലില്‍ ഞാന്‍ അതിമോദത്തോടെ ഇരുന്നു; അതിന്‍റെ പഴം എന്‍റെ രുചിക്കു മധുരമായിരുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 2:4
അവന്‍ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്‍റെ മീതെ അവന്‍ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 2:5
ഞാന്‍ പ്രേമപരവശയായിരിക്കയാല്‍ മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിന്‍ ; നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിന്‍ .(Add Ref)|(Add Notes)
ഉത്തമഗീതം 2:6
അവന്‍റെ ഇടങ്കൈ എന്‍റെ തലയിന്‍ കീഴെ ഇരിക്കട്ടെ; അവന്‍റെ വലങ്കൈ എന്നെ ആശ്ളേഷിക്കട്ടെ.(Add Ref)|(Add Notes)
ഉത്തമഗീതം 2:7
യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണര്‍ത്തുകയുമരുതു.(Add Ref)|(Add Notes)
ഉത്തമഗീതം 2:8
അതാ, എന്‍റെ പ്രിയന്‍റെ സ്വരം! അവന്‍ മലകളിന്മേല്‍ ചാടിയും കുന്നുകളിന്മേല്‍ കുതിച്ചുംകൊണ്ടു വരുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 2:9
എന്‍റെ പ്രിയന്‍ ചെറുമാനിന്നും കലകൂട്ടിക്കും തുല്യന്‍ ; ഇതാ, അവന്‍ നമ്മുടെ മതിലക്കു പുറമേ നില്ക്കുന്നു; അവന്‍ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയില്‍കൂടി ഉളിഞ്ഞുനോക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 2:10
എന്‍റെ പ്രിയന്‍ എന്നോടു പറഞ്ഞതു: എന്‍റെ പ്രിയേ, എഴുന്നേല്‍ക്ക; എന്‍റെ സുന്ദരീ, വരിക.(Add Ref)|(Add Notes)
ഉത്തമഗീതം 2:11
ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.(Add Ref)|(Add Notes)
ഉത്തമഗീതം 2:12
പുഷ്പങ്ങള്‍ ഭൂമിയില്‍ കാണായ്‍വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്‍റെ ശബ്ദവും നമ്മുടെ നാട്ടില്‍ കേള്‍ക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 2:13
അത്തിക്കായ്കള്‍ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്‍റെ പ്രിയേ, എഴുന്നേല്‍ക്ക; എന്‍റെ സുന്ദരീ, വരിക.(Add Ref)|(Add Notes)
ഉത്തമഗീതം 2:14
പാറയുടെ പിളര്‍പ്പിലും കടുന്തൂക്കിന്‍റെ മറവിലും ഇരിക്കുന്ന എന്‍റെ പ്രാവേ, ഞാന്‍ നിന്‍റെ മുഖം ഒന്നു കാണട്ടെ; നിന്‍റെ സ്വരം ഒന്നു കേള്‍ക്കട്ടെ; നിന്‍റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദര്യമുള്ളതും ആകുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 2:15
ഞങ്ങളുടെ മുന്തിരത്തോട്ടങ്ങള്‍ പൂത്തിരിക്കയാല്‍ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിന്‍ .(Add Ref)|(Add Notes)
ഉത്തമഗീതം 2:16
എന്‍റെ പ്രിയന്‍ എനിക്കുള്ളവന്‍ ; ഞാന്‍ അവന്നുള്ളവള്‍ ; അവന്‍ താമരകളുടെ ഇടയില്‍ ആടുമേയക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 2:17
വെയിലാറി, നിഴല്‍ കാണാതെയാകുവോളം, എന്‍റെ പ്രിയനേ, നീ മടങ്ങി ദുര്‍ഘടപര്‍വ്വതങ്ങളിലെ ചെറുമാനിന്നും കലകൂട്ടിക്കും തുല്യനായിരിക്ക.(Add Ref)|(Add Notes)