📚 എല്ലാ പുസ്തകങ്ങളും

📖 ഉത്തമഗീതം : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉത്തമഗീതം : അധ്യായം 6 >>

ഉത്തമഗീതം 6:1
സ്ത്രീകളില്‍ അതിസുന്ദരിയായുള്ളോവേ, നിന്‍റെ പ്രിയന്‍ എവിടെ പോയിരിക്കുന്നു? നിന്‍റെ പ്രിയന്‍ ഏതുവഴിക്കു തിരിഞ്ഞിരിക്കുന്നു? ഞങ്ങള്‍ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.(Add Ref)|(Add Notes)
ഉത്തമഗീതം 6:2
തോട്ടങ്ങളില്‍ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും എന്‍റെ പ്രിയന്‍ തന്‍റെ തോട്ടത്തില്‍ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കു ഇറങ്ങിപ്പോയിരിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 6:3
ഞാന്‍ എന്‍റെ പ്രിയന്നുള്ളവള്‍ ; എന്‍റെ പ്രിയന്‍ എനിക്കുള്ളവന്‍ ; അവന്‍ താമരകളുടെ ഇടയില്‍ മേയക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 6:4
എന്‍റെ പ്രിയേ, നീ തിര്‍സ്സാപോലെ സൌന്ദര്യമുള്ളവള്‍ ; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കര.(Add Ref)|(Add Notes)
ഉത്തമഗീതം 6:5
നിന്‍റെ കണ്ണു എങ്കല്‍നിന്നു തിരിക്ക; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്‍റെ തലമുടി ഗിലെയാദ് മലഞ്ചെരിവില്‍ കിടക്കുന്ന കോലാട്ടിന്‍ കൂട്ടംപോലെയാകുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 6:6
നിന്‍റെ പല്ലു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയില്‍ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 6:7
നിന്‍റെ ചെന്നികള്‍ നിന്‍റെ മൂടുപടത്തിന്‍റെ ഉള്ളില്‍ മാതളപ്പഴത്തിന്‍റെ ഖണ്ഡംപോലെ ഇരിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 6:8
അറുപതു രാജ്ഞികളും എണ്പതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.(Add Ref)|(Add Notes)
ഉത്തമഗീതം 6:9
എന്‍റെ പ്രാവും എന്‍റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവള്‍ തന്‍റെ അമ്മെക്കു ഏകപുത്രിയും തന്നെ പ്രസവിച്ചവള്‍ക്കു ഔമനയും ആകുന്നു; കന്യകമാര്‍ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.(Add Ref)|(Add Notes)
ഉത്തമഗീതം 6:10
അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിര്‍മ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവള്‍ ആര്‍ ?(Add Ref)|(Add Notes)
ഉത്തമഗീതം 6:11
ഞാന്‍ തോട്ടിന്നരികെയുള്ള സസ്യങ്ങളെ കാണേണ്ടതിന്നും മുന്തിരിവള്ളി തളിര്‍ക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിന്നും അക്രോത്ത് തോട്ടത്തിലേക്കു ഇറങ്ങിച്ചെന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 6:12
എന്‍റെ അഭിലാഷം ഹേതുവായി ഞാന്‍ അറിയാതെ എന്‍റെ പ്രഭുജനത്തിന്‍ രഥങ്ങളുടെ ഇടയില്‍ എത്തി.(Add Ref)|(Add Notes)
ഉത്തമഗീതം 6:13
മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക; ഞങ്ങള്‍ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക; നിങ്ങള്‍ മഹനീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാണ്മാന്‍ ആഗ്രഹിക്കുന്നതു എന്തിന്നു?(Add Ref)|(Add Notes)