📚 എല്ലാ പുസ്തകങ്ങളും

📖 ഉത്തമഗീതം : അധ്യായം 7

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉത്തമഗീതം : അധ്യായം 7 >>

ഉത്തമഗീതം 7:1
പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്‍റെ കാല്‍ എത്ര മനോഹരം! നിന്‍റെ ഉരുണ്ടു നിതംബം തട്ടാന്‍റെ പണിയായ ഭൂഷണംപോലെ ഇരിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 7:2
നിന്‍റെ നാഭി, വട്ടത്തിലുള്ള പാനപാത്രംപോലെയാകുന്നു; അതില്‍ , കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്‍റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരംപോലെ ആകുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 7:3
നിന്‍റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാന്‍ കുട്ടികള്‍ക്കു സമം.(Add Ref)|(Add Notes)
ഉത്തമഗീതം 7:4
നിന്‍റെ കഴുത്തു ദന്തഗോപുരംപോലെയും നിന്‍റെ കണ്ണു ഹെശ്ബോനില്‍ ബാത്ത് റബ്ബീം വാതില്‍ക്കലേ കുളങ്ങളെപ്പോലെയും നിന്‍റെ മൂക്കു ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോന്‍ ഗോപുരംപോലെയും ഇരിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 7:5
നിന്‍റെ ശിരസ്സു കര്‍മ്മേല്‍പോലെയും നിന്‍റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവു നിന്‍റെ കുന്തളങ്ങളാല്‍ ബദ്ധനായിരിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 7:6
പ്രിയേ, പ്രേമഭോഗങ്ങളില്‍ നീ എത്ര സുന്ദരി, എത്ര മനോഹര!(Add Ref)|(Add Notes)
ഉത്തമഗീതം 7:7
നിന്‍റെ ശരീരാകൃതി പനയോടും നിന്‍റെ സ്തനങ്ങള്‍ മുന്തിരിക്കുലയോടും ഒക്കുന്നു!(Add Ref)|(Add Notes)
ഉത്തമഗീതം 7:8
ഞാന്‍ പനമേല്‍ കയറും; അതിന്‍റെ മടല്‍ പിടിക്കും എന്നു ഞാന്‍ പറഞ്ഞു. നിന്‍റെ സ്തനങ്ങള്‍ മുന്തിരിക്കുലപോലെയും നിന്‍റെ മൂക്കിന്‍റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്‍റെ അണ്ണാക്കോ മേത്തരമായ വീഞ്ഞു.(Add Ref)|(Add Notes)
ഉത്തമഗീതം 7:9
അതു എന്‍റെ പ്രിയന്നു മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 7:10
ഞാന്‍ എന്‍റെ പ്രിയന്നുള്ളവള്‍ ; അവന്‍റെ ആഗ്രഹം എന്നോടാകുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 7:11
പ്രിയാ, വരിക; നാം വെളിപ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം.(Add Ref)|(Add Notes)
ഉത്തമഗീതം 7:12
അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാന്‍ നിനക്കു എന്‍റെ പ്രേമം തരും.(Add Ref)|(Add Notes)
ഉത്തമഗീതം 7:13
ദൂദായ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്‍ക്കല്‍ സകലവിധവിശിഷ്ട ഫലവും ഉണ്ടു; എന്‍റെ പ്രിയാ, ഞാന്‍ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.(Add Ref)|(Add Notes)