📚 എല്ലാ പുസ്തകങ്ങളും

📖 ഉത്തമഗീതം : അധ്യായം 8

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉത്തമഗീതം : അധ്യായം 8

ഉത്തമഗീതം 8:1
നീ എന്‍റെ അമ്മയുടെ മുലകുടിച്ച സഹോദരന്‍ ആയിരുന്നുവെങ്കില്‍ ‍! ഞാന്‍ നിന്നെ വെളിയില്‍ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 8:2
നീ എനിക്കു ഉപദേശം തരേണ്ടതിന്നു ഞാന്‍ നിന്നെ അമ്മയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവര്‍ഗ്ഗം ചേര്‍ത്ത വീഞ്ഞും എന്‍റെ മാതളപ്പഴത്തിന്‍ ചാറും ഞാന്‍ നിനക്കു കുടിപ്പാന്‍ തരുമായിരുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 8:3
അവന്‍റെ ഇടങ്കൈ എന്‍റെ തലയിന്‍ കീഴെ ഇരിക്കട്ടെ; അവന്‍റെ വലങ്കൈ എന്നെ ആശ്ളേഷിക്കട്ടെ.(Add Ref)|(Add Notes)
ഉത്തമഗീതം 8:4
യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണര്‍ത്തുകയുമരുതു എന്നു ഞാന്‍ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 8:5
മരുഭൂമിയില്‍നിന്നു തന്‍റെ പ്രിയന്‍റെ മേല്‍ ചാരിക്കൊണ്ടു വരുന്നോരിവള്‍ ആര്‍ ? നാരകത്തിന്‍ ചുവട്ടില്‍വെച്ചു ഞാന്‍ നിന്നെ ഉണര്‍ത്തി; അവിടെ വെച്ചല്ലോ നിന്‍റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവള്‍ക്കു ഈറ്റുനോവു കിട്ടിയതു.(Add Ref)|(Add Notes)
ഉത്തമഗീതം 8:6
എന്നെ ഒരു മുദ്രമോതിരമായി നിന്‍റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്‍റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്‍റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ.(Add Ref)|(Add Notes)
ഉത്തമഗീതം 8:7
ഏറിയ വെള്ളങ്ങള്‍ പ്രേമത്തെ കെടുപ്പാന്‍ പോരാ; നദികള്‍ അതിനെ മുക്കിക്കളകയില്ല. ഒരുത്തന്‍ തന്‍റെ ഗൃഹത്തിലുള്ള സര്‍വ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.(Add Ref)|(Add Notes)
ഉത്തമഗീതം 8:8
നമുക്കു ഒരു ചെറിയ പെങ്ങള്‍ ഉണ്ടു; അവള്‍ക്കു സ്തനങ്ങള്‍ വന്നിട്ടില്ല; നമ്മുടെ പെങ്ങള്‍ക്കു കല്യാണം പറയുന്നനാളില്‍ നാം അവള്‍ക്കു വേണ്ടി എന്തു ചെയ്യും?(Add Ref)|(Add Notes)
ഉത്തമഗീതം 8:9
അവള്‍ ഒരു മതില്‍ എങ്കില്‍ അതിന്മേല്‍ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതില്‍ എങ്കില്‍ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 8:10
ഞാന്‍ മതിലും എന്‍റെ സ്തനങ്ങള്‍ ഗോപുരങ്ങള്‍ പോലെയും ആയിരുന്നു; അന്നു ഞാന്‍ അവന്‍റെ ദൃഷ്ടിയില്‍ സമാധാനം പ്രാപിച്ചിരുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 8:11
ശലോമോന്നു ബാല്‍ഹാമോനില്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവന്‍ കാവല്‍ക്കാരെ ഏല്പിച്ചു; അതിന്‍റെ പാട്ടമായിട്ടു, ഓ‍രോരുത്തന്‍ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 8:12
എന്‍റെ സ്വന്ത മുന്തിരിത്തോട്ടം എന്‍റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്കു ആയിരവും ഫലം കാക്കുന്നവര്‍ക്കും ഇരുനൂറും ഇരിക്കട്ടെ.(Add Ref)|(Add Notes)
ഉത്തമഗീതം 8:13
ഉദ്യാനനിവാസിനിയേ, സഖിമാര്‍ നിന്‍റെ സ്വരം ശ്രദ്ധിച്ചു കേള്‍ക്കുന്നു; അതു എന്നെയും കേള്‍പ്പിക്കേണമേ.(Add Ref)|(Add Notes)
ഉത്തമഗീതം 8:14
എന്‍റെ പ്രിയാ നീ പരിമളപര്‍വ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.(Add Ref)|(Add Notes)