📚 എല്ലാ പുസ്തകങ്ങളും

📖 ഉത്തമഗീതം : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉത്തമഗീതം : അധ്യായം 4 >>

ഉത്തമഗീതം 4:1
എന്‍റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ. നിന്‍റെ മൂടുപടത്തിന്‍ നടുവെ നിന്‍റെ കണ്ണു പ്രാവിന്‍ കണ്ണുപോലെ ഇരിക്കുന്നു; നിന്‍റെ തലമുടി ഗിലെയാദ് മലഞ്ചെരിവില്‍ കിടക്കുന്ന കോലാട്ടിന്‍ കൂട്ടം പോലെയാകുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 4:2
നിന്‍റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയില്‍ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 4:3
നിന്‍റെ അധരം കടുംചുവപ്പുനൂല്‍പോലെയും നിന്‍റെ വായ് മനോഹരവും ആകുന്നു; നിന്‍റെ ചെന്നികള്‍ നിന്‍റെ മൂടുപടത്തിന്‍ ഉള്ളില്‍ മാതളപ്പഴത്തിന്‍ ഖണ്ഡംപോലെ ഇരിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 4:4
നിന്‍റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിന്‍ ഗോപുരത്തോടു ഒക്കും; അതില്‍ ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ.(Add Ref)|(Add Notes)
ഉത്തമഗീതം 4:5
നിന്‍റെ സ്തനം രണ്ടും താമരെക്കിടയില്‍ മേയുന്ന ഇരട്ട പിറന്ന രണ്ടു മാന്‍ കുട്ടികള്‍ക്കു സമം.(Add Ref)|(Add Notes)
ഉത്തമഗീതം 4:6
വെയലാറി നിഴല്‍ കാണാതെയാകുവോളം ഞാന്‍ മൂറിന്‍ മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.(Add Ref)|(Add Notes)
ഉത്തമഗീതം 4:7
എന്‍റെ പ്രിയേ, നീ സര്‍വ്വാംഗസുന്ദരി; നിന്നില്‍ യാതൊരു ഊനവും ഇല്ല.(Add Ref)|(Add Notes)
ഉത്തമഗീതം 4:8
കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീര്‍ ഹെര്‍മ്മോന്‍ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പര്‍വ്വതങ്ങളും വിട്ടുപോരിക.(Add Ref)|(Add Notes)
ഉത്തമഗീതം 4:9
എന്‍റെ സഹോദരി എന്‍റെ കാന്തേ. നീ എന്‍റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്‍റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 4:10
എന്‍റെ സഹോദരീ, എന്‍റെ കാന്തേ, നിന്‍റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാള്‍ നിന്‍റെ പ്രേമവും സകലവിധ സുഗന്ധവര്‍ഗ്ഗത്തെക്കാള്‍ നിന്‍റെ തൈലത്തിന്‍റെ പരിമളവും എത്ര രസകരം!(Add Ref)|(Add Notes)
ഉത്തമഗീതം 4:11
അല്ലയോ കാന്തേ, നിന്‍റെ അധരം തേന്‍ കട്ട പൊഴിക്കുന്നു; നിന്‍റെ നാവിന്‍ കീഴില്‍ തേനും പാലും ഉണ്ടു; നിന്‍റെ വസ്ത്രത്തിന്‍റെ വാസന ലെബാനോന്‍റെ വാസനപോലെ ഇരിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 4:12
എന്‍റെ സഹോദരി, എന്‍റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു.(Add Ref)|(Add Notes)
ഉത്തമഗീതം 4:13
നിന്‍റെ ചിനെപ്പുകള്‍ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും,(Add Ref)|(Add Notes)
ഉത്തമഗീതം 4:14
ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകലപ്രധാന സുഗന്ധവര്‍ഗ്ഗവും തന്നേ.(Add Ref)|(Add Notes)
ഉത്തമഗീതം 4:15
നീ തോട്ടങ്ങള്‍ക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനില്‍നിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ.(Add Ref)|(Add Notes)
ഉത്തമഗീതം 4:16
വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്‍റെ തോട്ടത്തില്‍നിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേല്‍ ഊതുക; എന്‍റെ പ്രിയന്‍ തന്‍റെ തോട്ടത്തില്‍ വന്നു അതിനെ വിശിഷ്ടഫലം ഭുജിക്കട്ടെ.(Add Ref)|(Add Notes)