📚 എല്ലാ പുസ്തകങ്ങളും

📖 ഉത്തമഗീതം : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഉത്തമഗീതം : അധ്യായം 3 >>

ഉത്തമഗീതം 3:1
രാത്രിസമയത്തു എന്‍റെ കിടക്കയില്‍ ഞാന്‍ എന്‍റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.(Add Ref)|(Add Notes)
ഉത്തമഗീതം 3:2
ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്‍റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാന്‍ പറഞ്ഞു; ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.(Add Ref)|(Add Notes)
ഉത്തമഗീതം 3:3
നഗരത്തില്‍ സഞ്ചരിക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു; എന്‍റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാന്‍ അവരോടു ചോദിച്ചു.(Add Ref)|(Add Notes)
ഉത്തമഗീതം 3:4
അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോള്‍ ഞാന്‍ എന്‍റെ പ്രാണപ്രിയനെ കണ്ടു. ഞാന്‍ അവനെ പിടിച്ചു, എന്‍റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.(Add Ref)|(Add Notes)
ഉത്തമഗീതം 3:5
യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണര്‍ത്തുകയുമരുതു.(Add Ref)|(Add Notes)
ഉത്തമഗീതം 3:6
മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്‍റെ സകലവിധ സുഗന്ധചൂര്‍ണ്ണങ്ങള്‍കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂണ്‍പോലെ മരുഭൂമിയില്‍നിന്നു കയറിവരുന്നോരിവന്‍ ആര്‍ ?(Add Ref)|(Add Notes)
ഉത്തമഗീതം 3:7
ശലോമോന്‍റെ പല്ലക്കു തന്നേ; യിസ്രായേല്‍ വീരന്മാരില്‍ അറുപതു വീരന്മാര്‍ അതിന്‍റെ ചുറ്റും ഉണ്ടു.(Add Ref)|(Add Notes)
ഉത്തമഗീതം 3:8
അവരെല്ലാവരും വാളെടുത്ത യുദ്ധസമര്‍ത്ഥന്മാര്‍; രാത്രിയിലെ ഭയം നിമിത്തം ഓ‍രോരുത്തന്‍ അരെക്കു വാള്‍ കെട്ടിയിരിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 3:9
ശലോമോന്‍ രാജാവു ലെബാനോനിലെ മരം കൊണ്ടു തനിക്കു ഒരു പല്ലക്കു ഉണ്ടാക്കി.(Add Ref)|(Add Notes)
ഉത്തമഗീതം 3:10
അതിന്‍റെ മേക്കട്ടിക്കാല്‍ അവന്‍ വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്‍റെ അന്തര്‍ഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ടു വിചിത്രഖചിതമായിരിക്കുന്നു.(Add Ref)|(Add Notes)
ഉത്തമഗീതം 3:11
സീയോന്‍ പുത്രിമാരേ, നിങ്ങള്‍ പുറപ്പെട്ടു ചെന്നു ശലോമോന്‍ രാജാവിനെ അവന്‍റെ കല്യാണ ദിവസത്തില്‍ , അവന്‍റെ ഹൃദയത്തിന്‍റെ ആനന്ദദിവസത്തില്‍ തന്നേ, അവന്‍റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിന്‍ .(Add Ref)|(Add Notes)