📚 എല്ലാ പുസ്തകങ്ങളും

📖 സഭാപ്രസംഗി : അധ്യായം 10

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സഭാപ്രസംഗി : അധ്യായം 10 >>

സഭാപ്രസംഗി 10:1
ചത്ത ഈച്ച തൈലക്കാരന്‍റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാള്‍ ഘനമേറുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 10:2
ജ്ഞാനിയുടെ ബുദ്ധി അവന്‍റെ വലത്തുഭാഗത്തും മൂഢന്‍റെ ബുദ്ധി അവന്‍റെ ഇടത്തുഭാഗത്തും ഇരിക്കുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 10:3
ഭോഷന്‍ നടക്കുന്ന വഴിയില്‍ അവന്‍റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താന്‍ ഭോഷന്‍ എന്നു എല്ലാവര്‍ക്കും വെളിവാക്കും.(Add Ref)|(Add Notes)
സഭാപ്രസംഗി 10:4
അധിപതിയുടെ കോപം നിന്‍റെ നേരെ പൊങ്ങുന്നു എങ്കില്‍ നീ നിന്‍റെ സ്ഥലം വിട്ടുമാറരുതു; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാന്‍ കാരണമാകും.(Add Ref)|(Add Notes)
സഭാപ്രസംഗി 10:5
അധിപതിയുടെ പക്കല്‍നിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാന്‍ സൂര്യന്നു കീഴെ ഒരു തിന്മ കണ്ടു;(Add Ref)|(Add Notes)
സഭാപ്രസംഗി 10:6
മൂഢന്മാര്‍ ശ്രേഷ്ഠപദവിയില്‍ എത്തുകയും ധനവാന്മാര്‍ താണനിലയില്‍ ഇരിക്കയും ചെയ്യുന്നതു തന്നേ.(Add Ref)|(Add Notes)
സഭാപ്രസംഗി 10:7
ദാസന്മാര്‍ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാര്‍ ദാസന്മാരെപ്പോലെ കാല്‍നടയായി നടക്കുന്നതും ഞാന്‍ കണ്ടു.(Add Ref)|(Add Notes)
സഭാപ്രസംഗി 10:8
കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; മതില്‍ പൊളിക്കുന്നവനെ പാമ്പു കടിക്കും.(Add Ref)|(Add Notes)
സഭാപ്രസംഗി 10:9
കല്ലു വെട്ടുന്നവന്നു അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന്നു അതിനാല്‍ ആപത്തും വരും.(Add Ref)|(Add Notes)
സഭാപ്രസംഗി 10:10
ഇരിമ്പായുധം മൂര്‍ച്ചയില്ലാഞ്ഞിട്ടു അതിന്‍റെ വായ്ത്തല തേക്കാതിരുന്നാല്‍ അവന്‍ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 10:11
മന്ത്രപ്രയോഗം ചെയ്യുംമുമ്പെ സര്‍പ്പം കടിച്ചാല്‍ മന്ത്രവാദിയെ വിളിച്ചിട്ടു ഉപകാരമില്ല.(Add Ref)|(Add Notes)
സഭാപ്രസംഗി 10:12
ജ്ഞാനിയുടെ വായിലെ വാക്കു ലാവണ്യമുള്ളതു; മൂഢന്‍റെ അധരമോ അവനെത്തന്നേ നശിപ്പിക്കും.(Add Ref)|(Add Notes)
സഭാപ്രസംഗി 10:13
അവന്‍റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്‍റെ സംസാരത്തിന്‍റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.(Add Ref)|(Add Notes)
സഭാപ്രസംഗി 10:14
ഭോഷന്‍ വാക്കുകളെ വര്‍ദ്ധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നതു മനുഷ്യന്‍ അറിയുന്നില്ല; അവന്‍റെ ശേഷം ഉണ്ടാകുവാനുള്ളതു ആര്‍ അവനെ അറിയിക്കും?(Add Ref)|(Add Notes)
സഭാപ്രസംഗി 10:15
പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാര്‍ തങ്ങളുടെ പ്രയത്നത്താല്‍ ക്ഷീണിച്ചുപോകുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 10:16
ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!(Add Ref)|(Add Notes)
സഭാപ്രസംഗി 10:17
കുലീനപുത്രനായ രാജാവും മദ്യപാനത്തിന്നല്ല ബലത്തിന്നു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!(Add Ref)|(Add Notes)
സഭാപ്രസംഗി 10:18
മടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 10:19
സന്തോഷത്തിന്നായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 10:20
നിന്‍റെ മനസ്സില്‍പോലും രാജാവിനെ ശപിക്കരുതു; നിന്‍റെ ശയനഗൃഹത്തില്‍വെച്ചുപോലും ധനവാനെ ശപിക്കരുതു; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുവാനും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുവാനും മതി.(Add Ref)|(Add Notes)