📚 എല്ലാ പുസ്തകങ്ങളും

📖 സഭാപ്രസംഗി : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സഭാപ്രസംഗി : അധ്യായം 2 >>

സഭാപ്രസംഗി 2:1
ഞാന്‍ എന്നോടു തന്നേ പറഞ്ഞു: വരിക; ഞാന്‍ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊള്‍ക.(Add Ref)|(Add Notes)
സഭാപ്രസംഗി 2:2
എന്നാല്‍ അതും മായ തന്നേ. ഞാന്‍ ചിരിയെക്കുറിച്ചു അതു ഭ്രാന്തു എന്നും സന്തോഷത്തെക്കുറിച്ചു അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു.(Add Ref)|(Add Notes)
സഭാപ്രസംഗി 2:3
മനുഷ്യര്‍ക്കും ആകാശത്തിന്‍ കീഴെ ജീവപര്യന്തം ചെയ്‍വാന്‍ നല്ലതു ഏതെന്നു ഞാന്‍ കാണുവോളം എന്‍റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാന്‍ എന്‍റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊള്‍വാനും എന്‍റെ മനസ്സില്‍ നിരൂപിച്ചു.(Add Ref)|(Add Notes)
സഭാപ്രസംഗി 2:4
ഞാന്‍ മഹാപ്രവൃത്തികളെ ചെയ്തു; എനിക്കു അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി.(Add Ref)|(Add Notes)
സഭാപ്രസംഗി 2:5
ഞാന്‍ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയില്‍ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.(Add Ref)|(Add Notes)
സഭാപ്രസംഗി 2:6
വൃക്ഷം വെച്ചുപിടിപ്പിച്ചിരുന്ന തോപ്പു നനെപ്പാന്‍ കുളങ്ങളും കുഴിപ്പിച്ചു.(Add Ref)|(Add Notes)
സഭാപ്രസംഗി 2:7
ഞാന്‍ ദാസന്മാരെയും ദാസിമാരെയും വിലെക്കു വാങ്ങി; വീട്ടില്‍ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമില്‍ എനിക്കുമുമ്പു ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്തു എനിക്കുണ്ടായിരുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 2:8
ഞാന്‍ വെള്ളിയും പൊന്നും രാജാക്കന്മാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.(Add Ref)|(Add Notes)
സഭാപ്രസംഗി 2:9
ഇങ്ങനെ ഞാന്‍ , എനിക്കുമുമ്പു യെരൂശലേമില്‍ ഉണ്ടായിരുന്നു എല്ലാവരിലും മഹാനായിത്തീര്‍ന്നു അഭിവൃദ്ധി പ്രാപിച്ചു; ജ്ഞാനവും എന്നില്‍ ഉറെച്ചുനിന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 2:10
എന്‍റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാന്‍ അതിന്നു നിഷേധിച്ചില്ല; എന്‍റെ ഹൃദയത്തിന്നു ഒരു സന്തോഷവും വിലക്കിയില്ല; എന്‍റെ സകലപ്രയത്നവും നിമിത്തം എന്‍റെ ഹൃദയം സന്തോഷിച്ചു; എന്‍റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നേ.(Add Ref)|(Add Notes)
സഭാപ്രസംഗി 2:11
ഞാന്‍ എന്‍റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാന്‍ ചെയ്‍വാന്‍ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്‍റെ കീഴില്‍ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.(Add Ref)|(Add Notes)
സഭാപ്രസംഗി 2:12
ഞാന്‍ ജ്ഞാനവും ഭ്രാന്തും ഭോഷത്വവും നോക്കുവാന്‍ തിരിഞ്ഞു; രാജാവിന്‍റെ ശേഷം വരുന്ന മനുഷ്യന്‍ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നേ.(Add Ref)|(Add Notes)
സഭാപ്രസംഗി 2:13
വെളിച്ചം[50] ഇരുളിനെക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്വത്തെക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാന്‍ കണ്ടു.(Add Ref)|(Add Notes)
സഭാപ്രസംഗി 2:14
ജ്ഞാനിക്കു തലയില്‍ കണ്ണുണ്ടു; ഭോഷന്‍ ഇരുട്ടില്‍ നടക്കുന്നു; എന്നാല്‍ അവര്‍ക്കും എല്ലാവര്‍ക്കും ഗതി ഒന്നു തന്നേ എന്നു ഞാന്‍ ഗ്രഹിച്ചു.(Add Ref)|(Add Notes)
സഭാപ്രസംഗി 2:15
ആകയാല്‍ ഞാന്‍ എന്നോടു: ഭോഷന്നും എനിക്കും ഗതി ഒന്നു തന്നേ; പിന്നെ ഞാന്‍ എന്തിന്നു അധികം ജ്ഞാനം സമ്പാദിക്കുന്നു എന്നു പറഞ്ഞു. ഇതും മായയത്രേ എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു.(Add Ref)|(Add Notes)
സഭാപ്രസംഗി 2:16
ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓര്‍മ്മയില്ല; വരുംകാലത്തും അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷന്‍ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;(Add Ref)|(Add Notes)
സഭാപ്രസംഗി 2:17
അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാന്‍ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.(Add Ref)|(Add Notes)
സഭാപ്രസംഗി 2:18
സൂര്യന്നു കീഴെ ഞാന്‍ പ്രയത്നിച്ച പ്രയത്നം ഒക്കെയും ഞാന്‍ വെറുത്തു; എന്‍റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാന്‍ അതു വെച്ചേക്കേണ്ടിവരുമല്ലോ.(Add Ref)|(Add Notes)
സഭാപ്രസംഗി 2:19
അവന്‍ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആര്‍ക്കറിയാം? എന്തായാലും ഞാന്‍ സൂര്യന്നു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്നഫലത്തിന്മേലും അവന്‍ അധികാരം പ്രാപിക്കും. അതും മായ അത്രേ.(Add Ref)|(Add Notes)
സഭാപ്രസംഗി 2:20
ആകയാല്‍ സൂര്യന്നു കീഴെ പ്രയത്നിച്ച സര്‍വ്വപ്രയത്നത്തെക്കുറിച്ചും ഞാന്‍ എന്‍റെ ഹൃദയത്തെ നിരാശപ്പെടുത്തുവാന്‍ തുടങ്ങി.(Add Ref)|(Add Notes)
സഭാപ്രസംഗി 2:21
ഒരുത്തന്‍ ജ്ഞാനത്തോടും അറിവോടും സാമര്‍ത്ഥ്യത്തോടുംകൂടെ പ്രയത്നിക്കുന്നു; എങ്കിലും അതില്‍ പ്രയത്നിക്കാത്ത ഒരുത്തന്നു അവന്‍ അതിനെ അവകാശമായി വെച്ചേക്കേണ്ടിവരുന്നു; അതും മായയും വലിയ തിന്മയും അത്രേ.(Add Ref)|(Add Notes)
സഭാപ്രസംഗി 2:22
സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?(Add Ref)|(Add Notes)
സഭാപ്രസംഗി 2:23
അവന്‍റെ നാളുകള്‍ ഒക്കെയും ദുഃഖകരവും അവന്‍റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്‍റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല; അതും മായ അത്രേ.(Add Ref)|(Add Notes)
സഭാപ്രസംഗി 2:24
തിന്നു കുടിച്ചു തന്‍റെ പ്രയത്നത്താല്‍ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്‍റെ കയ്യില്‍നിന്നുള്ളതു എന്നു ഞാന്‍ കണ്ടു.(Add Ref)|(Add Notes)
സഭാപ്രസംഗി 2:25
അവന്‍ നല്കീട്ടല്ലാതെ ആര്‍ ഭക്ഷിക്കും ആര്‍ അനുഭവിക്കും?(Add Ref)|(Add Notes)
സഭാപ്രസംഗി 2:26
തനിക്കു പ്രസാദമുള്ള മനുഷ്യന്നു അവന്‍ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന്നു അനുഭവമാകുവാന്‍ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്‍വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.(Add Ref)|(Add Notes)