📚 എല്ലാ പുസ്തകങ്ങളും

📖 സഭാപ്രസംഗി : അധ്യായം 8

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സഭാപ്രസംഗി : അധ്യായം 8 >>

സഭാപ്രസംഗി 8:1
ജ്ഞാനിക്കു തുല്യനായിട്ടു ആരുള്ളു? കാര്യത്തിന്‍റെ പൊരുള്‍ അറിയുന്നവര്‍ ആര്‍ ? മനുഷ്യന്‍റെ ജ്ഞാനം അവന്‍റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്‍റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 8:2
ദൈവസന്നിധിയില്‍ ചെയ്ത സത്യം ഓര്‍ത്തിട്ടു രാജാവിന്‍റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 8:3
നീ അവന്‍റെ സന്നിധി വിട്ടുപോകുവാന്‍ ബദ്ധപ്പെടരുതു; ഒരു ദുഷ്കാര്യത്തിലും ഇടപെടരുതു; അവന്‍ തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.(Add Ref)|(Add Notes)
സഭാപ്രസംഗി 8:4
രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആര്‍ ചോദിക്കും?(Add Ref)|(Add Notes)
സഭാപ്രസംഗി 8:5
കല്പന പ്രമാണിക്കുന്നവന്നു ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 8:6
സകല കാര്യത്തിന്നും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്‍റെ അരിഷ്ടത അവന്നു ഭാരമായിരിക്കുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 8:7
സംഭവിപ്പാനിരിക്കുന്നതു അവന്‍ അറിയുന്നില്ലല്ലോ; അതു എങ്ങനെ സംഭവിക്കും എന്നു അവനോടു ആര്‍ അറിയിക്കും?(Add Ref)|(Add Notes)
സഭാപ്രസംഗി 8:8
ആത്മാവിനെ തടുപ്പാന്‍ ആത്മാവിന്മേല്‍ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണ ദിവസത്തിന്മേല്‍ അധികാരമുള്ളവനുമില്ല; യുദ്ധത്തില്‍ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.(Add Ref)|(Add Notes)
സഭാപ്രസംഗി 8:9
ഇതൊക്കെയും ഞാന്‍ കണ്ടു; മനുഷ്യന്നു മനുഷ്യന്‍റെ മേല്‍ അവന്‍റെ ദോഷത്തിന്നായി അധികാരമുള്ള കാലത്തു സൂര്യന്നു കീഴെ നടക്കുന്ന സകലപ്രവൃത്തിയിലും ഞാന്‍ ദൃഷ്ടിവെച്ചു ദുഷ്ടന്മാര്‍ അടക്കം ചെയ്യപ്പെട്ടു വിശ്രാമം പ്രാപിക്കുന്നതും(Add Ref)|(Add Notes)
സഭാപ്രസംഗി 8:10
നേര്‍ പ്രവര്‍ത്തിച്ചവര്‍ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരികയും പട്ടണത്തില്‍ മറക്കപ്പെടുകയും ചെയ്തിരിക്കുന്നതും ഞാന്‍ കണ്ടു; അതും മായ അത്രേ.(Add Ref)|(Add Notes)
സഭാപ്രസംഗി 8:11
ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തല്‍ക്ഷണം നടക്കായ്കകൊണ്ടു മനുഷ്യര്‍ ദോഷം ചെയ്‍വാന്‍ ധൈര്യപ്പെടുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 8:12
പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീര്‍ഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാര്‍ക്കും നന്മ വരുമെന്നു ഞാന്‍ നിശ്ചയമായി അറിയുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 8:13
എന്നാല്‍ ദുഷ്ടന്നു നന്മ വരികയില്ല; അവന്‍ ദൈവത്തെ ഭയപ്പെടായ്കയാല്‍ നിഴല്‍പോലെ അവന്‍റെ ആയുസ്സു ദീര്‍ഘമാകയില്ല.(Add Ref)|(Add Notes)
സഭാപ്രസംഗി 8:14
ഭൂമിയില്‍ നടക്കുന്ന ഒരുമായ ഉണ്ടു: നീതിമാന്മാര്‍ക്കും ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാര്‍ക്കും നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ അത്രേ എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
സഭാപ്രസംഗി 8:15
ആകയാല്‍ ഞാന്‍ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്‍റെ കീഴില്‍ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്‍റെ കീഴില്‍ അവന്നു നലകുന്ന ആയുഷ്കാലത്തു അവന്‍റെ പ്രയത്നത്തില്‍ അവനോടുകൂടെ നിലനില്ക്കുന്നതു ഇതുമാത്രമേയുള്ളു.(Add Ref)|(Add Notes)
സഭാപ്രസംഗി 8:16
ഭൂമിയില്‍ നടക്കുന്ന കാര്യം കാണ്മാനും -- മനുഷ്യന്നു രാവും പകലും കണ്ണില്‍ ഉറക്കം വരുന്നില്ലല്ലോ -- ജ്ഞാനം ഗ്രഹിപ്പാനും ഞാന്‍ മനസ്സുവെച്ചപ്പോള്‍(Add Ref)|(Add Notes)
സഭാപ്രസംഗി 8:17
സൂര്യന്‍റെ കീഴില്‍ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാന്‍ മനുഷ്യന്നു കഴിവില്ല എന്നിങ്ങനെ ഞാന്‍ ദൈവത്തിന്‍റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യന്‍ എത്ര പ്രയാസപ്പെട്ടു അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നേയും അതിനെ ഗ്രഹിപ്പാന്‍ നിരൂപിച്ചാല്‍ അവന്നു സാധിക്കയില്ല.(Add Ref)|(Add Notes)