📚 എല്ലാ പുസ്തകങ്ങളും

📖 സഭാപ്രസംഗി : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സഭാപ്രസംഗി : അധ്യായം 6 >>

സഭാപ്രസംഗി 6:1
സൂര്യന്നു കീഴെ ഞാന്‍ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ടു; അതു മനുഷ്യര്‍ക്കും ഭാരമുള്ളതാകുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 6:2
ദൈവം ഒരു മനുഷ്യന്നു ധനവും ഐശ്വര്യവും മാനവും നലകുന്നു; അവന്‍ ആഗ്രഹിക്കുന്നതിന്നു ഒന്നിന്നും അവന്നു കുറവില്ല; എങ്കിലും അതു അനുഭവിപ്പാന്‍ ദൈവം അവന്നു അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അതു അനുഭവിക്കുന്നതു; അതു മായയും വല്ലാത്ത വ്യാധിയും തന്നേ.(Add Ref)|(Add Notes)
സഭാപ്രസംഗി 6:3
ഒരു മനുഷ്യന്‍ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീര്‍ഘായുസ്സായിരിക്കയും ചെയ്തിട്ടും അവന്‍ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്ക്കാരം പ്രാപിക്കാതെയും പോയാല്‍ ഗര്‍ഭം അലസിപ്പോയ പിണ്ഡം അവനെക്കാള്‍ നന്നു എന്നു ഞാന്‍ പറയുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 6:4
അതു മായയില്‍ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അതിന്‍റെ പേ‍ര്‍ അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 6:5
സൂര്യനെ അതു കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല; മറ്റേവനെക്കാള്‍ അധികം വിശ്രാമം അതിന്നുണ്ടു.(Add Ref)|(Add Notes)
സഭാപ്രസംഗി 6:6
അവന്‍ ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കില്‍ എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നതു?(Add Ref)|(Add Notes)
സഭാപ്രസംഗി 6:7
മനുഷ്യന്‍റെ പ്രയത്നമൊക്കെയും അവന്‍റെ വായക്കുവേണ്ടിയാകുന്നു; എങ്കിലും അവന്‍റെ കൊതിക്കു മതിവരുന്നില്ല.(Add Ref)|(Add Notes)
സഭാപ്രസംഗി 6:8
മൂഢനെക്കാള്‍ ജ്ഞാനിക്കു എന്തു വിശേഷതയുള്ളു? പരിജ്ഞാനമുള്ള സാധുവിന്നു ജീവനുള്ളവരുടെ മുമ്പില്‍ നടക്കുന്നതില്‍ എന്തു വിശേഷതയുള്ളു?(Add Ref)|(Add Notes)
സഭാപ്രസംഗി 6:9
അഭിലാഷത്തിന്‍റെ സഞ്ചാരത്തെക്കാള്‍ കണ്ണിന്‍റെ നോട്ടം നല്ലതു; അതും മായയും വൃഥാപ്രയത്നവും അത്രേ.(Add Ref)|(Add Notes)
സഭാപ്രസംഗി 6:10
ഒരുത്തന്‍ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേ‍ര്‍ വിളിച്ചിരിക്കുന്നു; മനുഷ്യന്‍ എന്താകും എന്നു വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിപ്പാന്‍ അവന്നു കഴിവില്ല.(Add Ref)|(Add Notes)
സഭാപ്രസംഗി 6:11
മായയെ വര്‍ദ്ധിപ്പിക്കുന്ന വാക്കു പെരുക്കിയാലും മനുഷ്യന്നു എന്തു ലാഭം?(Add Ref)|(Add Notes)
സഭാപ്രസംഗി 6:12
മനുഷ്യന്‍റെ ജീവിതകാലത്തു, അവന്‍ നിഴല്‍ പോലെ കഴിച്ചുകൂട്ടുന്ന വ്യര്‍ത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന്നു എന്താകുന്നു നല്ലതു എന്നു ആര്‍ക്കറിയാം? അവന്‍റെ ശേഷം സൂര്യന്നു കീഴെ എന്തു സംഭവിക്കും എന്നു മനുഷ്യനോടു ആര്‍ അറിയിക്കും?(Add Ref)|(Add Notes)