📚 എല്ലാ പുസ്തകങ്ങളും

📖 സഭാപ്രസംഗി : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സഭാപ്രസംഗി : അധ്യായം 11 >>

സഭാപ്രസംഗി 11:1
നിന്‍റെ അപ്പത്തെ വെള്ളത്തിന്മേല്‍ എറിക; ഏറിയനാള്‍ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും;(Add Ref)|(Add Notes)
സഭാപ്രസംഗി 11:2
ഒരു ഓഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊള്‍ക; ഭൂമിയില്‍ എന്തു അനര്‍ത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.(Add Ref)|(Add Notes)
സഭാപ്രസംഗി 11:3
മേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാല്‍ ഭൂമിയില്‍ പെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാല്‍ വീണെടത്തു തന്നേ കിടക്കും.(Add Ref)|(Add Notes)
സഭാപ്രസംഗി 11:4
കാറ്റിനെ വിചാരിക്കുന്നവന്‍ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവന്‍ കൊയ്കയുമില്ല.(Add Ref)|(Add Notes)
സഭാപ്രസംഗി 11:5
കാറ്റിന്‍റെ ഗതി എങ്ങോട്ടെന്നും ഗര്‍ഭിണിയുടെ ഉദരത്തില്‍ അസ്ഥികള്‍ ഉരുവായ്‍വരുന്നതു എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തികളെ നീ അറിയുന്നില്ല.(Add Ref)|(Add Notes)
സഭാപ്രസംഗി 11:6
രാവിലേ നിന്‍റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്‍റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.(Add Ref)|(Add Notes)
സഭാപ്രസംഗി 11:7
വെളിച്ചം[50] മനോഹരവും സൂര്യനെ കാണുന്നതു കണ്ണിന്നു ഇമ്പവുമാകുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 11:8
മനുഷ്യന്‍ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കില്‍ അവന്‍ അതില്‍ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീര്‍ഘമായിരിക്കും എന്നും അവന്‍ ഓര്‍ത്തുകൊള്ളട്ടെ; വരുന്നതൊക്കെയും മായ അത്രേ.(Add Ref)|(Add Notes)
സഭാപ്രസംഗി 11:9
യൌവനക്കാരാ, നിന്‍റെ യൌവനത്തില്‍ സന്തോഷിക്ക; യൌവനകാലത്തില്‍ നിന്‍റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊള്‍ക; എന്നാല്‍ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.(Add Ref)|(Add Notes)
സഭാപ്രസംഗി 11:10
ആകയാല്‍ നിന്‍റെ ഹൃദയത്തില്‍നിന്നു വ്യസനം അകറ്റി, നിന്‍റെ ദേഹത്തില്‍നിന്നു തിന്മ നീക്കിക്കളക; ബാല്യവും യൌവനവും മായ അത്രേ.(Add Ref)|(Add Notes)