📚 എല്ലാ പുസ്തകങ്ങളും

📖 സഭാപ്രസംഗി : അധ്യായം 5

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സഭാപ്രസംഗി : അധ്യായം 5 >>

സഭാപ്രസംഗി 5:1
ദൈവാലയത്തിലേക്കു പോകുമ്പോള്‍ കാല്‍ സൂക്ഷിക്ക; മൂഢന്മാര്‍ യാഗം അര്‍പ്പിക്കുന്നതിനെക്കാള്‍ അടുത്തുചെന്നു കേള്‍ക്കുന്നതു നല്ലതു; പരിജ്ഞാനമില്ലായ്കയാലല്ലോ അവര്‍ ദോഷം ചെയ്യുന്നതു.(Add Ref)|(Add Notes)
സഭാപ്രസംഗി 5:2
അതിവേഗത്തില്‍ ഒന്നും പറയരുതു; ദൈവസന്നിധിയില്‍ ഒരു വാക്കു ഉച്ചരിപ്പാന്‍ നിന്‍റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വര്‍ഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാല്‍ നിന്‍റെ വാക്കു ചുരുക്കുമായിരിക്കട്ടെ.(Add Ref)|(Add Notes)
സഭാപ്രസംഗി 5:3
കഷ്ടപ്പാടിന്‍റെ ആധിക്യംകൊണ്ടു സ്വപ്നവും വാക്കുപെരുപ്പംകൊണ്ടു ഭോഷന്‍റെ ജല്പനവും ജനിക്കുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 5:4
ദൈവത്തിന്നു നേര്‍ച്ച നേര്‍ന്നാല്‍ കഴിപ്പാന്‍ താമസിക്കരുതു; മൂഢന്മാരില്‍ അവന്നു പ്രസാദമില്ല; നീ നേര്‍ന്നതു കഴിക്ക.(Add Ref)|(Add Notes)
സഭാപ്രസംഗി 5:5
നേര്‍ന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാള്‍ നേരാതെയിരിക്കുന്നതു നല്ലതു.(Add Ref)|(Add Notes)
സഭാപ്രസംഗി 5:6
നിന്‍റെ വായ് നിന്‍റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാല്‍ വന്നുപോയി എന്നു നീ ദൂതന്‍റെ സന്നിധിയില്‍ പറകയും അരുതു; ദൈവം നിന്‍റെ വാക്കുനിമിത്തം കോപിച്ചു നിന്‍റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നതു എന്തിനു?(Add Ref)|(Add Notes)
സഭാപ്രസംഗി 5:7
സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യര്‍ത്ഥത ഉണ്ടു; നീയോ ദൈവത്തെ ഭയപ്പെടുക.(Add Ref)|(Add Notes)
സഭാപ്രസംഗി 5:8
ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാല്‍ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവര്‍ക്കുംമീതെ അത്യുന്നതനും ജാഗരിക്കുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 5:9
കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവു ദേശത്തിന്നു എല്ലാറ്റിലും ഉപകാരമായിരിക്കും.(Add Ref)|(Add Notes)
സഭാപ്രസംഗി 5:10
ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായ അത്രേ.(Add Ref)|(Add Notes)
സഭാപ്രസംഗി 5:11
വസ്തുവക പെരുകുമ്പോള്‍ അതുകൊണ്ടു ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്‍റെ ഉടമസ്ഥന്നു കണ്ണു കൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?(Add Ref)|(Add Notes)
സഭാപ്രസംഗി 5:12
വേലചെയ്യുന്ന മനുഷ്യന്‍ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്‍റെ ഉറക്കം സുഖകരമാകുന്നു; ധനവാന്‍റെ സമൃദ്ധിയോ അവനെ ഉറങ്ങുവാന്‍ സമ്മതിക്കുന്നില്ല.(Add Ref)|(Add Notes)
സഭാപ്രസംഗി 5:13
സൂര്യന്നുകീഴെ ഞാന്‍ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥന്‍ തനിക്കു അനര്‍ത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.(Add Ref)|(Add Notes)
സഭാപ്രസംഗി 5:14
ആ സമ്പത്തു നിര്‍ഭാഗ്യവശാല്‍ നശിച്ചു പോകുന്നു; അവന്നു ഒരു മകന്‍ ജനിച്ചാല്‍ അവന്‍റെ കയ്യില്‍ ഒന്നും ഉണ്ടാകയില്ല.(Add Ref)|(Add Notes)
സഭാപ്രസംഗി 5:15
അവന്‍ അമ്മയുടെ ഗര്‍ഭത്തില്‍നിന്നു പുറപ്പെട്ടുവന്നതു പോലെ നഗ്നനായി തന്നേ മടങ്ങിപ്പോകും; തന്‍റെ പ്രയത്നത്തിന്‍റെ ഫലമായിട്ടു അവന്‍ കയ്യില്‍ ഒരു വസ്തുവും കൊണ്ടുപോകയില്ല.(Add Ref)|(Add Notes)
സഭാപ്രസംഗി 5:16
അതും ഒരു വല്ലാത്ത തിന്മ തന്നേ; അവന്‍ വന്നതുപോലെ തന്നേ പോകുന്നു; അവന്‍റെ വൃാഥപ്രയത്നത്താല്‍ അവന്നു എന്തു പ്രയോജനം?(Add Ref)|(Add Notes)
സഭാപ്രസംഗി 5:17
അവന്‍റെ ജീവകാലം ഒക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 5:18
ഞാന്‍ ശുഭവും ഭംഗിയുമായി കണ്ടതു: ദൈവം ഒരുത്തന്നു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവന്‍ തിന്നുകുടിച്ചു സൂര്യന്നു കീഴെ താന്‍ പ്രയത്നിക്കുന്ന തന്‍റെ സകല പ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നേ; അതല്ലോ അവന്‍റെ ഓഹരി.(Add Ref)|(Add Notes)
സഭാപ്രസംഗി 5:19
ദൈവം ധനവും ഐശ്വര്യവും അതു അനുഭവിച്ചു തന്‍റെ ഓഹരി ലഭിച്ചു തന്‍റെ പ്രയത്നത്തില്‍ സന്തോഷിപ്പാന്‍ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യന്നും അതു ദൈവത്തിന്‍റെ ദാനം തന്നേ.(Add Ref)|(Add Notes)
സഭാപ്രസംഗി 5:20
ദൈവം അവന്നു ഹൃദയസന്തോഷം അരുളുന്നതുകൊണ്ടു അവന്‍ തന്‍റെ ആയുഷ്കാലം ഏറെ ഓര്‍ക്കുംകയില്ല.(Add Ref)|(Add Notes)