📚 എല്ലാ പുസ്തകങ്ങളും

📖 സഭാപ്രസംഗി : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സഭാപ്രസംഗി : അധ്യായം 3 >>

സഭാപ്രസംഗി 3:1
എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിന്‍ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.(Add Ref)|(Add Notes)
സഭാപ്രസംഗി 3:2
ജനിപ്പാന്‍ ഒരു കാലം, മരിപ്പാന്‍ ഒരു കാലം; നടുവാന്‍ ഒരു കാലം, നട്ടതു പറിപ്പാന്‍ ഒരു കാലം; കൊല്ലുവാന്‍ ഒരു കാലം, സൌഖ്യമാക്കുവാന്‍ ഒരു കാലം;(Add Ref)|(Add Notes)
സഭാപ്രസംഗി 3:3
ഇടിച്ചുകളവാന്‍ ഒരു കാലം, പണിവാന്‍ ഒരുകാലം,(Add Ref)|(Add Notes)
സഭാപ്രസംഗി 3:4
കരവാന്‍ ഒരു കാലം ചിരിപ്പാന്‍ ഒരുകാലം; വിലപിപ്പാന്‍ ഒരു കാലം, നൃത്തം ചെയ്‍വാന്‍ ഒരു കാലം;(Add Ref)|(Add Notes)
സഭാപ്രസംഗി 3:5
കല്ലു പെറുക്കിക്കളവാന്‍ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാന്‍ ഒരു കാലം; ആലിംഗനം ചെയ്‍വാന്‍ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാന്‍ ഒരു കാലം;(Add Ref)|(Add Notes)
സഭാപ്രസംഗി 3:6
സമ്പാദിപ്പാന്‍ ഒരു കാലം, നഷ്ടമാവാന്‍ ഒരു കാലം; സൂക്ഷിച്ചുവെപ്പാന്‍ ഒരു കാലം, എറിഞ്ഞുകളവാന്‍ ഒരു കാലം;(Add Ref)|(Add Notes)
സഭാപ്രസംഗി 3:7
കീറുവാന്‍ ഒരു കാലം, തുന്നുവാന്‍ ഒരു കാലം; മിണ്ടാതിരിപ്പാന്‍ ഒരു കാലം, സംസാരിപ്പാന്‍ ഒരു കാലം;(Add Ref)|(Add Notes)
സഭാപ്രസംഗി 3:8
സ്നേഹിപ്പാന്‍ ഒരു കാലം, ദ്വേഷിപ്പാന്‍ ഒരു കാലം; യുദ്ധത്തിന്നു ഒരു കാലവും സമാധാനത്തിന്നു ഒരു കാലവും ഉണ്ടു.(Add Ref)|(Add Notes)
സഭാപ്രസംഗി 3:9
പ്രയത്നിക്കുന്നവന്നു തന്‍റെ പ്രയത്നംകൊണ്ടു എന്തു ലാഭം?(Add Ref)|(Add Notes)
സഭാപ്രസംഗി 3:10
ദൈവം മനുഷ്യര്‍ക്കും കഷ്ടപ്പെടുവാന്‍ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാന്‍ കണ്ടിട്ടുണ്ടു.(Add Ref)|(Add Notes)
സഭാപ്രസംഗി 3:11
അവന്‍ സകലവും അതതിന്‍റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തില്‍ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാന്‍ അവര്‍ക്കും കഴിവില്ല.(Add Ref)|(Add Notes)
സഭാപ്രസംഗി 3:12
ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യര്‍ക്കും ഇല്ല എന്നു ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 3:13
ഏതു മനുഷ്യനും തിന്നുകുടിച്ചു തന്‍റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്‍റെ ദാനം ആകുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 3:14
ദൈവം പ്രവര്‍ത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാന്‍ അറിയുന്നു; അതിനോടു ഒന്നും കൂട്ടുവാനും അതില്‍നിന്നു ഒന്നും കുറെപ്പാനും കഴിയുന്നതല്ല; മനുഷ്യര്‍ തന്നെ ഭയപ്പെടേണ്ടതിന്നു ദൈവം അതു ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 3:15
ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പു ഉണ്ടായിരുന്നതു തന്നേ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 3:16
പിന്നെയും ഞാന്‍ സൂര്യന്നു കീഴെ ന്യായത്തിന്‍റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു.(Add Ref)|(Add Notes)
സഭാപ്രസംഗി 3:17
ഞാ൯ എന്‍റെ മനസ്സില്‍ : ദൈവം നീതിമാനെയും ദുഷ്ട്നെയും വിധിക്കും; സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.(Add Ref)|(Add Notes)
സഭാപ്രസംഗി 3:18
പിന്നെയും ഞാന്‍ മനസ്സില്‍ വിചാരിച്ചതു: ഇതു മനുഷ്യര്‍നിമിത്തമത്രേ; ദൈവം അവരെ ശോധന കഴിക്കേണ്ടതിന്നും തങ്ങള്‍ മൃഗങ്ങള്‍ മാത്രം എന്നു അവര്‍ കാണേണ്ടതിന്നും തന്നേ.(Add Ref)|(Add Notes)
സഭാപ്രസംഗി 3:19
മനുഷ്യര്‍ക്കും ഭവിക്കുന്നതു മൃഗങ്ങള്‍ക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാള്‍ വിശേഷതയില്ല; സകലവും മായയല്ലോ.(Add Ref)|(Add Notes)
സഭാപ്രസംഗി 3:20
എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയില്‍ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.(Add Ref)|(Add Notes)
സഭാപ്രസംഗി 3:21
മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആര്‍ക്കറിയാം?(Add Ref)|(Add Notes)
സഭാപ്രസംഗി 3:22
അതുകൊണ്ടു മനുഷ്യന്‍ തന്‍റെ പ്രവൃത്തികളില്‍ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നുഞാന്‍ കണ്ടു; അതു തന്നേ അവന്‍റെ ഓഹരി; തന്‍റെ ശേഷം ഉണ്ടാവാനിരിക്കുന്നതു കാണ്മാന്‍ ആര്‍ അവനെ മടക്കിവരുത്തും?(Add Ref)|(Add Notes)