ലൂക്കൊസ് 1:1
ശ്രീമാനായ തെയോഫിലോസേ, ആദി മുതല്‍ കണ്ട സാക്ഷികളും വചനത്തിന്‍റെ ശുശ്രൂഷകന്മാരുമായവര്‍ നമ്മെ ഭരമേല്പിച്ചതുപോലെ,(Add Ref)|(Add Notes)
ലൂക്കൊസ് 1:2
നമ്മുടെ ഇടയില്‍ പൂര്‍ണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ടു,(Add Ref)|(Add Notes)
ലൂക്കൊസ് 1:3
നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു(Add Ref)|(Add Notes)
ലൂക്കൊസ് 1:4
അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതല്‍ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:5
യെഹൂദ്യരാജാവായ ഹെരോദാവിന്‍റെ കാലത്തു അബീയാക്ക്കുറില്‍ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതന്‍ ഉണ്ടായിരുന്നു; അവന്‍റെ ഭാര്യ അഹരോന്‍റെ പുത്രിമാരില്‍ ഒരുത്തി ആയിരുന്നു; അവള്‍ക്കു എലീശബെത്ത് എന്നു പേര്‍ .(Add Ref)|(Add Notes)
ലൂക്കൊസ് 1:6
ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്‍റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:7
എലീശബെത്ത് മച്ചിയാകകൊണ്ടു അവര്‍ക്കും സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:8
അവന്‍ ക്കുറിന്‍റെ ക്രമപ്രകാരം ദൈവസന്നിധിയില്‍ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോള്‍ :(Add Ref)|(Add Notes)
ലൂക്കൊസ് 1:9
പൌരോഹിത്യമര്യാദപ്രകാരം കര്‍ത്താവിന്‍റെ മന്ദിരത്തില്‍ ചെന്നു ധൂപം കാട്ടുവാന്‍ അവന്നു നറുക്കു വന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:10
ധൂപം കാട്ടുന്ന നാഴികയില്‍ ജനസമൂഹം ഒക്കെയും പുറത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:11
അപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ ധൂപപീഠത്തിന്‍റെ വലത്തു ഭാഗത്തു നില്‍ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.(Add Ref)|(Add Notes)
ലൂക്കൊസ് 1:12
സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.(Add Ref)|(Add Notes)
ലൂക്കൊസ് 1:13
ദൂതന്‍ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്‍റെ പ്രാര്‍ത്ഥനെക്കു ഉത്തരമായി: നിന്‍റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാന്‍ എന്നു പേര്‍ ഇടേണം.(Add Ref)|(Add Notes)
ലൂക്കൊസ് 1:14
നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്‍റെ ജനനത്തിങ്കല്‍ പലരും സന്തോഷിക്കും.(Add Ref)|(Add Notes)
ലൂക്കൊസ് 1:15
അവന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വലിയവന്‍ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗര്‍ഭത്തില്‍വെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.(Add Ref)|(Add Notes)
ലൂക്കൊസ് 1:16
അവന്‍ യിസ്രായേല്‍മക്കളില്‍ പലരെയും അവരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുത്തും.(Add Ref)|(Add Notes)
ലൂക്കൊസ് 1:17
അവന്‍ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കര്‍ത്താവിന്നുവേണ്ടി ഒരുക്കുവാന്‍ അവന്നു മുമ്പായി ഏലീയാവിന്‍റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.(Add Ref)|(Add Notes)
ലൂക്കൊസ് 1:18
സെഖര്യാവു ദൂതനോടു; ഇതു ഞാന്‍ എന്തൊന്നിനാല്‍ അറിയും? ഞാന്‍ വൃദ്ധനും എന്‍റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 1:19
ദൂതന്‍ അവനോടു: ഞാന്‍ ദൈവസന്നിധിയില്‍ നിലക്കുന്ന ഗബ്രിയേല്‍ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വര്‍ത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:20
തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്‍റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 1:21
ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവന്‍ മന്ദിരത്തില്‍ താമസിച്ചതിനാല്‍ ആശ്ചര്യപെട്ടു.(Add Ref)|(Add Notes)
ലൂക്കൊസ് 1:22
അവന്‍ പുറത്തു വന്നാറെ അവരോടു സംസാരിപ്പാന്‍ കഴിഞ്ഞില്ല; അതിനാല്‍ അവന്‍ മന്ദിരത്തില്‍ ഒരു ദര്‍ശനം കണ്ടു എന്നു അവര്‍ അറിഞ്ഞു; അവന്‍ അവര്‍ക്കും ആഗ്യം കാട്ടി ഊമനായി പാര്‍ത്തു.(Add Ref)|(Add Notes)
ലൂക്കൊസ് 1:23
അവന്‍റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവന്‍ വീട്ടിലേക്കു പോയി.(Add Ref)|(Add Notes)
ലൂക്കൊസ് 1:24
ആ നാളുകള്‍ കഴിഞ്ഞിട്ടു അവന്‍റെ ഭാര്യ എലീശബെത്ത് ഗര്‍ഭം ധരിച്ചു:(Add Ref)|(Add Notes)
ലൂക്കൊസ് 1:25
മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാന്‍ കര്‍ത്താവു എന്നെ കടാക്ഷിച്ച നാളില്‍ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാര്‍ത്തു.(Add Ref)|(Add Notes)
ലൂക്കൊസ് 1:26
ആറാം മാസത്തില്‍ ദൈവം ഗബ്രീയേല്‍ദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തില്‍ ,(Add Ref)|(Add Notes)
ലൂക്കൊസ് 1:27
ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കല്‍ അയച്ചു; ആ കന്യകയുടെ പേര്‍ മറിയ എന്നു ആയിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:28
ദൂതന്‍ അവളുടെ അടുക്കല്‍ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കര്‍ത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 1:29
അവള്‍ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 1:30
ദൂതന്‍ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 1:31
നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേര്‍ വിളിക്കേണം.(Add Ref)|(Add Notes)
ലൂക്കൊസ് 1:32
അവന്‍ വലിയവന്‍ ആകും; അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവന്നു കൊടുക്കും(Add Ref)|(Add Notes)
ലൂക്കൊസ് 1:33
അവന്‍ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്‍റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 1:34
മറിയ ദൂതനോടു: ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 1:35
അതിന്നു ദൂതന്‍ : പരിശുദ്ധാത്മാവു നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ നിഴലിടും; ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.(Add Ref)|(Add Notes)
ലൂക്കൊസ് 1:36
നിന്‍റെ ചാര്‍ച്ചക്കാരത്തി എലീശബെത്തും വാര്‍ദ്ധക്യത്തില്‍ ഒരു മകനെ ഗര്‍ഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവള്‍ക്കു ഇതു ആറാം മാസം.(Add Ref)|(Add Notes)
ലൂക്കൊസ് 1:37
ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 1:38
അതിന്നു മറിയ: ഇതാ, ഞാന്‍ കര്‍ത്താവിന്‍റെ ദാസി; നിന്‍റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതന്‍ അവളെ വിട്ടുപോയി.(Add Ref)|(Add Notes)
ലൂക്കൊസ് 1:39
ആ നാളുകളില്‍ മറിയ എഴുന്നേറ്റു മല നാട്ടില്‍ ഒരു യെഹൂദ്യപട്ടണത്തില്‍ ബദ്ധപ്പെട്ടു ചെന്നു,(Add Ref)|(Add Notes)
ലൂക്കൊസ് 1:40
സെഖര്യാവിന്‍റെ വീട്ടില്‍ എത്തി എലീശബെത്തിനെ വന്ദിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 1:41
മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോള്‍ പിള്ള അവളുടെ ഗര്‍ഭത്തില്‍ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,(Add Ref)|(Add Notes)
ലൂക്കൊസ് 1:42
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതു: സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍ : നിന്‍റെ ഗര്‍ഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു:(Add Ref)|(Add Notes)
ലൂക്കൊസ് 1:43
എന്‍റെ കര്‍ത്താവിന്‍റെ മാതാവു എന്‍റെ അടുക്കല്‍ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.(Add Ref)|(Add Notes)
ലൂക്കൊസ് 1:44
നിന്‍റെ വന്ദനസ്വരം എന്‍റെ ചെവിയില്‍ വീണപ്പോള്‍ പിള്ള എന്‍റെ ഗര്‍ഭത്തില്‍ ആനന്ദം കൊണ്ടു തുള്ളി.(Add Ref)|(Add Notes)
ലൂക്കൊസ് 1:45
കര്‍ത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി.(Add Ref)|(Add Notes)
ലൂക്കൊസ് 1:46
അപ്പോള്‍ മറിയ പറഞ്ഞതു: “എന്‍റെ ഉള്ളം കര്‍ത്താവിനെ മഹിമപ്പെടുത്തുന്നു;(Add Ref)|(Add Notes)
ലൂക്കൊസ് 1:47
എന്‍റെ ആത്മാവു എന്‍റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:48
അവന്‍ തന്‍റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.(Add Ref)|(Add Notes)
ലൂക്കൊസ് 1:49
ശക്തനായവന്‍ എനിക്കു വലിയവ ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:50
അവനെ ഭയപ്പെടുന്നവര്‍ക്കും അവന്‍റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:51
തന്‍റെ ഭുജംകൊണ്ടു അവന്‍ ബലം പ്രവര്‍ത്തിച്ചു, ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:52
പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നു ഇറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:53
വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:54
നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്‍റെ സന്തതിക്കും എന്നേക്കും കരുണ ഓര്‍ക്കേണ്ടതിന്നു,(Add Ref)|(Add Notes)
ലൂക്കൊസ് 1:55
തന്‍റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”(Add Ref)|(Add Notes)
ലൂക്കൊസ് 1:56
മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാര്‍ത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.(Add Ref)|(Add Notes)
ലൂക്കൊസ് 1:57
എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോള്‍ അവള്‍ ഒരു മകനെ പ്രസവിച്ചു;(Add Ref)|(Add Notes)
ലൂക്കൊസ് 1:58
കര്‍ത്താവു അവള്‍ക്കു വലിയ കരുണ കാണിച്ചു എന്നു അയല്‍ക്കാരും ചാര്‍ച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 1:59
എട്ടാം നാളില്‍ അവര്‍ പൈതലിനെ പരിച്ഛേദന ചെയ്‍വാന്‍ വന്നു; അപ്പന്‍റെ പേര്‍ പോലെ അവന്നു സെഖര്യാവു എന്നു പേര്‍ വിളിപ്പാന്‍ ഭാവിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 1:60
അവന്‍റെ അമ്മയോ: അല്ല, അവന്നു യോഹന്നാന്‍ എന്നു പേരിടേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 1:61
അവര്‍ അവളോടു: നിന്‍റെ ചാര്‍ച്ചയില്‍ ഈ പേരുള്ളവര്‍ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 1:62
പിന്നെ അവന്നു എന്തു പേര്‍ വിളിപ്പാന്‍ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 1:63
അവന്‍ ഒരു എഴുത്തു പലക ചോദിച്ചു: അവന്‍റെ പേര്‍ യോഹന്നാന്‍ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.(Add Ref)|(Add Notes)
ലൂക്കൊസ് 1:64
ഉടനെ അവന്‍റെ വായും നാവും തുറന്നു, അവന്‍ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 1:65
ചുറ്റും പാര്‍ക്കുന്നവര്‍ക്കും എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടില്‍ എങ്ങും ഈ വാര്‍ത്ത ഒക്കെയും പരന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:66
കേട്ടവര്‍ എല്ലാവരും അതു ഹൃദയത്തില്‍ നിക്ഷേപിച്ചു: ഈ പൈതല്‍ എന്തു ആകും എന്നു പറഞ്ഞു; കര്‍ത്താവിന്‍റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:67
അവന്‍റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു:(Add Ref)|(Add Notes)
ലൂക്കൊസ് 1:68
“യിസ്രായേലിന്‍റെ ദൈവമായ കര്‍ത്താവു അനുഗ്രഹിക്കപ്പെട്ടവന്‍ . അവന്‍ തന്‍റെ ജനത്തെ സന്ദര്‍ശിച്ചു ഉദ്ധാരണം ചെയ്കയും(Add Ref)|(Add Notes)
ലൂക്കൊസ് 1:69
ആദിമുതല്‍ തന്‍റെ വിശുദ്ധപ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതുപോലെ(Add Ref)|(Add Notes)
ലൂക്കൊസ് 1:70
നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യില്‍ നിന്നും നമ്മെ രക്ഷിപ്പാന്‍(Add Ref)|(Add Notes)
ലൂക്കൊസ് 1:71
തന്‍റെ ദാസനായ ദാവീദിന്‍റെ ഗൃഹത്തില്‍ നമുക്കു രക്ഷയുടെ കൊമ്പു ഉയര്‍ത്തുകയും ചെയ്തിരിക്കുന്നതു,(Add Ref)|(Add Notes)
ലൂക്കൊസ് 1:72
നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവര്‍ത്തിക്കേണ്ടതിന്നും(Add Ref)|(Add Notes)
ലൂക്കൊസ് 1:73
നമ്മുടെ ശത്രുക്കളുടെ കയ്യില്‍ നിന്നു രക്ഷിക്കപ്പെട്ടു(Add Ref)|(Add Notes)
ലൂക്കൊസ് 1:74
നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന്‍ നമുക്കു കൃപ നലകുമെന്നു(Add Ref)|(Add Notes)
ലൂക്കൊസ് 1:75
അവന്‍ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്‍റെ വിശുദ്ധ നിയമവും ഓര്‍ത്തതുകൊണ്ടും ആകുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 1:76
നീയോ പൈതലേ, അത്യുന്നതന്‍റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിന്‍റെ വഴി ഒരുക്കുവാനും(Add Ref)|(Add Notes)
ലൂക്കൊസ് 1:77
നമ്മുടെ ദൈവത്തിന്‍റെ ആര്‍ദ്രകരുണയാല്‍ അവന്‍റെ ജനത്തിന്നു പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.(Add Ref)|(Add Notes)
ലൂക്കൊസ് 1:78
ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്കും പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാര്‍ഗ്ഗത്തില്‍ നടത്തേണ്ടതിന്നു(Add Ref)|(Add Notes)
ലൂക്കൊസ് 1:79
ആ ആര്‍ദ്രകരുണയാല്‍ ഉയരത്തില്‍നിന്നു ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു.”(Add Ref)|(Add Notes)
ലൂക്കൊസ് 1:80
പൈതല്‍ വളര്‍ന്നു ആത്മാവില്‍ ബലപ്പെട്ടു; അവന്‍ യിസ്രായേലിന്നു തന്നെത്താന്‍ കാണിക്കും നാള്‍വരെ മരുഭൂമിയില്‍ ആയിരുന്നു.(Add Ref)|(Add Notes)