ലൂക്കൊസ് 5:1
അവന്‍ ഗന്നേസരെത്ത് തടാകത്തിന്‍റെ കരയില്‍ നിലക്കുമ്പോള്‍ പുരുഷാരം ദൈവവചനം കേള്‍ക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയില്‍(Add Ref)|(Add Notes)
ലൂക്കൊസ് 5:2
രണ്ടു പടകു കരെക്കു അടുത്തു നിലക്കുന്നതു അവന്‍ കണ്ടു; അവയില്‍ നിന്നു മീന്‍ പിടിക്കാര്‍ ഇറങ്ങി വല കഴുകുകയായിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 5:3
ആ പടകുകളില്‍ ശിമോന്നുള്ളതായ ഒന്നില്‍ അവന്‍ കയറി കരയില്‍ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകില്‍ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 5:4
സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ശിമോനോടു: ആഴത്തിലേക്കു നീക്കി മീമ്പിടിത്തത്തിന്നു വല ഇറക്കുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 5:5
അതിന്നു ശിമോന്‍ : നാഥാ, ഞങ്ങള്‍ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്‍റെ വാക്കിന്നു ഞാന്‍ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 5:6
അവര്‍ അങ്ങനെ ചെയ്തപ്പോള്‍ പെരുത്തു മീന്‍ കൂട്ടം അകപ്പെട്ടു വല കീറാറായി.(Add Ref)|(Add Notes)
ലൂക്കൊസ് 5:7
അവര്‍ മറ്റെ പടകിലുള്ള കൂട്ടാളികള്‍ വന്നു സഹായിപ്പാന്‍ അവരെ മാടിവിളിച്ചു. അവര്‍ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 5:8
ശിമോന്‍ പത്രൊസ് അതു കണ്ടിട്ടു യേശുവിന്‍റെ കാല്‍ക്കല്‍ വീണു: കര്‍ത്താവേ, ഞാന്‍ പാപിയായ മനുഷ്യന്‍ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞഞു.(Add Ref)|(Add Notes)
ലൂക്കൊസ് 5:9
അവര്‍ക്കും ഉണ്ടായ മീ൯പിടിത്തത്തില്‍ അവന്നു അവനോടു കൂടെയുള്ളവര്‍ക്കും എല്ലാവര്‍ക്കും സംഭ്രമം പിടിച്ചിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 5:10
ശിമോന്‍റെ കൂട്ടാളികളായ യാക്കോബ് യോഹന്നാന്‍ എന്ന സെബെദിമക്കള്‍ക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു: ഭയപ്പെടേണ്ടാ ഇന്നു മുതല്‍ നീ മനുഷ്യരെ പിടിക്കുന്നവന്‍ ആകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 5:11
പിന്നെ അവര്‍ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 5:12
അവന്‍ ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ കുഷ്ഠം നിറഞ്ഞോരു മനുഷ്യന്‍ യേശുവിനെ കണ്ടു കവിണ്ണു വീണു: കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു അവനോടു അപേക്ഷിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 5:13
യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി.(Add Ref)|(Add Notes)
ലൂക്കൊസ് 5:14
അവന്‍ അവനോടു: ഇതു ആരോടും പറയരുതു; എന്നാല്‍ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവര്‍ക്കും സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്‍റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അര്‍പ്പിക്ക എന്നു അവനോടു കല്പിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 5:15
എന്നാല്‍ അവനെക്കുറിച്ചുള്ള വര്‍ത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേള്‍ക്കേണ്ടതിന്നും കൂടി വന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 5:16
അവനോ നിര്‍ജ്ജനദേശത്തു വാങ്ങിപ്പോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 5:17
അവന്‍ ഒരു ദിവസം ഉപദേശിക്കുമ്പോള്‍ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തില്‍നിന്നും യെരൂശലേമില്‍നിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാന്‍ കര്‍ത്താവിന്‍റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 5:18
അപ്പോള്‍ ചില ആളുകള്‍ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയില്‍ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്‍റെ മുമ്പില്‍ വെപ്പാന്‍ ശ്രമിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 5:19
പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാന്‍ വഴി കാണാഞ്ഞിട്ടു പുരമേല്‍ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവില്‍ യേശുവിന്‍റെ മുമ്പില്‍ ഇറക്കിവെച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 5:20
അവരുടെ വിശ്വാസം കണ്ടിട്ടു. അവന്‍ : മനുഷ്യാ, നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 5:21
ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവന്‍ ആര്‍ ? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ചിന്തിച്ചുതുടങ്ങി.(Add Ref)|(Add Notes)
ലൂക്കൊസ് 5:22
യേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടു: നിങ്ങള്‍ ഹൃദയത്തില്‍ ചിന്തിക്കുന്നതു എന്തു?(Add Ref)|(Add Notes)
ലൂക്കൊസ് 5:23
നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 5:24
എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു - അവന്‍ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 5:25
ഉടനെ അവര്‍ കാണ്‍കെ അവന്‍ എഴുന്നേറ്റു, താന്‍ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി.(Add Ref)|(Add Notes)
ലൂക്കൊസ് 5:26
എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂര്‍വ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 5:27
അതിന്‍റെ ശേഷം അവന്‍ പുറപ്പെട്ടു, ലേവി എന്നു പേരുള്ളോരു ചുങ്കകാരന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു; എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 5:28
അവന്‍ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 5:29
ലേവി തന്‍റെ വീട്ടില്‍ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയില്‍ ഇരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 5:30
പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്‍റെ ശിഷ്യന്മാരോടു: നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു.(Add Ref)|(Add Notes)
ലൂക്കൊസ് 5:31
യേശു അവരോടു: ദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല;(Add Ref)|(Add Notes)
ലൂക്കൊസ് 5:32
ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാന്‍ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 5:33
അവര്‍ അവനോടു: യോഹന്നാന്‍റെ ശിഷ്യന്മാര്‍ കൂടക്കൂടെ ഉപവസിച്ചു പ്രാര്‍ത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്‍റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 5:34
യേശു അവരോടു: മണവാളന്‍ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോള്‍ അവരെ ഉപവാസം ചെയ്യിപ്പാന്‍ കഴിയുമോ?(Add Ref)|(Add Notes)
ലൂക്കൊസ് 5:35
മണവാളന്‍ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവര്‍ ഉപവസിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 5:36
ഒരു ഉപമയും അവരോടു പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേര്‍ത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.(Add Ref)|(Add Notes)
ലൂക്കൊസ് 5:37
ആരും പുതുവീഞ്ഞു പഴയതുരുത്തിയില്‍ പകരുമാറില്ല, പകര്‍ന്നാല്‍ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;(Add Ref)|(Add Notes)
ലൂക്കൊസ് 5:38
പുതുവീഞ്ഞു പുതിയതുരുത്തിയില്‍ അത്രേ പകര്‍ന്നുവെക്കേണ്ടതു.(Add Ref)|(Add Notes)
ലൂക്കൊസ് 5:39
പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.(Add Ref)|(Add Notes)