📚 എല്ലാ പുസ്തകങ്ങളും

📖 ലൂക്കൊസ് : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ലൂക്കൊസ് : അധ്യായം 11 >>

ലൂക്കൊസ് 11:1
അവന്‍ ഒരു സ്ഥലത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു; തീര്‍ന്നശേഷം ശിഷ്യന്മാരില്‍ ഒരുത്തന്‍ അവനോടു: കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 11:2
അവന്‍ അവരോടു പറഞ്ഞതു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ടിയതു: [സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്‍റെ രാജ്യം വരേണമേ; [നിന്‍റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;](Add Ref)|(Add Notes)
ലൂക്കൊസ് 11:3
ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.(Add Ref)|(Add Notes)
ലൂക്കൊസ് 11:4
ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങള്‍ക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയില്‍ കടത്തരുതേ: [ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ.](Add Ref)|(Add Notes)
ലൂക്കൊസ് 11:5
പിന്നെ അവന്‍ അവരോടു പറഞ്ഞതു: നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സ്നേഹതിന്‍ ഉണ്ടു എന്നിരിക്കട്ടെ; അവന്‍ അര്‍ദ്ധരാത്രിക്കു അവന്‍റെ അടുക്കല്‍ ചെന്നു: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം;(Add Ref)|(Add Notes)
ലൂക്കൊസ് 11:6
എന്‍റെ ഒരു സ്നേഹിതന്‍ വഴിയാത്രയില്‍ എന്‍റെ അടുക്കല്‍ വന്നു; അവന്നു വിളമ്പിക്കൊടുപ്പാന്‍ എന്‍റെ പക്കല്‍ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാല്‍ :(Add Ref)|(Add Notes)
ലൂക്കൊസ് 11:7
എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാന്‍ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും(Add Ref)|(Add Notes)
ലൂക്കൊസ് 11:8
അവന്‍ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവന്‍ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 11:9
യാചിപ്പിന്‍ , എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ , എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും.(Add Ref)|(Add Notes)
ലൂക്കൊസ് 11:10
യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 11:11
എന്നാല്‍ നിങ്ങളില്‍ ഒരു അപ്പനോടു മകന്‍ അപ്പം ചോദിച്ചാല്‍ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീന്‍ ചോദിച്ചാല്‍ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ?(Add Ref)|(Add Notes)
ലൂക്കൊസ് 11:12
മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുമോ?(Add Ref)|(Add Notes)
ലൂക്കൊസ് 11:13
അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കും പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.(Add Ref)|(Add Notes)
ലൂക്കൊസ് 11:14
ഒരിക്കല്‍ അവന്‍ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമന്‍ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.(Add Ref)|(Add Notes)
ലൂക്കൊസ് 11:15
അവരില്‍ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 11:16
വേറെ ചിലര്‍ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 11:17
അവന്‍ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: തന്നില്‍തന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓ‍രോന്നും വീഴും.(Add Ref)|(Add Notes)
ലൂക്കൊസ് 11:18
സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കില്‍ . അവന്‍റെ രാജ്യം എങ്ങനെ നിലനിലക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ.(Add Ref)|(Add Notes)
ലൂക്കൊസ് 11:19
ഞാന്‍ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ നിങ്ങളുടെ മക്കള്‍ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവര്‍ നിങ്ങള്‍ക്കു ന്യായാധിപതികള്‍ ആകും.(Add Ref)|(Add Notes)
ലൂക്കൊസ് 11:20
എന്നാല്‍ ദൈവത്തിന്‍റെ ശക്തികൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു സ്പഷ്ടം.(Add Ref)|(Add Notes)
ലൂക്കൊസ് 11:21
ബലവാന്‍ ആയുധം ധരിച്ചു തന്‍റെ അരമന കാക്കുമ്പോള്‍ അവന്‍റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 11:22
അവനിലും ബലവാനായവന്‍ വന്നു അവനെ ജയിച്ചു എങ്കിലോ അവന്‍ ആശ്രയിച്ചിരുന്ന സര്‍വ്വായുധവര്‍ഗ്ഗം പിടിച്ചുപറിച്ചു അവന്‍റെ കൊള്ള പകുതി ചെയ്യുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 11:23
എനിക്കു അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 11:24
അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളില്‍ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാന്‍ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു,(Add Ref)|(Add Notes)
ലൂക്കൊസ് 11:25
അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 11:26
അപ്പോള്‍ അവന്‍ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതില്‍ കടന്നു പാര്‍ത്തിട്ടു ആ മനുഷ്യന്‍റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാള്‍ വല്ലാതെയായി ഭവിക്കും.(Add Ref)|(Add Notes)
ലൂക്കൊസ് 11:27
ഇതു പറയുമ്പോള്‍ പുരുഷാരത്തില്‍ ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 11:28
അതിന്നു അവന്‍ : അല്ല, ദൈവത്തിന്‍റെ വചനം കേട്ടു പ്രമാണിക്കുന്നവര്‍ അത്രേ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 11:29
പുരുഷാരം തിങ്ങിക്കൂടിയപ്പോള്‍ അവന്‍ പറഞ്ഞുതുടങ്ങിയതു: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.(Add Ref)|(Add Notes)
ലൂക്കൊസ് 11:30
യോനാ നീനെവേക്കാര്‍ക്കും അടയാളം ആയതു പോലെ മനുഷ്യപുത്രന്‍ ഈ തലമുറെക്കും ആകും.(Add Ref)|(Add Notes)
ലൂക്കൊസ് 11:31
തെക്കെ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിര്‍ത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവള്‍ ശലോമോന്‍റെ ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയുടെ അറുതികളില്‍നിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവന്‍ .(Add Ref)|(Add Notes)
ലൂക്കൊസ് 11:32
നീനെവേക്കാര്‍ ന്യായവിധിയില്‍ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവര്‍ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവന്‍ .(Add Ref)|(Add Notes)
ലൂക്കൊസ് 11:33
വിളക്കു കൊളുത്തീട്ടു ആരും നിലവറയിലോ പറയിന്‍ കീഴിലോ വെക്കാതെ അകത്തു വരുന്നവര്‍ വെളിച്ചം[50] കാണേണ്ടതിന്നു തണ്ടിന്മേല്‍ അത്രേ വെക്കുന്നതു.(Add Ref)|(Add Notes)
ലൂക്കൊസ് 11:34
ശരീരത്തിന്‍റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില്‍ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.(Add Ref)|(Add Notes)
ലൂക്കൊസ് 11:35
ആകയാല്‍ നിന്നിലുള്ള വെളിച്ചം[50] ഇരുളാകാതിരിപ്പാന്‍ നോക്കുക.(Add Ref)|(Add Notes)
ലൂക്കൊസ് 11:36
നിന്‍റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാല്‍ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.(Add Ref)|(Add Notes)
ലൂക്കൊസ് 11:37
അവന്‍ സംസാരിക്കുമ്പോള്‍ തന്നേ ഒരു പരീശന്‍ തന്നോടുകൂടെ മുത്താഴം കഴിപ്പാന്‍ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 11:38
മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശന്‍ ആശ്ചര്യപ്പെട്ടു.(Add Ref)|(Add Notes)
ലൂക്കൊസ് 11:39
കര്‍ത്താവു അവനോടു: പരീശന്മാരായ നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്‍ച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 11:40
മൂഢന്മാരേ, പുറം ഉണ്ടാക്കിയവന്‍ അല്ലയോ അകവും ഉണ്ടാക്കിയതു?(Add Ref)|(Add Notes)
ലൂക്കൊസ് 11:41
അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന്‍ ; എന്നാല്‍ സകലവും നിങ്ങള്‍ക്കു ശുദ്ധം ആകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 11:42
പരീശന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.(Add Ref)|(Add Notes)
ലൂക്കൊസ് 11:43
പരീശന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ക്കു പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും പ്രിയമാകുന്നു. നിങ്ങള്‍ക്കു അയ്യോ കഷ്ടം;(Add Ref)|(Add Notes)
ലൂക്കൊസ് 11:44
നിങ്ങള്‍ കാണ്മാന്‍ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യര്‍ അറിയുന്നില്ല.(Add Ref)|(Add Notes)
ലൂക്കൊസ് 11:45
ന്യായശാസ്ത്രിമാരില്‍ ഒരുത്തന്‍ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാല്‍ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 11:46
അതിന്നു അവന്‍ പറഞ്ഞതു: ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കും അയ്യോ കഷ്ടം; എടുപ്പാന്‍ പ്രയാസമുള്ള ചുമടുകളെ നിങ്ങള്‍ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങള്‍ ഒരു വിരല്‍ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.(Add Ref)|(Add Notes)
ലൂക്കൊസ് 11:47
നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ അവരെ കൊന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 11:48
അതിനാല്‍ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവര്‍ അവരെ കൊന്നു; നിങ്ങള്‍ അവരുടെ കല്ലറകളെ പണിയുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 11:49
അതുകൊണ്ടു ദൈവത്തിന്‍റെ ജ്ഞാനവും പറയുന്നതു: ഞാന്‍ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കല്‍ അയക്കുന്നു; അവരില്‍ ചിലരെ അവര്‍ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.(Add Ref)|(Add Notes)
ലൂക്കൊസ് 11:50
ഹാബേലിന്‍റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവില്‍വെച്ചു പട്ടുപോയ സെഖര്യാവിന്‍റെ രക്തം വരെ(Add Ref)|(Add Notes)
ലൂക്കൊസ് 11:51
ലോക സ്ഥാപനം മുതല്‍ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാന്‍ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 11:52
ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ പരിജ്ഞാനത്തിന്‍റെ താക്കോല്‍ എടുത്തുകളഞ്ഞു; നിങ്ങള്‍ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 11:53
അവന്‍ അവിടംവിട്ടുപോകുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും(Add Ref)|(Add Notes)
ലൂക്കൊസ് 11:54
അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്‍റെ വായില്‍ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.(Add Ref)|(Add Notes)