📚 എല്ലാ പുസ്തകങ്ങളും

📖 ലൂക്കൊസ് : അധ്യായം 23

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ലൂക്കൊസ് : അധ്യായം 23 >>

ലൂക്കൊസ് 23:1
അനന്തരം അവര്‍ എല്ലാവരും കൂട്ടമേ എഴുന്നേറ്റു അവനെ പീലാത്തൊസിന്‍റെ അടുക്കല്‍ കൊണ്ടുപോയി:(Add Ref)|(Add Notes)
ലൂക്കൊസ് 23:2
ഇവന്‍ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താന്‍ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസര്‍ക്കും കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.(Add Ref)|(Add Notes)
ലൂക്കൊസ് 23:3
പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാന്‍ ആകുന്നു എന്നു അവനോടു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 23:4
പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാന്‍ ഈ മനുഷ്യനില്‍ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 23:5
അതിന്നു അവര്‍ : അവന്‍ ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 23:6
ഇതു കേട്ടിട്ടു ഈ മനുഷ്യന്‍ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു;(Add Ref)|(Add Notes)
ലൂക്കൊസ് 23:7
ഹെരോദാവിന്‍റെ അധികാരത്തില്‍ ഉള്‍പ്പെട്ടവന്‍ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമില്‍ വന്നു പാര്‍ക്കുംന്ന ഹെരോദാവിന്‍റെ അടുക്കല്‍ അവനെ അയച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 23:8
ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാന്‍ വളരെക്കാലമായി ഇച്ഛിച്ചു, അവന്‍ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 23:9
ഏറിയോന്നു ചോദിച്ചിട്ടും അവന്‍ അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.(Add Ref)|(Add Notes)
ലൂക്കൊസ് 23:10
മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 23:11
ഹെരോദാവു തന്‍റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്‍റെ അടുക്കല്‍ മടക്കി അയച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 23:12
അന്നു ഹെരോദാവും പീലാത്തൊസും തമ്മില്‍ സ്നേഹിതന്മാരായിത്തീര്‍ന്നു; മുമ്പെ അവര്‍ തമ്മില്‍ വൈരമായിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 23:13
പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.(Add Ref)|(Add Notes)
ലൂക്കൊസ് 23:14
അവരോടു: ഈ മനുഷ്യന്‍ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല;(Add Ref)|(Add Notes)
ലൂക്കൊസ് 23:15
ഹെരോദാവും കണ്ടില്ല; അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചുവല്ലോ; ഇവന്‍ മരണയോഗ്യമായതു ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം;(Add Ref)|(Add Notes)
ലൂക്കൊസ് 23:16
അതുകൊണ്ടു ഞാന്‍ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 23:17
ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക എന്നു എല്ലാവരുംകൂടെ നിലവിളിച്ചു,(Add Ref)|(Add Notes)
ലൂക്കൊസ് 23:18
[ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു](Add Ref)|(Add Notes)
ലൂക്കൊസ് 23:19
അവനോ നഗരത്തില്‍ ഉണ്ടായ ഒരു കലഹവും കുലയും ഹേതുവായി തടവിലായവന്‍ ആയിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 23:20
പീലാത്തൊസ് യേശുവിനെ വിടുവിപ്പാന്‍ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 23:21
അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു എതിരെ നിലവിളിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 23:22
അവന്‍ മൂന്നാമതും അവരോടു: അവന്‍ ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനില്‍ കണ്ടില്ല; അതുകൊണ്ടു ഞാന്‍ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 23:23
അവരോ അവനെ ക്രൂശിക്കേണ്ടതിന്നു ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു;(Add Ref)|(Add Notes)
ലൂക്കൊസ് 23:24
അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 23:25
കലഹവും കുലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന്നു ഏല്പിക്കയും ചെയ്തു.(Add Ref)|(Add Notes)
ലൂക്കൊസ് 23:26
അവനെ കൊണ്ടുപോകുമ്പോള്‍ വയലില്‍ നിന്നു വരുന്ന ശിമോന്‍ എന്ന ഒരു കുറേനക്കാരനെ അവര്‍ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്‍റെ പിന്നാലെ നടക്കുമാറാക്കി.(Add Ref)|(Add Notes)
ലൂക്കൊസ് 23:27
ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്‍റെ പിന്നാലെ ചെന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 23:28
യേശു തിരിഞ്ഞു അവരെ നോക്കി: യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്‍ .(Add Ref)|(Add Notes)
ലൂക്കൊസ് 23:29
മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 23:30
അന്നു മലകളോടു: ഞങ്ങളുടെ മേല്‍ വീഴുവിന്‍ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിന്‍ എന്നും പറഞ്ഞു തുടങ്ങും.(Add Ref)|(Add Notes)
ലൂക്കൊസ് 23:31
പച്ചമരത്തോടു ഇങ്ങനെ ചെയ്താല്‍ ഉണങ്ങിയതിന്നു എന്തു ഭവിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 23:32
ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി.(Add Ref)|(Add Notes)
ലൂക്കൊസ് 23:33
തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 23:34
എന്നാല്‍ യേശു: പിതാവേ, ഇവര്‍ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവര്‍ അവന്‍റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.(Add Ref)|(Add Notes)
ലൂക്കൊസ് 23:35
ജനം നോക്കിക്കൊണ്ടു നിന്നു. ഇവന്‍ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കില്‍ തന്നെത്താന്‍ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 23:36
പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 23:37
നീ യെഹൂദന്മാരുടെ രാജാവു എങ്കില്‍ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 23:38
ഇവന്‍ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്‍റെ മീതെ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 23:39
തൂക്കിയ ദുഷ്പ്രവൃത്തിക്കാരില്‍ ഒരുത്തന്‍ : നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 23:40
മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയില്‍ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?(Add Ref)|(Add Notes)
ലൂക്കൊസ് 23:41
നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവര്‍ത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 23:42
പിന്നെ അവന്‍ : യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നെ ഓ‍ര്‍ത്തുകൊള്ളേണമേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 23:43
യേശു അവനോടു: ഇന്നു നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്നു ഞാന്‍ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 23:44
ഏകദേശം ആറാം മണി നേരമായപ്പോള്‍ സൂര്യന്‍ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.(Add Ref)|(Add Notes)
ലൂക്കൊസ് 23:45
ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി.(Add Ref)|(Add Notes)
ലൂക്കൊസ് 23:46
യേശു അത്യുച്ചത്തില്‍ പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.(Add Ref)|(Add Notes)
ലൂക്കൊസ് 23:47
ഈ സംഭവിച്ചതു ശതാധിപന്‍ കണ്ടിട്ടു: ഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.(Add Ref)|(Add Notes)
ലൂക്കൊസ് 23:48
കാണ്മാന്‍ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി.(Add Ref)|(Add Notes)
ലൂക്കൊസ് 23:49
അവന്‍റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ചസ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 23:50
അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി —(Add Ref)|(Add Notes)
ലൂക്കൊസ് 23:51
അവന്‍ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു —(Add Ref)|(Add Notes)
ലൂക്കൊസ് 23:52
പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു,(Add Ref)|(Add Notes)
ലൂക്കൊസ് 23:53
അതു ഇറക്കി ഒരു ശീലയില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയില്‍ വെച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 23:54
അന്നു ഒരുക്ക നാള്‍ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 23:55
ഗലീലയില്‍ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്‍റെ ശരീരം വെച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി(Add Ref)|(Add Notes)
ലൂക്കൊസ് 23:56
സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരന്നു.(Add Ref)|(Add Notes)