📚 എല്ലാ പുസ്തകങ്ങളും

📖 ലൂക്കൊസ് : അധ്യായം 17

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ലൂക്കൊസ് : അധ്യായം 17 >>

ലൂക്കൊസ് 17:1
അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞതു: ഇടര്‍ച്ചകള്‍ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം.(Add Ref)|(Add Notes)
ലൂക്കൊസ് 17:2
അവന്‍ ഈ ചെറിയവരില്‍ ഒരുത്തന്നു ഇടര്‍ച്ച വരുത്തുന്നതിനെക്കാള്‍ ഒരു തിരിക്കല്ലു അവന്‍റെ കഴുത്തില്‍ കെട്ടി അവനെ കടലില്‍ എറിഞ്ഞുകളയുന്നതു അവന്നു നന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 17:3
സൂക്ഷിച്ചുകൊള്‍വിന്‍ ; സഹോദരന്‍ പിഴച്ചാല്‍ അവനെ ശാസിക്ക; അവന്‍ മാനസാന്തരപ്പെട്ടാല്‍ അവനോടു ക്ഷമിക്ക.(Add Ref)|(Add Notes)
ലൂക്കൊസ് 17:4
ദിവസത്തില്‍ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്‍റെ അടുക്കല്‍ വന്നു: ഞാന്‍ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താല്‍ അവനോടു ക്ഷമിക്ക.(Add Ref)|(Add Notes)
ലൂക്കൊസ് 17:5
അപ്പൊസ്തലന്മാര്‍ കര്‍ത്താവിനോടു: ഞങ്ങള്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 17:6
അതിന്നു കര്‍ത്താവു പറഞ്ഞതു: നിങ്ങള്‍ക്കു കടകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ കാട്ടത്തിയോടു: വേരോടെ പറിഞ്ഞു കടലില്‍ നട്ടുപോക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.(Add Ref)|(Add Notes)
ലൂക്കൊസ് 17:7
നിങ്ങളില്‍ ആര്‍ക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസന്‍ ഉണ്ടെന്നിരിക്കട്ടെ. അവന്‍ വയലില്‍നിന്നു വരുമ്പോള്‍ : നീ ക്ഷണത്തില്‍ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല:(Add Ref)|(Add Notes)
ലൂക്കൊസ് 17:8
എനിക്കു അത്താഴം ഒരുക്കുക; ഞാന്‍ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊള്‍ക എന്നു പറകയില്ലയോ?(Add Ref)|(Add Notes)
ലൂക്കൊസ് 17:9
തന്നോടു കല്പിച്ചതു ദാസന്‍ ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ?(Add Ref)|(Add Notes)
ലൂക്കൊസ് 17:10
അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങള്‍ പ്രയോജനം ഇല്ലാത്ത ദാസന്മാര്‍ ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിന്‍ .(Add Ref)|(Add Notes)
ലൂക്കൊസ് 17:11
അവന്‍ യെരൂശലേമിലേക്കു യാത്രചെയ്കയില്‍ ശമര്യക്കും ഗലീലെക്കും നടുവില്‍കൂടി കടക്കുമ്പോള്‍(Add Ref)|(Add Notes)
ലൂക്കൊസ് 17:12
ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവന്നു എതിര്‍പെട്ടു(Add Ref)|(Add Notes)
ലൂക്കൊസ് 17:13
അകലെ നിന്നുകൊണ്ടു: യേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 17:14
അവന്‍ അവരെ കണ്ടിട്ടു: നിങ്ങള്‍ പോയി പുരോഹിതന്മാര്‍ക്കും നിങ്ങളെ തന്നേ കാണിപ്പിന്‍ എന്നു പറഞ്ഞു; പോകയില്‍ തന്നേ അവര്‍ ശുദ്ധരായ്തീര്‍ന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 17:15
അവരില്‍ ഒരുത്തന്‍ തനിക്കു സൌഖ്യംവന്നതു കണ്ടു ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്‍റെ കാല്‍ക്കല്‍ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു;(Add Ref)|(Add Notes)
ലൂക്കൊസ് 17:16
അവനോ ശമര്യക്കാരന്‍ ആയിരുന്നു(Add Ref)|(Add Notes)
ലൂക്കൊസ് 17:17
പത്തുപേര്‍ ശുദ്ധരായ്തീര്‍ന്നില്ലയോ? ഒമ്പതുപേര്‍ എവിടെ?(Add Ref)|(Add Notes)
ലൂക്കൊസ് 17:18
ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാന്‍ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു:(Add Ref)|(Add Notes)
ലൂക്കൊസ് 17:19
എഴുന്നേറ്റു പൊയ്ക്കൊള്‍ക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 17:20
ദൈവരാജ്യം എപ്പോള്‍ വരുന്നു എന്നു പരീശന്മാര്‍ ചോദിച്ചതിന്നു: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;(Add Ref)|(Add Notes)
ലൂക്കൊസ് 17:21
ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നേ ഉണ്ടല്ലോ എന്നു അവന്‍ ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 17:22
പിന്നെ അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞതു: നിങ്ങള്‍ മനുഷ്യപുത്രന്‍റെ ഒരു ദിവസം കാണ്മാന്‍ ആഗ്രഹിക്കുന്ന കാലം വരും;(Add Ref)|(Add Notes)
ലൂക്കൊസ് 17:23
കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങള്‍ പോകരുതു, പിന്‍ ചെല്ലുകയുമരുതു.(Add Ref)|(Add Notes)
ലൂക്കൊസ് 17:24
മിന്നല്‍ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രന്‍ തന്‍റെ ദിവസത്തില്‍ ആകും.(Add Ref)|(Add Notes)
ലൂക്കൊസ് 17:25
എന്നാല്‍ ആദ്യം അവന്‍ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.(Add Ref)|(Add Notes)
ലൂക്കൊസ് 17:26
നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്‍റെ നാളിലും ഉണ്ടാകും.(Add Ref)|(Add Notes)
ലൂക്കൊസ് 17:27
നോഹ പെട്ടകത്തില്‍ കടന്ന നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 17:28
ലോത്തിന്‍റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവര്‍ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 17:29
എന്നാല്‍ ലോത്ത് സൊദോം വിട്ട നാളില്‍ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 17:30
മനുഷ്യപുത്രന്‍ വെളിപ്പെടുന്ന നാളില്‍ അവ്വണ്ണം തന്നേ ആകും.(Add Ref)|(Add Notes)
ലൂക്കൊസ് 17:31
അന്നു വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിന്നകത്തുള്ള സാധനം എടുപ്പാന്‍ ഇറങ്ങിപ്പോകരുതു; അവ്വണം വയലില്‍ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു.(Add Ref)|(Add Notes)
ലൂക്കൊസ് 17:32
ലോത്തിന്‍റെ ഭാര്യയെ ഓ‍ര്‍ത്തുകൊള്‍വിന്‍ .(Add Ref)|(Add Notes)
ലൂക്കൊസ് 17:33
തന്‍റെ ജീവനെ നേടുവാന്‍ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.(Add Ref)|(Add Notes)
ലൂക്കൊസ് 17:34
ആ രാത്രിയില്‍ രണ്ടുപേര്‍ ഒരു കിടക്കമേല്‍ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും.(Add Ref)|(Add Notes)
ലൂക്കൊസ് 17:35
രണ്ടുപേര്‍ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും;(Add Ref)|(Add Notes)
ലൂക്കൊസ് 17:36
മറ്റവളെ ഉപേക്ഷിക്കും [രണ്ടുപേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 17:37
അവര്‍ അവനോടു: കര്‍ത്താവേ, എവിടെ എന്നു ചോദിച്ചതിന്നു: ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)