ലൂക്കൊസ് 22:1
പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാള്‍ അടുത്തു.(Add Ref)|(Add Notes)
ലൂക്കൊസ് 22:2
അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാല്‍ അവനെ ഒടുക്കുവാന്‍ ഉപായം അന്വേഷിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 22:3
എന്നാല്‍ പന്തിരുവരുടെ കൂട്ടത്തില്‍ ഉള്ള ഈസ്കാര്‍യ്യോത്തായൂദയില്‍ സാത്താന്‍ കടന്നു:(Add Ref)|(Add Notes)
ലൂക്കൊസ് 22:4
അവന്‍ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവര്‍ക്കും കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 22:5
അവര്‍ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.(Add Ref)|(Add Notes)
ലൂക്കൊസ് 22:6
അവന്‍ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാന്‍ തക്കം അന്വേഷിച്ചുപോന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 22:7
പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാള്‍ ആയപ്പോള്‍(Add Ref)|(Add Notes)
ലൂക്കൊസ് 22:8
അവന്‍ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങള്‍ പോയി നമുക്കു പെസഹ കഴിപ്പാന്‍ ഒരുക്കുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:9
ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു അവര്‍ ചോദിച്ചതിന്നു:(Add Ref)|(Add Notes)
ലൂക്കൊസ് 22:10
നിങ്ങള്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന്‍ നിങ്ങള്‍ക്കു എതിര്‍പെടും; അവന്‍ കടക്കുന്ന വീട്ടിലേക്കു പിന്‍ ചെന്നു വീട്ടുടയവനോടു:(Add Ref)|(Add Notes)
ലൂക്കൊസ് 22:11
ഞാന്‍ എന്‍റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിന്‍ .(Add Ref)|(Add Notes)
ലൂക്കൊസ് 22:12
അവന്‍ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിന്‍ എന്നു അവരോടു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:13
അവര്‍ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.(Add Ref)|(Add Notes)
ലൂക്കൊസ് 22:14
സമയം ആയപ്പോള്‍ അവന്‍ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 22:15
അവന്‍ അവരോടു: ഞാന്‍ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാന്‍ വാഞ്ഛയോടെ ആഗ്രഹിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 22:16
അതു ദൈവരാജ്യത്തില്‍ നിവൃത്തിയാകുവോളം ഞാന്‍ ഇനി അതു കഴിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:17
പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊള്‍വിന്‍ .(Add Ref)|(Add Notes)
ലൂക്കൊസ് 22:18
ദൈവരാജ്യം വരുവോളം ഞാന്‍ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതല്‍ കുടിക്കില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 22:19
പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കും കൊടുത്തു: ഇതു നിങ്ങള്‍ക്കു വേണ്ടി നലകുന്ന എന്‍റെ ശരീരം; എന്‍റെ ഓര്‍മ്മെക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:20
അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങള്‍ക്കു വേണ്ടി ചൊരിയുന്ന എന്‍റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 22:21
എന്നാല്‍ എന്നെ കാണിച്ചുകൊടുക്കുന്നവന്‍റെ കൈ എന്‍റെ അരികെ മേശപ്പുറത്തു ഉണ്ടു.(Add Ref)|(Add Notes)
ലൂക്കൊസ് 22:22
നിര്‍ണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം! എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:23
ഇതു ചെയ്‍വാന്‍ പോകുന്നവന്‍ തങ്ങളുടെ കൂട്ടത്തില്‍ ആര്‍ ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു തുടങ്ങി.(Add Ref)|(Add Notes)
ലൂക്കൊസ് 22:24
തങ്ങളുടെ കൂട്ടത്തില്‍ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തര്‍ക്കവും അവരുടെ ഇടയില്‍ ഉണ്ടായി.(Add Ref)|(Add Notes)
ലൂക്കൊസ് 22:25
അവനോ അവരോടു പറഞ്ഞതു: ജാതികളുടെ രാജാക്കന്മാര്‍ അവരില്‍ കര്‍ത്തൃത്വം നടത്തുന്നു; അവരുടെ മേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു പറയുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 22:26
നിങ്ങളോ അങ്ങനെയല്ല; നിങ്ങളില്‍ വലിയവന്‍ ഇളയവനെപ്പോലെയും നായകന്‍ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.(Add Ref)|(Add Notes)
ലൂക്കൊസ് 22:27
ആരാകുന്നു വലിയവന്‍ ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 22:28
നിങ്ങള്‍ ആകുന്നു എന്‍റെ പരീക്ഷകളില്‍ എന്നോടുകൂടെ നിലനിന്നവര്‍ .(Add Ref)|(Add Notes)
ലൂക്കൊസ് 22:29
എന്‍റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും നിയമിച്ചു തരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 22:30
നിങ്ങള്‍ എന്‍റെ രാജ്യത്തില്‍ എന്‍റെ മേശയിങ്കല്‍ തിന്നുകുടിക്കയും സിംഹാസനങ്ങളില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.(Add Ref)|(Add Notes)
ലൂക്കൊസ് 22:31
ശിമോനേ, ശിമോനെ, സാത്താന്‍ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 22:32
ഞാനോ നിന്‍റെ വിശ്വാസം പൊയ്പോകാതിരിപ്പാന്‍ നിനക്കു വേണ്ടി അപേകഷിച്ചു; എന്നാല്‍ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്‍റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്‍ക.(Add Ref)|(Add Notes)
ലൂക്കൊസ് 22:33
അവന്‍ അവനോടു: കര്‍ത്താവേ, ഞാന്‍ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:34
അതിന്നു അവന്‍ : പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:35
പിന്നെ അവന്‍ അവരോടു: ഞാന്‍ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോള്‍ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:36
അവന്‍ അവരോടു: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്‍റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ.(Add Ref)|(Add Notes)
ലൂക്കൊസ് 22:37
അവനെ അധര്‍മ്മികളുടെ കൂട്ടത്തില്‍ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നില്‍ നിവൃത്തിവരേണം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:38
കര്‍ത്താവേ, ഇവിടെ രണ്ടു വാള്‍ ഉണ്ടു എന്നു അവര്‍ പറഞ്ഞതിന്നു: മതി എന്നു അവന്‍ അവരോടു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:39
പിന്നെ അവന്‍ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 22:40
ആ സ്ഥലത്തു എത്തിയപ്പോള്‍ അവന്‍ അവരോടു: നിങ്ങള്‍ പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:41
താന്‍ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;(Add Ref)|(Add Notes)
ലൂക്കൊസ് 22:42
പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 22:43
അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ദൂതന്‍ അവന്നു പ്രത്യക്ഷനായി.(Add Ref)|(Add Notes)
ലൂക്കൊസ് 22:44
പിന്നെ അവന്‍ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാര്‍ത്ഥിച്ചു; അവന്‍റെ വിയര്‍പ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.(Add Ref)|(Add Notes)
ലൂക്കൊസ് 22:45
അവന്‍ പ്രാര്‍തഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു, അവര്‍ വിഷാദത്താല്‍ ഉറങ്ങുന്നതു കണ്ടു അവരോടു:(Add Ref)|(Add Notes)
ലൂക്കൊസ് 22:46
നിങ്ങള്‍ ഉറങ്ങുന്നതു എന്തു? പരീക്ഷയില്‍ അകപ്പെടാതിരപ്പാന്‍ എഴുന്നേറ്റു പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:47
അവന്‍ സംസാരിക്കുമ്പോള്‍ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരില്‍ ഒരുവനായ യൂദാ അവര്‍ക്കും മുന്നടന്നു യേശുവിനെ ചുംബിപ്പാന്‍ അടുത്തുവന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 22:48
യേശു അവനോടു: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:49
സംഭവിപ്പാന്‍ പോകുന്നതു അവന്‍റെ കൂടെയുള്ളവര്‍ കണ്ടു: കര്‍ത്താവേ, ഞങ്ങള്‍ വാള്‍കൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 22:50
അവരില്‍ ഒരുത്തന്‍ മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ വലത്തെ കാതു അറുത്തു.(Add Ref)|(Add Notes)
ലൂക്കൊസ് 22:51
അപ്പോള്‍ യേശു; ഇത്രെക്കു വിടുവിന്‍ എന്നു പറഞ്ഞു അവന്‍റെ കാതു തൊട്ടു സൌഖ്യമാക്കി.(Add Ref)|(Add Notes)
ലൂക്കൊസ് 22:52
യേശു തന്‍റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്‍റെ നേരെ എന്നപോലെ നിങ്ങള്‍ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?(Add Ref)|(Add Notes)
ലൂക്കൊസ് 22:53
ഞാന്‍ ദിവസേന ദൈവാലയത്തില്‍ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്‍റെ നേരെ കൈ ഓങ്ങിയില്ല; എന്നാല്‍ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്‍റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:54
അവര്‍ അവനെ പിടിച്ചു മഹാപുരോഹിതന്‍റെ വീട്ടില്‍ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിന്‍ ചെന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 22:55
അവര്‍ നടുമുറ്റത്തിന്‍റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോള്‍ പത്രൊസും അവരുടെ ഇടയില്‍ ഇരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 22:56
അവന്‍ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:57
അവനോ; സ്ത്രിയേ, ഞാന്‍ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:58
കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവന്‍ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവന്‍ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാന്‍ അല്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:59
ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവന്‍ : ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവന്‍ ഗലീലക്കാരനല്ലോ എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:60
മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവന്‍ സംസാരിക്കുമ്പോള്‍ തന്നേ പെട്ടെന്നു കോഴി കൂകി.(Add Ref)|(Add Notes)
ലൂക്കൊസ് 22:61
അപ്പോള്‍ കര്‍ത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കര്‍ത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓര്‍ത്തു(Add Ref)|(Add Notes)
ലൂക്കൊസ് 22:62
പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:63
യേശുവിനെ പിടിച്ചവര്‍ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:(Add Ref)|(Add Notes)
ലൂക്കൊസ് 22:64
പ്രവചിക്ക; നിന്നെ അടിച്ചവന്‍ ആര്‍ എന്നു ചോദിച്ചു(Add Ref)|(Add Notes)
ലൂക്കൊസ് 22:65
മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:66
നേരം വെളുത്തപ്പോള്‍ ജനത്തിന്‍റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തില്‍ വരുത്തി: നീ ക്രിസ്തു എങ്കില്‍ ഞങ്ങളോടു പറക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:67
അവന്‍ അവരോടു: ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല;(Add Ref)|(Add Notes)
ലൂക്കൊസ് 22:68
ഞാന്‍ ചോദിച്ചാല്‍ ഉത്തരം പറയുകയുമില്ല.(Add Ref)|(Add Notes)
ലൂക്കൊസ് 22:69
എന്നാല്‍ ഇന്നുമുതല്‍ മനുഷ്യ പുത്രന്‍ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:70
എന്നാല്‍ നീ ദൈവപുത്രന്‍ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: നിങ്ങള്‍ പറയുന്നതു ശരി; ഞാന്‍ ആകുന്നു എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 22:71
അപ്പോള്‍ അവര്‍ ഇനി സാക്‍ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്‍റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)