📚 എല്ലാ പുസ്തകങ്ങളും

📖 ലൂക്കൊസ് : അധ്യായം 15

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ലൂക്കൊസ് : അധ്യായം 15 >>

ലൂക്കൊസ് 15:1
ചുങ്കക്കാരും പാപികളും എല്ലാം അവന്‍റെ വചനം കേള്‍പ്പാന്‍ അവന്‍റെ അടുക്കല്‍ വന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 15:2
ഇവന്‍ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.(Add Ref)|(Add Notes)
ലൂക്കൊസ് 15:3
അവരോടു അവന്‍ ഈ ഉപമ പറഞ്ഞു:(Add Ref)|(Add Notes)
ലൂക്കൊസ് 15:4
നിങ്ങളില്‍ ഒരു ആള്‍ക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതില്‍ ഒന്നു കാണാതെ പോയാല്‍ അവന്‍ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയില്‍ വിട്ടേച്ചു. ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?(Add Ref)|(Add Notes)
ലൂക്കൊസ് 15:5
കണ്ടു കിട്ടിയാല്‍ സന്തോഷിച്ചു ചുമലില്‍ എടുത്തു വീട്ടില്‍ വന്നു സ്നേഹിതന്മാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി:(Add Ref)|(Add Notes)
ലൂക്കൊസ് 15:6
കാണാതെ പോയ എന്‍റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിന്‍ എന്നു അവരോടു പറയും.(Add Ref)|(Add Notes)
ലൂക്കൊസ് 15:7
അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാള്‍ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗ്ഗത്തില്‍ അധികം സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 15:8
അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാല്‍ അവള്‍ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതുകണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ?(Add Ref)|(Add Notes)
ലൂക്കൊസ് 15:9
കണ്ടുകിട്ടിയാല്‍ സ്നേഹിതമാരെയും അയല്‍ക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിന്‍ എന്നു പറയും.(Add Ref)|(Add Notes)
ലൂക്കൊസ് 15:10
അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 15:11
പിന്നെയും അവന്‍ പറഞ്ഞതു: ഒരു മനുഷ്യന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 15:12
അവരില്‍ ഇളയവന്‍ അപ്പനോടു: അപ്പാ, വസ്തുവില്‍ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവന്‍ അവര്‍ക്കും മുതല്‍ പകുത്തുകൊടുത്തു.(Add Ref)|(Add Notes)
ലൂക്കൊസ് 15:13
ഏറെനാള്‍ കഴിയുംമുമ്പെ ഇളയമകന്‍ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുര്‍ന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 15:14
എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി.(Add Ref)|(Add Notes)
ലൂക്കൊസ് 15:15
അവന്‍ ആ ദേശത്തിലേ പൌരന്മാരില്‍ ഒരുത്തനെ ചെന്നു ആശ്രയിച്ചു. അവന്‍ അവനെ തന്‍റെ വയലില്‍ പന്നികളെ മേയ്പാന്‍ അയച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 15:16
പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാന്‍ അവന്‍ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.(Add Ref)|(Add Notes)
ലൂക്കൊസ് 15:17
അപ്പോള്‍ സുബോധം വന്നിട്ടു അവന്‍ : എന്‍റെ അപ്പന്‍റെ എത്ര കൂലിക്കാര്‍ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 15:18
ഞാന്‍ എഴുന്നേറ്റു അപ്പന്‍റെ അടുക്കല്‍ ചെന്നു അവനോടു: അപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 15:19
ഇനി നിന്‍റെ മകന്‍ എന്ന പേരിന്നു ഞാന്‍ യോഗ്യനല്ല; നിന്‍റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 15:20
അങ്ങനെ അവന്‍ എഴുന്നേറ്റു അപ്പന്‍റെ അടുക്കല്‍ പോയി. ദൂരത്തു നിന്നു തന്നേ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞു ഓ‍ടിച്ചെന്നു അവന്‍റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 15:21
മകന്‍ അവനോടു: അപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്‍റെ മകന്‍ എന്നു വിളിക്കപ്പെടുവാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 15:22
അപ്പന്‍ തന്‍റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിന്‍ ; ഇവന്‍റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിന്‍ .(Add Ref)|(Add Notes)
ലൂക്കൊസ് 15:23
തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിന്‍ ; നാം തിന്നു ആനന്ദിക്ക.(Add Ref)|(Add Notes)
ലൂക്കൊസ് 15:24
ഈ എന്‍റെ മകന്‍ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവര്‍ ആനന്ദിച്ചു തുടങ്ങി.(Add Ref)|(Add Notes)
ലൂക്കൊസ് 15:25
അവന്‍റെ മൂത്തമകന്‍ വയലില്‍ ആയിരുന്നു; അവന്‍ വന്നു വീട്ടിനോടു അടുത്തപ്പോള്‍ വാദ്യവും നൃത്തഘോഷവും കേട്ടു,(Add Ref)|(Add Notes)
ലൂക്കൊസ് 15:26
ബാല്യക്കാരില്‍ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 15:27
അവന്‍ അവനോടു: നിന്‍റെ സഹോദരന്‍ വന്നു; നിന്‍റെ അപ്പന്‍ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 15:28
അപ്പോള്‍ അവന്‍ കോപിച്ചു, അകത്തു കടപ്പാന്‍ മനസ്സില്ലാതെ നിന്നു; അപ്പന്‍ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.(Add Ref)|(Add Notes)
ലൂക്കൊസ് 15:29
അവന്‍ അവനോടു: ഇത്ര കാലമായി ഞാന്‍ നിന്നെ സേവിക്കുന്നു; നിന്‍റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാല്‍ എന്‍റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിന്‍ കുട്ടിയെ തന്നിട്ടില്ല.(Add Ref)|(Add Notes)
ലൂക്കൊസ് 15:30
വേശ്യമാരോടു കൂടി നിന്‍റെ മുതല്‍ തിന്നുകളഞ്ഞ ഈ നിന്‍റെ മകന്‍ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ലൂക്കൊസ് 15:31
അതിന്നു അവന്‍ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്‍റെതു ആകുന്നു.(Add Ref)|(Add Notes)
ലൂക്കൊസ് 15:32
നിന്‍റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാല്‍ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)