നെഹെമ്യാവ് 1:1
ഹഖല്യാവിന്‍റെ മകനായ നെഹെമ്യാവിന്‍റെ ചരിത്രം. ഇരുപതാം ആണ്ടില്‍ കിസ്ളേവ് മാസത്തില്‍ ഞാന്‍ ശൂശന്‍ രാജധാനിയില്‍ ഇരിക്കുമ്പോള്‍(Add Ref)|(Add Notes)
നെഹെമ്യാവ് 1:2
എന്‍റെ സഹോദരന്മാരില്‍ ഒരുത്തനായ, ഹനാനിയും യെഹൂദയില്‍നിന്നു ചില പുരുഷന്മാരും വന്നു; ഞാന്‍ അവരോടു പ്രവാസത്തില്‍നിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 1:3
അതിന്നു അവര്‍ എന്നോടു: പ്രവാസത്തില്‍നിന്നു തെറ്റി ഒഴിഞ്ഞുപോയി ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്‍റെ മതില്‍ ഇടിഞ്ഞും അതിന്‍റെ വാതിലുകള്‍ തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
നെഹെമ്യാവ് 1:4
ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ഞാന്‍ ഇരുന്നു കരഞ്ഞു; കുറെനാള്‍ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വര്‍ഗ്ഗത്തിലെ ദൈവത്തോടു ഞാന്‍ പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
നെഹെമ്യാവ് 1:5
സ്വര്‍ഗ്ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്‍റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,(Add Ref)|(Add Notes)
നെഹെമ്യാവ് 1:6
നിന്‍റെ ദാസന്മാരായ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി രാവും പകലും നിന്‍റെ മുമ്പാകെ പ്രാര്‍ത്ഥിക്കയും യിസ്രായേല്‍മക്കളായ ഞങ്ങള്‍ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്‍റെ പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിന്നു നിന്‍റെ ചെവി ശ്രദ്ധിച്ചും നിന്‍റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്‍റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 1:7
ഞങ്ങള്‍ നിന്നോടു ഏറ്റവും വഷളത്വമായി പ്രവര്‍ത്തിച്ചിരിക്കുന്നു; നിന്‍റെ ദാസനായ മോശെയോടു നീ കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങള്‍ പ്രമാണിച്ചിട്ടുമില്ല.(Add Ref)|(Add Notes)
നെഹെമ്യാവ് 1:8
നിങ്ങള്‍ ദ്രോഹം ചെയ്താല്‍ ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍ ചിന്നിച്ചുകളയും;(Add Ref)|(Add Notes)
നെഹെമ്യാവ് 1:9
എന്നാല്‍ നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞു എന്‍റെ കല്പനകളെ പ്രമാണിച്ചു അവയെ അനുസരിച്ചുനടന്നാല്‍ , നിങ്ങളുടെ ഭ്രഷ്ടന്മാര്‍ ആകാശത്തിന്‍റെ അറുതിവരെയും എത്തിയിരുന്നാലും ഞാന്‍ അവിടെനിന്നു അവരെ ശേഖരിച്ചു, എന്‍റെ നാമം സ്ഥാപിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്‍റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഓര്‍ക്കേണമേ.(Add Ref)|(Add Notes)
നെഹെമ്യാവ് 1:10
അവര്‍ നിന്‍റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്‍റെ ദാസന്മാരും നിന്‍റെ ജനവുമല്ലോ.(Add Ref)|(Add Notes)
നെഹെമ്യാവ് 1:11
കര്‍ത്താവേ, നിന്‍റെ ചെവി അടിയന്‍റെ പ്രാര്‍ത്ഥനെക്കും നിന്‍റെ നാമത്തെ ഭയപ്പെടുവാന്‍ താല്പര്യപ്പെടുന്ന നിന്‍റെ ദാസന്മാരുടെ പ്രാര്‍ത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്‍റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാന്‍ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.(Add Ref)|(Add Notes)