📚 എല്ലാ പുസ്തകങ്ങളും

📖 നെഹെമ്യാവ് : അധ്യായം 12

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< നെഹെമ്യാവ് : അധ്യായം 12 >>

നെഹെമ്യാവ് 12:1
ശെയല്‍തീയേലിന്‍റെ മകനായ സെരുബ്ബാബേലിനോടും യേശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ആവിതു:(Add Ref)|(Add Notes)
നെഹെമ്യാവ് 12:2
സെരായാവു, യിരെമ്യാവു, എസ്രാ, അമര്യാവു,(Add Ref)|(Add Notes)
നെഹെമ്യാവ് 12:3
മല്ലൂക്, ഹത്തൂശ്, ശെഖന്യാവു, രെഹൂം,(Add Ref)|(Add Notes)
നെഹെമ്യാവ് 12:4
മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി,(Add Ref)|(Add Notes)
നെഹെമ്യാവ് 12:5
അബ്ബീയാവു, മീയാമീന്‍ ; മയദ്യാവു, ബില്ഗാ,(Add Ref)|(Add Notes)
നെഹെമ്യാവ് 12:6
ശെമയ്യാവു, യോയാരീബ്, യെദായാവു,(Add Ref)|(Add Notes)
നെഹെമ്യാവ് 12:7
സല്ലൂ, ആമോക്, ഹില്‍ക്കീയാവു, യെദായാവു. ഇവര്‍ യേശുവയുടെ കാലത്തു പുരോഹിതന്മാരുടെയും തങ്ങളുടെ സഹോദരന്മാരുടെയും തലവന്മാര്‍ ആയിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:8
ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേല്‍ , ശേരെബ്യാവു, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും.(Add Ref)|(Add Notes)
നെഹെമ്യാവ് 12:9
അവരുടെ സഹോദരന്മാരായ ബക്ക്ബൂക്ക്യാവും ഉന്നോവും അവര്‍ക്കും സഹകാരികളായി ശുശ്രൂഷിച്ചുനിന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:10
യേശുവ യോയാക്കീമിനെ ജനിപ്പിച്ചു; യോയാക്കീം എല്യാശീബിനെ ജനിപ്പിച്ചു; എല്യാശീബ് യോയാദയെ ജനിപ്പിച്ചു;(Add Ref)|(Add Notes)
നെഹെമ്യാവ് 12:11
യോയാദാ യോനാഥാനെ ജനിപ്പിച്ചു; യോനാഥാന്‍ യദ്ദൂവയെ ജനിപ്പിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:12
യോയാക്കീമിന്‍റെ കാലത്തു പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാര്‍ സെറായാ കുലത്തിന്നു മെരായ്യാവു; യിരെമ്യാകുലത്തിന്നുഹനന്യാവു;(Add Ref)|(Add Notes)
നെഹെമ്യാവ് 12:13
എസ്രാകുലത്തിന്നു മെശുല്ലാം;(Add Ref)|(Add Notes)
നെഹെമ്യാവ് 12:14
അമര്‍യ്യാകുലത്തിന്നു യെഹോഹാനാന്‍ ; മല്ലൂക്‍ കുലത്തിന്നു യോനാഥാന്‍ ; ശെബന്യാകുലത്തിന്നു യോസേഫ്;(Add Ref)|(Add Notes)
നെഹെമ്യാവ് 12:15
ഹാരീംകുലത്തിന്നു അദ്നാ; മെരായോത്ത് കുലത്തിന്നു ഹെല്‍ക്കായി;(Add Ref)|(Add Notes)
നെഹെമ്യാവ് 12:16
ഇദ്ദോകുലത്തിന്നു സെഖര്യാവു; ഗിന്നെഥോന്‍ കുലത്തിന്നു മെശുല്ലാം;(Add Ref)|(Add Notes)
നെഹെമ്യാവ് 12:17
അബീയാകുലത്തിന്നു സിക്രി; മിന്യാമീന്‍ കുലത്തിന്നും മോവദ്യാകുലത്തിന്നും പില്‍തായി;(Add Ref)|(Add Notes)
നെഹെമ്യാവ് 12:18
ബില്‍ഗാകുലത്തിന്നു ശമ്മൂവ; ശെമയ്യാകുലത്തിന്നു യെഹോനാഥാന്‍ ;(Add Ref)|(Add Notes)
നെഹെമ്യാവ് 12:19
യോയാരീബ് കലത്തിന്നു മഥെനായി; യെദായാകുലത്തിന്നു ഉസ്സി;(Add Ref)|(Add Notes)
നെഹെമ്യാവ് 12:20
സല്ലായി കുലത്തിന്നു കല്ലായി; ആമോക്‍ കുലത്തിന്നു ഏബെര്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 12:21
ഹില്‍ക്കീയാകുലത്തിന്നു ഹശബ്യാവു; യെദായാകുലത്തിന്നു നെഥനയേല്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 12:22
എല്യാശീബ്, യോയാദാ, യോഹാനാന്‍ , യദ്ദൂവ എന്നിവരുടെ കാലത്തു ലേവ്യരെയും പാര്‍സിരാജാവായ ദാര്യാവേശിന്‍റെ കാലത്തു പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവെച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:23
ലേവ്യരായ പിതൃഭവനത്തലവന്മാര്‍ ഇന്നവരെന്നു എല്യാശീബിന്‍റെ മകനായ യോഹാനാന്‍റെ കാലംവരെ ദിനവൃത്താന്തപുസ്തകത്തില്‍ എഴുതിയിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:24
ലേവ്യരുടെ തലവന്മാര്‍ ,: ഹശബ്യാവു, ശേരെബ്യാവു, കദ്മീയേലിന്‍റെ മകന്‍ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്‍റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:25
മത്ഥന്യാവും ബ്ക്കുബൂക്ക്യാവു, ഓബദ്യാവു, മെശുല്ലാം, തല്മോന്‍ , അക്കൂബ്, എന്നിവര്‍ വാതിലുകള്‍ക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങള്‍ കാക്കുന്ന വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:26
ഇവര്‍ യോസാദാക്കിന്‍റെ മകനായ യേശുവയുടെ മകനായ യോയാക്കീമിന്‍റെ കാലത്തും ദേശാധിപതിയായ നെഹെമ്യാവിന്‍റെയും ശാസ്ത്രിയായ എസ്രാപുരോഹിതന്‍റെയും കാലത്തും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:27
യെരൂശലേമിന്‍റെ മതില്‍ പ്രതിഷ്ഠിച്ച സമയം അവര്‍ സ്തോത്രങ്ങളോടും സംഗീതത്തോടും കൂടെ കൈത്താളങ്ങളും വീണകളും കിന്നരങ്ങളും കൊണ്ടു സന്തോഷപൂര്‍വ്വം പ്രതിഷ്ഠ ആചരിപ്പാന്‍ ലേവ്യരെ അവരുടെ സര്‍വ്വവാസസ്ഥലങ്ങളില്‍നിന്നും യെരൂശലേമിലേക്കു അന്വേഷിച്ചു വരുത്തി.(Add Ref)|(Add Notes)
നെഹെമ്യാവ് 12:28
അങ്ങനെ സംഗീതക്കാരുടെ വര്‍ഗ്ഗം യെരൂശലേമിന്‍റെ ചുറ്റുമുള്ള പ്രദേശത്തുനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളില്‍നിന്നും(Add Ref)|(Add Notes)
നെഹെമ്യാവ് 12:29
ബേത്ത്-ഗില്‍ഗാലില്‍നിന്നും ഗേബയുടെയും അസ്മാവെത്തിന്‍റെയും നാട്ടുപുറങ്ങളില്‍നിന്നും വന്നുകൂടി; സംഗീതക്കാര്‍ യെരൂശലേമിന്‍റെ ചുറ്റും തങ്ങള്‍ക്കു ഗ്രാമങ്ങള്‍ പണിതിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:30
പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ശുദ്ധീകരിച്ചിട്ടു ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:31
പിന്നെ ഞാന്‍ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേല്‍ കൊണ്ടു പോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിന്നു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയില്‍ ഒന്നു മതിലിന്മേല്‍ വലത്തുഭാഗത്തുകൂടി കുപ്പവാതില്‍ക്കലേക്കു പുറപ്പെട്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:32
അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദാപ്രഭുക്കന്മാരില്‍ പാതിപേരും നടന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:33
അസര്യാവും എസ്രയും മെശുല്ലാമും(Add Ref)|(Add Notes)
നെഹെമ്യാവ് 12:34
യെഹൂദയും ബെന്യമീനും ശെമയ്യാവും(Add Ref)|(Add Notes)
നെഹെമ്യാവ് 12:35
യിരെമ്യാവും കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരില്‍ ചിലരും ആസാഫിന്‍റെ മകനായ സക്കൂരിന്‍റെ മകനായ മീഖായാവിന്‍റെ മകനായ മത്ഥന്യാവിന്‍റെ മകനായ ശെമയ്യാവിന്‍റെ മകനായ യോനാഥാന്‍റെ മകന്‍ സെഖര്യാവും(Add Ref)|(Add Notes)
നെഹെമ്യാവ് 12:36
ദൈവപുരുഷനായ ദാവീദിന്‍റെ വാദ്യങ്ങളോടുകൂടെ അവന്‍റെ സഹോദരന്മാരായ ശെമയ്യാവു അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദയും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പില്‍ നടന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:37
അവര്‍ ഉറവുവാതില്‍ കടന്നു നേരെ ദാവീദിന്‍റെ നഗരത്തിന്‍റെ പടിക്കെട്ടില്‍കൂടി ദാവീദിന്‍റെ അരമനെക്കപ്പുറം മതിലിന്‍റെ കയറ്റത്തില്‍ കിഴക്കു നീര്‍വ്വാതില്‍വരെ ചെന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:38
സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവര്‍ക്കും എതിരെ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തില്‍ പാതിയും മതിലിന്മേല്‍ ചൂളഗോപുരത്തിന്നു അപ്പുറം വിശാലമതില്‍വരെയും എഫ്രയീംവാതിലിന്നപ്പുറം(Add Ref)|(Add Notes)
നെഹെമ്യാവ് 12:39
പഴയവാതിലും മീന്‍ വാതിലും ഹനനേലിന്‍റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്നു ആട്ടുവാതില്‍വരെയും ചെന്നു; അവര്‍ കാരാഗൃഹവാതില്‍ക്കല്‍ നിന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:40
അങ്ങനെ സ്തോത്രഗാനക്കാരുടെ കൂട്ടം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളില്‍ പാതിപേരും നിന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:41
കാഹളങ്ങളോടുകൂടെ എല്യാക്കീം, മയസേയാവു, മിന്യാമീന്‍ , മീഖായാവു, എല്യോവേനായി, സെഖര്യാവു, ഹനന്യാവു, എന്ന പുരോഹിതന്മാരും മയസേയാവു,(Add Ref)|(Add Notes)
നെഹെമ്യാവ് 12:42
ശെമയ്യാവു, എലെയാസാര്‍ , ഉസ്സി, യെഹോഹാനാന്‍ മല്‍ക്കീയാവു, ഏലാം, ഏസെര്‍ എന്നിവരും ദൈവാലയത്തിന്നരികെ വന്നുനിന്നു; സംഗീതക്കാര്‍ ഉച്ചത്തില്‍ പാട്ടുപാടി; യിസ്രഹ്യാവു അവരുടെ പ്രമാണിയായിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:43
അവര്‍ അന്നു മഹായാഗങ്ങള്‍ അര്‍പ്പിച്ചു സന്തോഷിച്ചു; ദൈവം അവര്‍ക്കും മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും പൈതങ്ങളുംകൂടെ സന്തോഷിച്ചു; അതുകൊണ്ടു യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:44
അന്നു ശുശ്രൂഷിച്ചുനില്ക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും കുറിച്ചു യെഹൂദാജനം സന്തോഷിച്ചതുകൊണ്ടു അവര്‍ പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ന്യായപ്രമാണത്താല്‍ നിയമിക്കപ്പെട്ട ഓഹരികളെ, പട്ടണങ്ങളോടു ചേര്‍ന്ന നിലങ്ങളില്‍നിന്നു ശേഖരിച്ചു ഭണ്ഡാരത്തിന്നും ഉദര്‍ച്ചാര്‍പ്പണങ്ങള്‍ക്കും ഉള്ള അറകളില്‍ സൂക്ഷിക്കേണ്ടതിന്നു ചില പുരുഷന്മാരെ മേല്‍വിചാരകന്മാരായി നിയമിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:45
അവര്‍ തങ്ങളുടെ ദൈവത്തിന്‍റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതില്‍കാവല്‍ക്കാരും ദാവീദിന്‍റെയും അവന്‍റെ മകനായ ശലോമോന്‍റെയും കല്പനപ്രകാരം ചെയ്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:46
പണ്ടു ദാവീദിന്‍റെയും ആസാഫിന്‍റെയും കാലത്തു സംഗീതക്കാര്‍ക്കും ഒരു തലവനും ദൈവത്തിന്നു സ്തുതിയും സ്തോത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 12:47
എല്ലായിസ്രായേലും സെരുബ്ബാബേലിന്‍റെ കാലത്തും നെഹെമ്യാവിന്‍റെ കാലത്തും സംഗീതക്കാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും ദിവസേന ആവശ്യമായ ഉപജീവനം കൊടുത്തുവന്നു. അവര്‍ ലേവ്യര്‍ക്കും നിവേദിതങ്ങളെ കൊടുത്തു; ലേവ്യര്‍ അഹരോന്യര്‍ക്കും നിവേദിതങ്ങളെ കൊടുത്തു.(Add Ref)|(Add Notes)