📚 എല്ലാ പുസ്തകങ്ങളും

📖 നെഹെമ്യാവ് : അധ്യായം 9

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< നെഹെമ്യാവ് : അധ്യായം 9 >>

നെഹെമ്യാവ് 9:1
എന്നാല്‍ ഈ മാസം ഇരുപത്തിനാലാം തിയ്യതി യിസ്രായേല്‍മക്കള്‍ ഉപവസിച്ചും രട്ടുടുത്തും തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:2
യിസ്രായേല്‍സന്തതിയായവര്‍ സകല അന്യജാതിക്കാരില്‍നിന്നും വേറുതിരിഞ്ഞു നിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റു പറഞ്ഞു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:3
പിന്നെ അവര്‍ തങ്ങളുടെ നിലയില്‍ തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്‍ക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:4
ലേവ്യരില്‍ യേശുവ, ബാനി, കദ്മീയേല്‍ ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവര്‍ ലേവ്യര്‍ക്കും നില്പാനുള്ള പടികളിന്മേല്‍ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:5
പിന്നെ യേശുവ, കദ്മീയേല്‍ , ബാനി, ഹശബ്ന്യാവു, ശേരെബ്യാവു, ഹോദീയാവു, ശെബന്യാവു, പെദഹ്യാവു, എന്നീ ലേവ്യര്‍ പറഞ്ഞതെന്തെന്നാല്‍ : നിങ്ങള്‍ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിന്‍ . സകലപ്രശംസെക്കും സ്തുതിക്കും മീതെ ഉയര്‍ന്നിരിക്കുന്ന നിന്‍റെ മഹത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.(Add Ref)|(Add Notes)
നെഹെമ്യാവ് 9:6
നീ, നീ മാത്രം യഹോവ[46] ആകുന്നു; നീ ആകാശത്തെയും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:7
അബ്രാമിനെ തിരഞ്ഞെടുത്തു അവനെ കല്‍ദയപട്ടണമായ ഊരില്‍നിന്നു കൊണ്ടുവന്നു അവന്നു അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ[46] നീ തന്നേ.(Add Ref)|(Add Notes)
നെഹെമ്യാവ് 9:8
നീ അവന്‍റെ ഹൃദയം നിന്‍റെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യര്‍ , ഹിത്യര്‍ , അമോര്യര്‍ , പെരിസ്യര്‍ , യെബൂസ്യര്‍ , ഗിര്‍ഗ്ഗസ്യര്‍ എന്നിവരുടെ ദേശം കൊടുക്കും, അവന്‍റെ സന്തതിക്കു തന്നെ കൊടുക്കും എന്നു നീ അവനോടു ഒരു നിയമം ചെയ്തു; നീ നീതിമാനായിരിക്കയാല്‍ നിന്‍റെ വചനങ്ങളെ നിവൃത്തിച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:9
മിസ്രയീമില്‍ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ നീ കാണ്‍കയും ചെങ്കടലിന്‍റെ അരികെവെച്ചു അവരുടെ നിലവിളിയെ കേള്‍ക്കയും(Add Ref)|(Add Notes)
നെഹെമ്യാവ് 9:10
ഫറവോനിലും അവന്‍റെ സകലദാസന്മാരിലും അവന്‍റെ ദേശത്തിലെ സകലജനത്തിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കയും ചെയ്തു; അവര്‍ അവരോടു ഡംഭം കാണിച്ചതു നീ അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും ഉള്ളതുപോലെ നീ നിനക്കു ഒരു നാമം സമ്പാദിച്ചിരിക്കുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:11
നീ കടലിനെ അവരുടെ മുമ്പില്‍ വിഭാഗിച്ചു; അവര്‍ കടലിന്‍റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടി കടന്നു; അവരെ പിന്തുടര്‍ന്നവരെ നീ പെരുവെള്ളത്തില്‍ ഒരു കല്ലുപോലെ ആഴത്തില്‍ എറിഞ്ഞുകളഞ്ഞു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:12
നീ പകല്‍ സമയത്തു മേഘസ്തംഭം കൊണ്ടും രാത്രിസമയത്തു അവര്‍ പോകുന്ന വഴിക്കു വെളിച്ചംകൊടുപ്പാന്‍ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.(Add Ref)|(Add Notes)
നെഹെമ്യാവ് 9:13
നീ സീനായിമലമേല്‍ ഇറങ്ങി ആകാശത്തുനിന്നു അവരോടു സംസാരിച്ചു അവകൂ ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:14
നിന്‍റെ വിശുദ്ധ ശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്‍റെ ദാസനായ മോശെമുഖാന്തരം അവര്‍ക്കും കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചു കൊടുത്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:15
അവരുടെ വിശപ്പിന്നു നീ അവര്‍ക്കും ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന്നു നീ അവര്‍ക്കും പാറയില്‍ നിന്നു വെള്ളം പുറപ്പെടുവിച്ചു. നീ അവര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന്നു അവരോടു കല്പിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:16
എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്‍റെ കല്പനകളെ കേള്‍ക്കാതിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:17
അനുസരിപ്പാന്‍ അവര്‍ക്കും മനസ്സില്ലാതിരുന്നു; നീ അവരില്‍ ചെയ്ത അത്ഭുതങ്ങളെ അവര്‍ ഓര്‍ക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തില്‍ ഒരു തലവനെ നിയമിച്ചു നീയോ ക്ഷമിപ്പാന്‍ ഒരുക്കവും കൃപയും കരുണയും ദീര്‍ഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാല്‍ അവരെ കൈ വിട്ടുകളഞ്ഞില്ല.(Add Ref)|(Add Notes)
നെഹെമ്യാവ് 9:18
അവര്‍ തങ്ങള്‍ക്കു ഒരു കാളക്കിടാവിനെ വാര്‍ത്തുണ്ടാക്കി; ഇതു നിന്നെ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നിന്‍റെ ദൈവം എന്നു പറഞ്ഞു മഹാകോപഹേതുക്കള്‍ ഉണ്ടാക്കിയാറെയും(Add Ref)|(Add Notes)
നെഹെമ്യാവ് 9:19
നീ നിന്‍റെ മഹാകരുണനിമിത്തം അവരെ മരുഭൂമിയില്‍ വിട്ടുകളഞ്ഞില്ല; പകലില്‍ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയില്‍ അവര്‍ക്കും വെളിച്ചം[50] കൊടുത്തു അവര്‍ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.(Add Ref)|(Add Notes)
നെഹെമ്യാവ് 9:20
അവരെ ഉപദേശിക്കേണ്ടതിന്നു നീ നിന്‍റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിന്നു മുട്ടു വരാതെ നിന്‍റെ മന്നയെയും അവരുടെ ദാഹത്തിന്നു വെള്ളത്തെയും കൊടുത്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:21
ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയില്‍ പുലര്‍ത്തി: അവര്‍ക്കും ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാല്‍ വീങ്ങിയതുമില്ല.(Add Ref)|(Add Notes)
നെഹെമ്യാവ് 9:22
നീ അവര്‍ക്കും രാജ്യങ്ങളെയും ജാതികളെയും അതിര്‍തിരിച്ചു വിഭാഗിച്ചു കൊടുത്തു; അവര്‍ ഹെശ്ബോന്‍ രാജാവായ സീഹോന്‍റെ ദേശവും ബാശാന്‍ രാജാവായ ഓഗിന്‍റെ ദേശവും കൈവശമാക്കി.(Add Ref)|(Add Notes)
നെഹെമ്യാവ് 9:23
അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ചു; ചെന്നു കൈവശമാക്കുവാന്‍ നീ അവരുടെ പിതാക്കന്മാരോടു അരുളിച്ചെയ്തിരുന്ന ദേശത്തേക്കു അവരെ എത്തിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:24
അങ്ങനെ മക്കള്‍ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ നീ അവര്‍ക്കും കീഴടക്കി അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തുള്ള ജാതികളെയും തങ്ങള്‍ക്കു ബോധിച്ചതുപോലെ ചെയ്‍വാന്‍ അവരുടെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:25
അവര്‍ ഉറപ്പുള്ള പട്ടണങ്ങളും പുഷ്ടിയുള്ള ദേശവും പിടിച്ചു എല്ലാനല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫശവൃക്ഷങ്ങളും കൈവശമാക്കി; അവര്‍ തിന്നു തൃപ്തിപ്പെട്ടു പുഷ്ടിയുള്ളവരായി നിന്‍റെ വലിയ നന്മയില്‍ സുഖിച്ചുകൊണ്ടിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:26
എന്നിട്ടും അവര്‍ അനുസരണക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്‍റെ ന്യായപ്രമാണം തങ്ങളുടെ പുറകില്‍ എറിഞ്ഞുകളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാന്‍ അവരോടു സാക്‍ഷ്യംപറഞ്ഞ നിന്‍റെ പ്രവാചകന്മാരെ അവര്‍ കൊന്നു മഹാകോപഹേതുക്കള്‍ ഉണ്ടാക്കി.(Add Ref)|(Add Notes)
നെഹെമ്യാവ് 9:27
ആകയാല്‍ നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യില്‍ ഏല്പിച്ചു, അവര്‍ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവര്‍ നിന്നോടു നിലവിളിച്ചപ്പോള്‍ നീ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു നിന്‍റെ മഹാകരുണനിമിത്തം അവര്‍ക്കും രക്ഷകന്മാരെ കൊടുത്തു; അവര്‍ അവരുടെ ശത്രുക്കളുടെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:28
അവര്‍ക്കും സ്വസ്ഥത ഉണ്ടായപ്പോള്‍ അവര്‍ വീണ്ടും നിനക്കു അനിഷ്ടമായതു ചെയ്തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യില്‍ ഏല്പിക്കയും അവര്‍ അവരുടെമേല്‍ കര്‍ത്തവ്യം നടത്തുകയും ചെയ്തു; അവര്‍ തിരിഞ്ഞു നിന്നോടു നിലവിളിച്ചപ്പോള്‍ നീ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു അവരെ നിന്‍റെ കരുണപ്രകാരം പലപ്രാവശ്യവും വിടുവിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:29
അവരെ നിന്‍റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിന്നു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവര്‍ അഹങ്കരിക്കയും ഒരുത്തന്‍ അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്‍റെ കല്പനകള്‍ കേള്‍ക്കാതെ നിന്‍റെ വിധികള്‍ക്കു വിരോധമായി പാപം ചെയ്കയും എതിര്‍ത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്തു അനുസരണം ഇല്ലാതിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:30
നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ചു നിന്‍റെ ആത്മാവിനാല്‍ നിന്‍റെ പ്രവാചകന്മാര്‍മുഖാന്തരം അവരോടു സാക്ഷീകരിച്ചു; എന്നാല്‍ അവര്‍ ശ്രദ്ധിച്ചില്ല; അതുകൊണ്ടു നീ അവരെ ദേശത്തെ ജാതികളുടെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:31
എങ്കിലും നിന്‍റെ മഹാ കരുണ നിമിത്തം നീ അവരെ നിര്‍മ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; നീ കൃപയും കരുണയുമുള്ള ദൈവമല്ലോ.(Add Ref)|(Add Notes)
നെഹെമ്യാവ് 9:32
ആകയാല്‍ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂര്‍രാജാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെ ഞങ്ങള്‍ക്കും ഞങ്ങളുടെ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ഞങ്ങളുടെ പിതാക്കന്മാര്‍ക്കും നിന്‍റെ സര്‍വ്വജനത്തിന്നും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ.(Add Ref)|(Add Notes)
നെഹെമ്യാവ് 9:33
എന്നാല്‍ ഞങ്ങള്‍ക്കു ഭവിച്ചതില്‍ ഒക്കെയും നീ നീതിമാന്‍ തന്നേ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവര്‍ത്തിച്ചിരിക്കുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:34
ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും നിന്‍റെ ന്യായപ്രമാണം അനുസരിച്ചു നടന്നിട്ടില്ല; നിന്‍റെ കല്പനകളും നീ അവരോടു സാക്ഷീകരിച്ച നിന്‍റെ സാക്‍ഷ്യങ്ങളൂം പ്രമാണിച്ചിട്ടുമില്ല.(Add Ref)|(Add Notes)
നെഹെമ്യാവ് 9:35
അവര്‍ തങ്ങളുടെ രാജത്വത്തിലും നീ അവര്‍ക്കും കൊടുത്ത നിന്‍റെ വലിയ നന്മകളിലും നീ അവര്‍ക്കും അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല.(Add Ref)|(Add Notes)
നെഹെമ്യാവ് 9:36
ഇതാ, ഞങ്ങള്‍ ഇന്നു ദാസന്മാര്‍; ;നീ ഞങ്ങളുടെ പിതാക്കന്മാര്‍ക്കും ഫലവും ഗുണവും അനുഭവിപ്പാന്‍ കൊടുത്ത ഈ ദേശത്തു തന്നേ ഇതാ, ഞങ്ങള്‍ ദാസന്മാരായിരിക്കുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:37
ഞങ്ങളുടെ പാപങ്ങള്‍നിമിത്തം നീ ഞങ്ങളുടെ മേല്‍ ആക്കിയിരിക്കുന്ന രാജാക്കന്മാര്‍ക്കും അതു വളരെ അനുഭവം കൊടുക്കുന്നു; അവര്‍ തങ്ങള്‍ക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങള്‍ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 9:38
ഇതൊക്കെയും ഓര്‍ത്തു ഞങ്ങള്‍ സ്ഥിരമായോരു നിയമം ചെയ്തു എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന്നു മുദ്രയിടുന്നു.(Add Ref)|(Add Notes)