📚 എല്ലാ പുസ്തകങ്ങളും

📖 നെഹെമ്യാവ് : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< നെഹെമ്യാവ് : അധ്യായം 4 >>

നെഹെമ്യാവ് 4:1
ഞങ്ങള്‍ മതില്‍ പണിയുന്നു എന്നു സന്‍ ബല്ലത്ത് കേട്ടപ്പോള്‍ അവന്‍ കോപവും മഹാരോഷവും പൂണ്ടു യെഹൂദന്മാരെ നിന്ദിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:2
ഈ ദുര്‍ബ്ബലന്മാരായ യെഹൂദന്മാര്‍ എന്തു ചെയ്‍വാന്‍ പോകുന്നു? അവരെ സമ്മതിക്കുമോ അവര്‍ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീര്‍ത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളില്‍ നിന്നു അവര്‍ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്‍റെ സഹോദരന്മാരും ശമര്യാസൈന്യവും കേള്‍ക്കെ പറഞ്ഞു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:3
അപ്പോള്‍ അവന്‍റെ അടുക്കല്‍ നിന്നിരുന്ന അമ്മോന്യനായ തോബീയാവു: അവര്‍ എങ്ങനെ പണിതാലും ഒരു കുറുക്കന്‍ കയറിയാല്‍ അവരുടെ കന്മതില്‍ ഉരുണ്ടുവീഴും എന്നു പറഞ്ഞു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:4
ഞങ്ങളുടെ ദൈവമേ, കേള്‍ക്കേണമേ; ഞങ്ങള്‍ നിന്ദിതന്മാര്‍ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തില്‍ അവരെ കവര്‍ച്ചെക്കു ഏല്പിക്കേണമേ.(Add Ref)|(Add Notes)
നെഹെമ്യാവ് 4:5
പണിയുന്നവര്‍ കേള്‍ക്കെ അവര്‍ നിന്നെ കോപിപ്പിച്ചിരിക്കയാല്‍ അവരുടെ അകൃത്യം മറെക്കരുതേ; അവരുടെ പാപം നിന്‍റെ മുമ്പില്‍ നിന്നു മാഞ്ഞുപോകയും അരുതേ.(Add Ref)|(Add Notes)
നെഹെമ്യാവ് 4:6
അങ്ങനെ ഞങ്ങള്‍ മതില്‍ പണിതു; വേല ചെയ്‍വാന്‍ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതില്‍ മഴുവനും പാതിപൊക്കംവരെ തീര്‍ത്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:7
യെരൂശലേമിന്‍റെ മതിലുകള്‍ അറ്റകുറ്റം തീര്‍ന്നുവരുന്നു എന്നും ഇടിവുകള്‍ അടഞ്ഞുതുടങ്ങി എന്നും സന്‍ ബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോള്‍ അവര്‍ക്കും മഹാകോപം ജനിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:8
യെരൂശലേമിന്‍റെ നേരെ ചെന്നു യുദ്ധം ചെയ്യേണ്ടതിന്നും അവിടെ കലക്കം വരുത്തേണ്ടതിന്നും അവര്‍ ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി.(Add Ref)|(Add Notes)
നെഹെമ്യാവ് 4:9
ഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു; അവരുടെ നിമിത്തം രാവും പകലും കാവല്‍ക്കാരെ ആക്കേണ്ടിവന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:10
എന്നാല്‍ യെഹൂദ്യര്‍ : ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാല്‍ മതില്‍ പണിവാന്‍ നമുക്കു കഴികയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:11
ഞങ്ങളുടെ ശത്രുക്കളോ: നാം അവരുടെ ഇടയില്‍ ചെന്നു അവരെ കൊന്നു പണി മുടക്കുന്നതുവരെ അവര്‍ ഒന്നും അറികയും കാണുകയും അരുതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:12
അവരുടെ സമീപം പാര്‍ത്ത യെഹൂദന്മാര്‍ പല സ്ഥലങ്ങളില്‍നിന്നും വന്നു; നിങ്ങള്‍ ഞങ്ങളുടെ അടുക്കല്‍ വരുവിന്‍ എന്നു പത്തു പ്രാവശ്യം ഞങ്ങളോടു അപേക്ഷിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:13
അതുകൊണ്ടു ഞാന്‍ മതിലിന്‍റെ പിമ്പുറത്തു പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബം കുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിര്‍ത്തി.(Add Ref)|(Add Notes)
നെഹെമ്യാവ് 4:14
ഞാന്‍ നോക്കി എഴുന്നേറ്റുനിന്നു പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: നിങ്ങള്‍ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കര്‍ത്താവിനെ ഓ‍ര്‍ത്തു നിങ്ങളുടെ സഹോദരന്മാര്‍ക്കും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഭാര്യമാര്‍ക്കും വീടുകള്‍ക്കും വേണ്ടി പൊരുതുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:15
ഞങ്ങള്‍ക്കു അറിവു കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കള്‍ കേട്ടശേഷം ഞങ്ങള്‍ എല്ലാവരും മതിലിങ്കല്‍ താന്താന്‍റെ വേലെക്കു മടങ്ങിച്ചെല്ലുവാനിടയായി.(Add Ref)|(Add Notes)
നെഹെമ്യാവ് 4:16
അന്നുമുതലക്കു എന്‍റെ ഭൃത്യന്മാരില്‍ പാതിപേ‍ര്‍ വേലെക്കു നിന്നു പാതിപേ‍ര്‍ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതില്‍ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകില്‍ പ്രഭുക്കന്മാര്‍ നിന്നു;(Add Ref)|(Add Notes)
നെഹെമ്യാവ് 4:17
ചുമടെടുക്കുന്ന ചുമട്ടുകാര്‍ ഒരു കൈകൊണ്ടു വേല ചെയ്കയും മറ്റെ കൈകൊണ്ടു ആയുധം പിടിക്കയും ചെയ്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:18
പണിയുന്നവര്‍ അരെക്കു വാള്‍ കെട്ടിയുംകൊണ്ടു പണിതു. എന്നാല്‍ കാഹളം ഊതുന്നവന്‍ എന്‍റെ അടുക്കല്‍ തന്നേ ആയിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:19
ഞാന്‍ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷംജനത്തോടും: വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേല്‍ ചിതറി തമ്മില്‍ തമ്മില്‍ അകന്നിരിക്കുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:20
നിങ്ങള്‍ കാഹളനാദം കേള്‍ക്കുന്നേടത്തു ഞങ്ങളുടെ അടുക്കല്‍ കൂടിക്കൊള്‍വിന്‍ ; നമ്മുടെ ദൈവം നമുക്കു വേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:21
അങ്ങനെ ഞങ്ങള്‍ പണി നടത്തി; പാതിപേ‍ര്‍ നേരം വെളുക്കുമ്പോള്‍തുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:22
ആ കാലത്തു ഞാന്‍ ജനത്തോടു: രാത്രിയില്‍ നമുക്കു കാവലിന്നും പകല്‍ വേല ചെയ്യുന്നതിന്നും ഉതകത്തക്കവണ്ണം ഓ‍രോരുത്തന്‍ താന്താന്‍റെ വേലക്കാരനുമായി യെരൂശലേമിന്നകത്തു പാര്‍ക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
നെഹെമ്യാവ് 4:23
ഞാനോ എന്‍റെ സഹോദരന്മാരോ എന്‍റെ ബാല്യക്കാരോ എന്‍റെ കീഴിലുള്ള കാവല്‍ക്കാരോ ആരും ഉടുപ്പു മാറിയില്ല; കുളിക്കുന്ന സമയത്തുകൂടെയും ആയുധം ധരിച്ചിരുന്നു.(Add Ref)|(Add Notes)