📚 എല്ലാ പുസ്തകങ്ങളും

📖 നെഹെമ്യാവ് : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< നെഹെമ്യാവ് : അധ്യായം 11 >>

നെഹെമ്യാവ് 11:1
ജനത്തിന്‍റെ പ്രഭുക്കന്മാര്‍ യെരൂശലേമില്‍ പാര്‍ത്തു; ശേഷംജനം പത്തുപേരില്‍ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമില്‍ പാര്‍ക്കേണ്ടതിന്നു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളില്‍ പാര്‍പ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 11:2
എന്നാല്‍ യെരൂശലേമില്‍ പാര്‍പ്പാന്‍ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 11:3
യെരൂശലേമില്‍ പാര്‍ത്ത സംസ്ഥാനത്തലവന്മാര്‍ ഇവരാകുന്നു: യെഹൂദാനഗരങ്ങളില്‍ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ മക്കളും ഓ‍രോരുത്തന്‍ താന്താന്‍റെ പട്ടണത്തിലും അവകാശത്തിലും പാര്‍ത്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 11:4
യെരൂശലേമില്‍ ചില യെഹൂദ്യരും ബെന്യാമീന്യരും പാര്‍ത്തു. യെഹൂദ്യര്‍ ആരെല്ലാമെന്നാല്‍ : പേരെസിന്‍റെ പുത്രന്മാരില്‍ മഹലലേലിന്‍റെ മകനായ അമര്യാവിന്‍റെ മകനായ സെഖര്യാവിന്‍റെ മകനായ ഉസ്സീയാവിന്‍റെ മകന്‍ അഥായാവും(Add Ref)|(Add Notes)
നെഹെമ്യാവ് 11:5
ശിലോന്യന്‍റെ മകനായ സെഖര്യാവിന്‍റെ മകനായ യോയാരീബിന്‍റെ മകനായ അദായാവിന്‍റെ മകനായ ഹസായാവിന്‍റെ മകനായ കൊല്‍ഹോസെയുടെ മകനായ ബാരൂക്കിന്‍റെ മകന്‍ മയസേയാവും തന്നെ.(Add Ref)|(Add Notes)
നെഹെമ്യാവ് 11:6
യെരൂശലേമില്‍ പാര്‍ത്ത പേരെസിന്‍റെ മക്കള്‍ ആകെ നാനൂറ്ററുപത്തെട്ടു പരാക്രമശാലികള്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 11:7
ബെന്യാമീന്യര്‍ ആരെല്ലാമെന്നാല്‍ : സല്ലൂ; അവന്‍ മെശുല്ലാമിന്‍റെ മകന്‍ ; അവന്‍ യോവേദിന്‍റെ മകന്‍ ; അവന്‍ പെദായാവിന്‍റെ മകന്‍ ; അവന്‍ കോലായാവിന്‍റെ മകന്‍ ; അവന്‍ മയസേയാവിന്‍റെ മകന്‍ ; അവന്‍ ഇഥീയേലിന്‍റെ മകന്‍ : അവന്‍ യെശയ്യാവിന്‍റെ മകന്‍ ;(Add Ref)|(Add Notes)
നെഹെമ്യാവ് 11:8
അവന്‍റെശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തിരുപത്തെട്ടുപേ‍ര്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 11:9
സിക്രിയുടെ മകനായ യോവേല്‍ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തില്‍ രണ്ടാമനും ആയിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 11:10
പുരോഹിതന്മാരില്‍ യൊയാരീബിന്‍റെ മകനായ യെദായാവും യാഖീനും(Add Ref)|(Add Notes)
നെഹെമ്യാവ് 11:11
അഹീത്തൂബിന്‍റെ മകനായ മെരായോത്തിന്‍റെ മകനായ സാദോക്കിന്‍റെ മകനായ മെശുല്ലാമിന്‍റെ മകനായ ഹില്‍ക്കീയാവിന്‍റെ മകനായി ദൈവാലയപ്രഭുവായ സെരായാവും(Add Ref)|(Add Notes)
നെഹെമ്യാവ് 11:12
ആലയത്തില്‍ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാര്‍ എണ്ണൂറ്റിരുപത്തിരണ്ടുപേരും മല്‍ക്കീയാവിന്‍റെ മകനായ പശ്ഹൂരിന്‍റെ മകനായ സെഖര്യാവിന്‍റെ മകനായ അംസിയുടെ മകനായ പെലല്യാവിന്‍റെ മകനായ യൊരോഹാമിന്‍റെ മകന്‍ ആദായാവും(Add Ref)|(Add Notes)
നെഹെമ്യാവ് 11:13
പിതൃഭവനത്തലവന്മാരായ അവന്‍റെ സഹോദരന്മാര്‍ ഇരുനൂറ്റിനാല്പത്തിരണ്ടുപേരും ഇമ്മേരിന്‍റെ മകനായ മെശില്ലേമോത്തിന്‍റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്‍റെ മകന്‍ അമശെസായിയും(Add Ref)|(Add Notes)
നെഹെമ്യാവ് 11:14
അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്‍റെ മകനായ സബ്ദീയേല്‍ ആയിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 11:15
ലേവ്യരില്‍ : ബൂന്നിയുടെ മകനായ ഹശബ്യാവിന്‍റെ മകനായ അസ്രീക്കാമിന്‍റെ മകനായ അശ്ശൂബിന്‍റെ മകന്‍ ശെമയ്യാവും(Add Ref)|(Add Notes)
നെഹെമ്യാവ് 11:16
ലേവ്യരുടെ തലവന്മാരില്‍ ദൈവാലയത്തിന്‍റെ പുറമെയുള്ള വേലെക്കു മേല്‍വിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും(Add Ref)|(Add Notes)
നെഹെമ്യാവ് 11:17
ആസാഫിന്‍റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാര്‍ത്ഥനയില്‍ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമന്‍ അവന്‍റെ സഹോദരന്മാരില്‍ ഒരുത്തനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്‍റെ മകനായ ഗാലാലിന്‍റെ മകനായ ശമ്മൂവയുടെ മകന്‍ അബ്ദയും തന്നേ.(Add Ref)|(Add Notes)
നെഹെമ്യാവ് 11:18
വിശുദ്ധനഗരത്തില്‍ ഉള്ള ലേവ്യര്‍ ആകെ ഇരുനൂറ്റെണ്പത്തിനാലു പേ‍ര്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 11:19
വാതില്‍കാവല്‍ക്കാരായ അക്കൂബും തല്മോനും വാതിലുകള്‍ക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റെഴുപത്തിരണ്ടുപേ‍ര്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 11:20
ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഓ‍രോരുത്തന്‍ താന്താന്‍റെ അവകാശത്തില്‍ പാര്‍ത്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 11:21
ദൈവാലയദാസന്മാരോ ഓഫേലില്‍ പാര്‍ത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികള്‍ ആയിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 11:22
ദൈവാലയത്തിലെ വേലെക്കു യെരൂശലേമില്‍ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരില്‍ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്‍റെ മകനായ ഹശബ്യാവിന്‍റെ മകനായ ബാനിയുടെ മകന്‍ ഉസ്സി ആയിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 11:23
സംഗീതക്കാരെക്കുറിച്ചു രാജാവിന്‍റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവുവകെക്കു ഒരു നിയമവും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 11:24
യെഹൂദയുടെ മകനായ സേരഹിന്‍റെ പുത്രന്മാരില്‍ മെശേസബേലിന്‍റെ മകനായ പെഥഹ്യാവു ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങള്‍ക്കും രാജാവിന്‍റെ കാര്യസ്ഥന്‍ ആയിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 11:25
ഗ്രാമങ്ങളുടെയും അവയോടു ചേര്‍ന്ന വയലുകളുടെയും കാര്യം പറഞ്ഞാലോ: യെഹൂദ്യരില്‍ ചിലര്‍ കിര്യാത്ത്-അര്‍ബയിലും അതിന്‍റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്‍റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്‍റെ ഗ്രാമങ്ങളിലും(Add Ref)|(Add Notes)
നെഹെമ്യാവ് 11:26
യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും ഹസര്‍-ശൂവാലിലും(Add Ref)|(Add Notes)
നെഹെമ്യാവ് 11:27
ബേര്‍-ശേബയിലും അതിന്‍റെ ഗ്രാമങ്ങളിലും(Add Ref)|(Add Notes)
നെഹെമ്യാവ് 11:28
സിക്ളാഗിലും മെഖോനിലും അതിന്‍റെ ഗ്രാമങ്ങളിലും ഏന്‍ -രിമ്മോനിലും(Add Ref)|(Add Notes)
നെഹെമ്യാവ് 11:29
,3ഠ സോരയിലും യാര്‍മൂത്തിലും സനോഹയിലും(Add Ref)|(Add Notes)
നെഹെമ്യാവ് 11:30
അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്‍റെ വയലുകളിലും അസേക്കയിലും അതിന്‍റെ ഗ്രാമങ്ങളിലും പാര്‍ത്തു; അവര്‍ ബേര്‍-ശേബമുഥല്‍ ഹിന്നോം താഴ്വരവരെ പാര്‍ത്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 11:31
ബെന്യാമീന്യര്‍ ഗേബമുതല്‍ മിക്മാശ്വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും(Add Ref)|(Add Notes)
നെഹെമ്യാവ് 11:32
അനാഥോത്തിലും നോബിലും അനന്യാവിലും(Add Ref)|(Add Notes)
നെഹെമ്യാവ് 11:33
ഹാസോരിലും രാമയിലും ഗിത്ഥായീമിലും(Add Ref)|(Add Notes)
നെഹെമ്യാവ് 11:34
ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും(Add Ref)|(Add Notes)
നെഹെമ്യാവ് 11:35
ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാര്‍ത്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 11:36
യെഹൂദയില്‍ ഉണ്ടായിരുന്ന ലേവ്യരുടെ ചില ക്കുറുകള്‍ ബെന്യാമീനോടു ചേര്‍ന്നിരുന്നു.(Add Ref)|(Add Notes)