നെഹെമ്യാവ് 7:1
എന്നാല്‍ മതില്‍ പണിതു തീര്‍ത്തു കതകുകള്‍ വെക്കുകയും വാതില്‍കാവല്‍ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം(Add Ref)|(Add Notes)
നെഹെമ്യാവ് 7:2
ഞാന്‍ എന്‍റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവന്‍ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:3
ഞാന്‍ അവരോടു: വെയില്‍ ഉറെക്കുന്നതുവരെ യെരൂശലേമിന്‍റെ വാതില്‍ തുറക്കരുതു; നിങ്ങള്‍ അരികെ നിലക്കുമ്പോള്‍ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളില്‍നിന്നു കാവല്‍ക്കാരെ നിയമിച്ചു ഓരോരുത്തനെ താന്താന്‍റെ കാവല്‍സ്ഥലത്തും താന്താന്‍റെ വീട്ടിന്നു നേരെയുമായി നിര്‍ത്തിക്കൊള്ളേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:4
എന്നാല്‍ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകള്‍ പണിതിരുന്നതുമില്ല.(Add Ref)|(Add Notes)
നെഹെമ്യാവ് 7:5
വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന്നു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാന്‍ എന്‍റെ ദൈവം എന്‍റെ മനസ്സില്‍ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടു കിട്ടി; അതില്‍ എഴുതിക്കണ്ടതു എന്തെന്നാല്‍ :(Add Ref)|(Add Notes)
നെഹെമ്യാവ് 7:6
ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പിടിച്ചുകൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തില്‍നിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്‍റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികള്‍ :(Add Ref)|(Add Notes)
നെഹെമ്യാവ് 7:7
ഇവര്‍ സെരുബ്ബാബേല്‍ യേശുവ, നെഹെമ്യാവു; അസര്യാവു, രയമ്യാവു, നഹമാനി, മൊര്‍ദ്ദെഖായി, ബില്‍ശാന്‍ , മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിതു:(Add Ref)|(Add Notes)
നെഹെമ്യാവ് 7:8
പരോശിന്‍റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:9
ശെഫത്യാവിന്‍റെ മക്കള്‍ മൂന്നൂറ്റെഴുപത്തിരണ്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:10
ആരഹിന്‍റെ മക്കള്‍ അറുനൂറ്റമ്പത്തിരണ്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:11
യേശുവയുടെയും യോവാബിന്‍റെയും മക്കളില്‍ പഹത്ത്--മോവാബിന്‍റെ മക്കള്‍ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:12
ഏലാമിന്‍റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:13
സത്ഥൂവിന്‍റെ മക്കള്‍ എണ്ണൂറ്റിനാല്പത്തഞ്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:14
സക്കായിയുടെ മക്കള്‍ എഴുനൂറ്ററുപതു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:15
ബിന്നൂവിയുടെ മക്കള്‍ അറുനൂറ്റിനാല്പത്തെട്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:16
ബേബായിയുടെ മക്കള്‍ അറുനൂറ്റിരുപത്തെട്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:17
അസ്ഗാദിന്‍റെ മക്കള്‍ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:18
അദോനീക്കാമിന്‍റെ മക്കള്‍ അറുനൂറ്ററുപത്തേഴു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:19
ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തറുപത്തേഴു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:20
ആദീന്‍റെ മക്കള്‍ അറുനൂറ്റമ്പത്തഞ്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:21
ഹിസ്ക്കുീയാവിന്‍റെ സന്തതിയായി ആതേരിന്‍റെ മക്കള്‍ തൊണ്ണൂറ്റെട്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:22
ഹാശൂമിന്‍റെ മക്കള്‍ മുന്നൂറ്റിരുപത്തെട്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:23
ബേസായിയുടെ മക്കള്‍ മുന്നൂറ്റിരുപത്തിനാലു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:24
ഹാരീഫിന്‍റെ മക്കള്‍ നൂറ്റിപന്ത്രണ്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:25
ഗിബെയോന്യര്‍ തൊണ്ണൂറ്റഞ്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:26
ബേത്ത്ളേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:27
അനാഥോത്യര്‍ നൂറ്റിരുപത്തെട്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:28
ബേത്ത്-അസ്മാവേത്യര്‍ നാല്പത്തിരണ്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:29
കിര്യാത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തി മൂന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:30
രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:31
മിക്മാസ് നിവാസികള്‍ നൂറ്റിരുപത്തിരണ്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:32
ബേഥേല്‍കാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:33
മറ്റെ നെബോവിലെ നിവാസികള്‍ അമ്പത്തിരണ്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:34
മറ്റെ ഏലാമിലെ നിവാസികള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:35
ഹാരീമിന്‍റെ മക്കള്‍ മുന്നൂറ്റിരുപതു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:36
യെരീഹോനിവാസികള്‍ മുന്നൂറ്റിബാല്പത്തഞ്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:37
ലോദിലെയും ഹാദീദിലെയും ഔനോവിലെയും നിവാസികള്‍ എഴുനൂറ്റിരുപത്തൊന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:38
സേനായാനിവാസികള്‍ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:39
പുരോഹിതന്മാര്‍: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്‍റെ മക്കള്‍ തൊള്ളായിരത്തെഴുപത്തിമൂന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:40
ഇമ്മേരിന്‍റെ മക്കള്‍ ആയിരത്തമ്പത്തിരണ്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:41
പശ്ഹൂരിന്‍റെ മക്കള്‍ ആയിരത്തിരുനൂറ്റിനാല്പത്തേഴു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:42
ഹാരീമിന്‍റെ മക്കള്‍ ആയിരത്തിപ്പതിനേഴു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:43
ലേവ്യര്‍: ഹോദെവയുടെ മക്കളില്‍ കദ്മീയേലിന്‍റെ മകനായ യേശുവയുടെ മക്കള്‍ എഴുപത്തിനാലു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:44
സംഗീതക്കാര്‍ : ആസാഫ്യര്‍ നൂറ്റിനാല്പത്തെട്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:45
വാതില്‍ കാവല്‍ക്കാര്‍ : ശല്ലൂമിന്‍റെ മക്കള്‍ , ആതേരിന്‍റെ മക്കള്‍ , തല്‍മോന്‍റെ മക്കള്‍ , അക്കൂബിന്‍റെ മക്കള്‍ , ഹതീതയുടെ മക്കള്‍ ,ശോബായിയുടെ മക്കള്‍ ആകെ നൂറ്റിമുപ്പത്തെട്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:46
ദൈവാലയദാസന്മാര്‍ : സീഹയുടെ മക്കള്‍ , ഹസൂഫയുടെ മക്കള്‍ , തബ്ബായോത്തിന്‍റെ മക്കള്‍ , കേരോസിന്‍റെ മക്കള്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 7:47
സീയായുടെ മക്കള്‍ , പാദോന്‍റെ മക്കള്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 7:48
ലെബാനയുടെ മക്കള്‍ , ഹഗാബയുടെ മക്കള്‍ , സല്‍മായിയുടെ മക്കള്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 7:49
ഹാനാന്‍റെ മക്കള്‍ , ഗിദ്ദേലിന്‍റെ മക്കള്‍ , ഗാഹരിന്‍റെ മക്കള്‍ , രെയായ്യാവിന്‍റെ മക്കള്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 7:50
രെസീന്‍റെ മക്കള്‍ , നെക്കോദയുടെ മക്കള്‍(Add Ref)|(Add Notes)
നെഹെമ്യാവ് 7:51
ഗസ്സാമിന്‍റെ മക്കള്‍ , ഉസ്സയുടെ മക്കള്‍ , പാസേഹയുടെ മക്കള്‍ ,(Add Ref)|(Add Notes)
നെഹെമ്യാവ് 7:52
ബേസായിയുടെ മക്കള്‍ , മെയൂന്യരുടെ മക്കള്‍ , നെഫീത്യരുടെ മക്കള്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 7:53
ബക്ക്ബൂക്കിന്‍റെ മക്കള്‍ , ഹക്കൂഫയുടെ മക്കള്‍ , ഹര്‍ഹൂരിന്‍റെ മക്കള്‍ , ബസ്ളീത്തിന്‍റെമക്കള്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 7:54
മെഹിദയുടെ മക്കള്‍ , ഹര്‍ശയുടെ മക്കള്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 7:55
ബര്‍ക്കോസിന്‍റെ മക്കള്‍ , സീസെരയുടെ മക്കള്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 7:56
തേമഹിന്‍റെ മക്കള്‍ , നെസീഹയുടെ മക്കള്‍ , ഹതീഫയുടെ മക്കള്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 7:57
ശലോമോന്‍റെ ദാസന്മാരുടെ മക്കള്‍ ; സോതായിയുടെ മക്കള്‍ , സോഫേരെത്തിന്‍റെ മക്കള്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 7:58
പെരീദയുടെ മക്കള്‍ , യാലയുടെ മക്കള്‍ , ദര്‍ക്കോന്‍റെ മക്കള്‍ , ഗിദ്ദേലിന്‍റെ മക്കള്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 7:59
ശെഫത്യാവിന്‍റെ മക്കള്‍ , ഹത്തീലിന്‍റെ മക്കള്‍ , പോഖെരെത്ത്-സെബായീമിന്‍റെ മക്കള്‍ , ആമോന്‍റെ മക്കള്‍ ,(Add Ref)|(Add Notes)
നെഹെമ്യാവ് 7:60
ദൈവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:61
തേല്‍-മേലെഹ്, തേല്‍-ഹര്‍ശാ, കെരൂബ്, അദ്ദോന്‍ , ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നു മടങ്ങിവന്നവര്‍ ഇവര്‍ തന്നേ. എങ്കിലും അവര്‍ യിസ്രായേല്യര്‍ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.(Add Ref)|(Add Notes)
നെഹെമ്യാവ് 7:62
ദെലായാവിന്‍റെ മക്കള്‍ , തോബീയാവിന്‍റെ മക്കള്‍ , നെക്കോദയുടെ മക്കള്‍ , ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേര്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 7:63
പുരോഹിതന്മാരില്‍ : ഹോബയുടെ മക്കള്‍ , ഹക്കോസ്സിന്‍റെ മക്കള്‍ , ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിന്‍ പ്രകാരം വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 7:64
ഇവര്‍ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നെണ്ണി പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:65
ഊരീമും തുമ്മീമും ഉള്ളോരു പുരോഹിതന്‍ എഴുന്നേലക്കുംവരെ അവര്‍ അതിപരിശുദ്ധമായതു തിന്നരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:66
സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരായിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:67
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവര്‍ക്കും ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:68
എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുതയും(Add Ref)|(Add Notes)
നെഹെമ്യാവ് 7:69
നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവര്‍ക്കുംണ്ടായിരുന്നു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:70
പിതൃഭവനത്തലവന്മാരില്‍ ചിലര്‍ വേലെക്കായിട്ടു ദാനങ്ങള്‍ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:71
പിതൃഭവനത്തലവന്മാരില്‍ ചിലര്‍ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:72
ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും കൊടുത്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 7:73
അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ജനത്തില്‍ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു.(Add Ref)|(Add Notes)